world news

  • News

    യുഎസില്‍ കനത്ത ഹിമക്കാറ്റ്: 5,220 വിമാന സര്‍വീസുകള്‍ റദ്ദാക്കി, 6,500 സര്‍വീസുകള്‍ വൈകുന്നു

    യുഎസില്‍ കനത്ത ഹിമക്കാറ്റിനെ തുടര്‍ന്ന് 5,220 വിമാന സര്‍വീസുകള്‍ റദ്ദാക്കി. 6,500 ല്‍ വിമാന സര്‍വീസുകള്‍ വൈകുന്നു. രാവിലെ 8:20-ന് ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളില്‍ ഏകദേശം 14 ശതമാനവും റദ്ദാക്കി. ഞായറാഴ്ച 11,000-ത്തിലധികം വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ഏവിയേഷന്‍ അനലിറ്റിക്‌സ് സ്ഥാപനമായ സിരിയത്തിന്റെ കണക്കനുസരിച്ച്, കോവിഡിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. അമേരിക്കന്‍ എയര്‍ലൈന്‍സ് തിങ്കളാഴ്ച ഏകദേശം 900 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. 600 സര്‍വീസുകള്‍ വൈകുകയാണ്. റിപ്പബ്ലിക് എയര്‍വേയ്സ്, ജെറ്റ്ബ്ലൂ എയര്‍വേയ്സ്, ഡെല്‍റ്റ എയര്‍ലൈന്‍സുകളുടെയും വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. ഹിമക്കാറ്റ് കാര്‍ഗോ പ്രവര്‍ത്തനങ്ങളെയും…

    Read More »
  • International

    യുഎസില്‍ സ്വകാര്യ ജെറ്റ് തകര്‍ന്നു വീണു; 7 മരണം, അപകടം ടേക്ക് ഓഫിനിടെ

    യുഎസില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നു വീണ് ഏഴ് മരണം. യുഎസിലെ മെയ്ന്‍ സ്റ്റേറ്റിലുള്ള ബാംഗര്‍ രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു അപകടം. അപടത്തില്‍ ഒരു വിമാന ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. ബോംബാര്‍ഡിയര്‍ ചലഞ്ചര്‍ 600 എന്ന വിമാനമാണ് ഇന്നലെ പ്രാദേശിക സമയം രാത്രി 7:45 ഓടെയാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് യാത്രക്കാരും മൂന്നു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനം അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം. ശക്തമായ ശൈത്യകാല കൊടുങ്കാറ്റ് രാജ്യത്തുടനീളം വിമാനയാത്ര തടസ്സപ്പെടുത്തിയ സമയത്താണ് ഈ അപകടം സംഭവിച്ചത്. അപകടത്തെ തുടര്‍ന്ന് ബാംഗര്‍ വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു.…

    Read More »
  • News

    യുഎസ് പിടിച്ചെടുത്ത റഷ്യന്‍ പതാകയുള്ള എണ്ണക്കപ്പലില്‍ 3 ഇന്ത്യക്കാരുണ്ടെന്ന് റിപ്പോര്‍ട്ട്

    വടക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ യുഎസ് പിടിച്ചെടുത്ത റഷ്യന്‍ പതാകയുള്ള വെനസ്വേലയുടെ എണ്ണക്കപ്പലില്‍ 3 ഇന്ത്യക്കാരുണ്ടെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ അന്തര്‍വാഹിനിയുടെ അകമ്പടിയില്‍ പോയ ‘മറിനേര’ എന്ന എണ്ണക്കപ്പലാണ് യുഎസ് പിടിച്ചെടുത്തത്. ആറു ജോര്‍ജിയന്‍ സ്വദേശികള്‍, 17 യുക്രൈന്‍ സ്വദേശികള്‍, മൂന്നു ഇന്ത്യക്കാര്‍, രണ്ടു റഷ്യക്കാര്‍ എന്നിവരടക്കം 28 ജീവനക്കാരാണ് കപ്പലിലുള്ളത്. വെനസ്വേലയില്‍നിന്ന് എണ്ണ കടത്തുകയാണെന്നാരോപിച്ച് യുഎസ് സൈന്യം കപ്പല്‍ പിടിച്ചെടുത്തത്. ആഴ്ചകളോളം കപ്പലിനെ പിന്തുടര്‍ന്ന ശേഷമായിരുന്നു നടപടി. യുഎസ് ഉപരോധം ലംഘിച്ച് എണ്ണവ്യാപാരം നടത്തിയ വെനസ്വേല കപ്പലിനുവേണ്ടി അറ്റ്‌ലാന്റിക് സമുദ്രത്തില്‍ യുഎസ് സൈന്യം യൂറോപ്യന്‍ കമാന്‍ഡ്…

    Read More »
Back to top button