ചെന്നൈ
-
News
ചെന്നെയിൽ സ്കൂൾവാനിൽ ട്രെയിനിടിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ ഗേറ്റ് കീപ്പറെ സസ്പെൻഡ് ചെയ്തു
ചെന്നൈ കടലൂരിൽ ട്രെയിൻ സ്കൂൾ ബസിലിടിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ ഗേറ്റ് കീപ്പറെ സസ്പെൻഡ് ചെയ്തു. ഗേറ്റ് കീപ്പറായിരുന്ന പങ്കജ് കുമാറിനെയാണ് ദക്ഷിണ റെയിൽവേ സസ്പെൻഡ് ചെയ്തത്. കടലൂരിലെ സെമ്മങ്കുപ്പത്തിൽ ഇന്ന് രാവിലെ 7.45നായിരുന്നു അപകടം നടന്നത്. കടലൂരിൽ നിന്ന് മയിലാടുതുറൈയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനിൽ വാൻ ഇടിക്കുകയായിരുന്നു. ആറ് കുട്ടികളും ഡ്രൈവറുമായിരുന്നു ബസിൽ ഉണ്ടായിരുന്നത്. റെയിൽവേ നടത്തിയ പ്രഥാമിക അന്വേഷണത്തിൽ സ്കൂൾ ബസ് ഡ്രൈവർ നിർബന്ധിച്ചപ്പോഴാണ് അടഞ്ഞു കിടന്ന റെയിൽവേഗേറ്റ് ജീവനക്കാരൻ തുറന്നു നൽകിയതെന്ന് വ്യക്തമായി. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപയും…
Read More »