women
-
News
സ്ത്രീകൾക്ക് 1000 രൂപ ധനസഹായം നൽകുന്ന സർക്കാർ പദ്ധതി; ഇന്നുമുതൽ അപേക്ഷിക്കാം
സ്ത്രീകൾക്ക് 1000 രൂപ ധനസഹായം നൽകുന്ന സർക്കാർ പദ്ധതിയുടെ അപേക്ഷ ഫോം ഇന്ന് മുതൽ വിതരണം ചെയ്യും. 35നും 60നും ഇടയിലുള്ള സ്ത്രീകൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉള്ളവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ. സംസ്ഥാനത്ത് സ്ഥിരതാമസം ഉള്ളവർക്ക് മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുക. ksmart.lsgkerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷ നൽകേണ്ടത്. തദ്ദേശ തിരഞ്ഞെടുപ്പിനുമുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതാണ് ഈ പദ്ധതി. സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപിച്ചത്. പെരുമാറ്റച്ചട്ടം നിലവിൽവന്നതിനാൽ തുടർനടപടികളെടുക്കാനായില്ല. തെറ്റായവിവരം നൽകി പെൻഷൻ…
Read More » -
News
കോഴിക്കോട് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട് മാറാട് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നടുവട്ടം സ്വദേശി ഷിംനയാണ് മരിച്ചത്. ആത്മഹത്യയ്ക്ക് പിന്നില്‍ കുടുംബ വഴക്കാണെന്നാണ് വിവരം. ഇന്നലെ രാത്രിയാണ് സംഭവം. ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇന്നലെ രാത്രി മദ്യപിച്ചെത്തിയ ഭര്‍ത്താവ് യുവതിയെ മര്‍ദിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പല തവണ ഈ പെണ്‍കുട്ടി ഭര്‍ത്താവുമായി പിണങ്ങി വീട്ടില്‍ വന്ന് നില്‍ക്കുകയും പിന്നീട് മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ശേഷം തിരികെ പോവുകയും ചെയ്ത സാഹചര്യം ഉണ്ടായിരുന്നു.
Read More »