താമരശ്ശേരി കൊലപാതകം
-
News
ഷഹബാസിന്റെ വീട്ടിലെത്തി ഫോൺ പരിശോധിച്ച് സൈബർ സെല്‍ സംഘം; കൂടുതൽ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുക്കും
കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർത്ഥികൾ മർദ്ദിച്ച് കൊലപ്പെടുത്തിയ ഷഹബാസിന്റെ വീട്ടിൽ സൈബർസെല്ലിന്റെ പരിശോധന. ഷഹബാസ് ഉപയോഗിച്ച മൊബൈൽ ഫോൺ വിശദമായി സൈബർ സെല്ലംഗങ്ങൾ പരിശോധിച്ചു. അതേ സമയം ഷഹബാസിന്‍റെ കൊലപാതകത്തില്‍ മെറ്റ കമ്പനിയോട് അന്വേഷണ സംഘം വിവരങ്ങള്‍ തേടി. സംഘര്‍ഷം ആസൂത്രണം ചെയ്ത ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് മെറ്റയോട് വിവരങ്ങള്‍ തേടിയത്. ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകള്‍ വ്യാജമാണോയെന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മെറ്റക്ക് ഇമെയില്‍ അയച്ചിട്ടുണ്ട്. ഷഹബാസിന് എം ജെ ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർത്ഥികൾ വീടുവെച്ച് നൽകുംഅതേ സമയം…
Read More » -
News
ഷഹബാസിന് എം ജെ ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർത്ഥികൾ വീടുവെച്ച് നൽകും
കോഴിക്കോട്: താമരശ്ശേരിയിൽ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന് എംജെ ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർത്ഥികൾ വീട് വെച്ച് നൽകും. ഇന്നു ചേർന്ന പൂർവ്വ വിദ്യാർത്ഥി യോഗത്തിലായിരുന്നു തീരുമാനം. ഉച്ചയ്ക്ക് മൂന്ന് മണിയോടുകൂടി ഷഹബാസിന്റെ വീട്ടിലെത്തി തീരുമാനം അറിയിക്കും. മറ്റു പല സംഘടനകളും വീടുവെച്ച് നൽകാൻ മുന്നോട്ടുവന്നിരുന്നെങ്കിലും എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ തീരുമാനത്തെ ഷഹബാസിന്റെ വീട്ടുകാർ അംഗീകരിക്കുകയായിരുന്നു.ട്യൂഷൻ സെന്ററിലുണ്ടായ പ്രശ്നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാർത്ഥി സംഘർഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസിന് ജീവൻ നഷ്ടമായത്. താമരശ്ശേരിയിലെ ട്രിസ് ട്യൂഷൻ സെന്ററിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി സെന്റ് ഓഫ്…
Read More »