Yemen

  • News

    നിമിഷപ്രിയയുടെ മോചനം; മധ്യസ്ഥ ചർച്ചക്ക് യെമനിലേക്ക് യാത്രാനുമതി നൽകണമെന്ന് ആക്ഷൻ കൗൺസിൽ

    നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട മധ്യസ്ഥ ചർച്ചക്ക് യെമനിലേക്ക് യാത്രാനുമതി തേടി ആക്ഷൻ കൗൺസിൽ. അനുമതി തേടി നിമിഷപ്രിയ ആക്ഷൻ കൗൺസിൽ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു. ആക്ഷൻ കൗൺസിലിന്റെ മൂന്ന് പേർ, മാർക്കസിൽ നിന്ന് രണ്ട് പ്രതിനിധികൾ എന്നിവർക്ക് യാത്രാനുമതി നൽകണമെന്നാണ് ആവശ്യം. മധ്യസ്ഥ ചർച്ചക്ക് കേന്ദ്രസർക്കാരിന്റെ രണ്ട് പ്രതിനിധികളെ അയക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. യെമനിലേക്ക് ഇന്ത്യയിൽ നിന്ന് യാത്രാ നിരോധനമുള്ള പശ്ചാത്തലത്തിലാണ് ആക്ഷൻ കൗൺസിലിന്റെ കത്ത്.

    Read More »
  • News

    നിമിഷപ്രിയയുടെ മോചനം: ഇടപെട്ട് കാന്തപുരം; യെമന്‍ ഭരണകൂടവുമായി ചര്‍ച്ച നടത്തിയെന്ന് വിവരം

    വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തില്‍ ഇടപെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. യെമന്‍ ഭരണകൂടവുമായി ചര്‍ച്ച നടത്തിയതായാണ് വിവരം. യെമന്‍ പൗരന്റെ ബന്ധുക്കളുമായും ആശയവിനിമയം നടന്നെന്നാണ് സൂചന. ആശാവഹമായ മറുപടി ലഭിച്ചതായും കാന്തപുരവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു. നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രി ജയശങ്കറിനും മുഖ്യമന്ത്രി കത്ത് നല്‍കിയിട്ടുണ്ട്. അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. നിമിഷപ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്ന്…

    Read More »
  • News

    നിമിഷപ്രിയയുടെ മോചനം: ഇടപെടല്‍ തേടിയുള്ള ഹര്‍ജിയില്‍ വക്കാലത്ത് സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍

    യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനായി അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ സുപ്രിംകോടതിയില്‍ വക്കാലത്ത് സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍. കേസിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് നടപടി. അഡ്വ. രാജ് ബഹദൂര്‍ യാദവാണ് വക്കാലത്ത് സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കും. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ നയതന്ത്ര തലത്തിലുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനകം തന്നെ ആരംഭിച്ച കഴിഞ്ഞതായാണ് സൂചന. യെമനില്‍ വ്യവസായം നടത്തുന്ന മലയാളി വിഷയത്തില്‍ ഇടപെടാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതടക്കമുള്ള എല്ലാ…

    Read More »
  • News

    നിമിഷപ്രിയയുടെ മോചനം: പ്രധാനമന്ത്രിക്ക് കത്തയച്ച് ജോസ് കെ മാണി

    യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് ജോസ് കെ മാണി എംപി. മോചനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഒരു ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്നാണ് കത്തിലെ ആവശ്യം. നിമിഷപ്രിയയുടെ മോചനം ആവശ്യപ്പെട്ട് നിരവധി രാഷ്ട്രീയ നേതാക്കൾ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നിമിഷപ്രിയയുടെ മോചനം ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കുടുംബം ഗവർണറെ കണ്ടിരുന്നു. ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനും മകനും നിയമസഭാംഗവുമായ ചാണ്ടി ഉമ്മനുമാണ് ഗവർണറെ കണ്ടത്. നിമിഷ പ്രിയയുടെ മോചനം സാധ്യമാക്കാൻ കേന്ദ്രം ഇടപെടണമെന്നാണ് കുടുംബത്തിന്‌റെ…

    Read More »
Back to top button