woman died
-
News
മരത്തിന്റെ ശിഖരം ഒടിഞ്ഞ് വീണ് വൈദ്യുതി ലൈന്‍ പൊട്ടി; ഷോക്കേറ്റ് സ്ത്രീ മരിച്ചു
കോഴിക്കോട് കൊയിലാണ്ടിയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ചു. കുറവങ്ങാട് സ്വദേശി ഫാത്തിമ (65) ആണ് മരിച്ചത്. മരത്തിന്റെ ശിഖരം ഒടിഞ്ഞ് വൈദ്യുതി ലൈനിന് മുകളില്‍ വീണാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചകഴിഞ്ഞ് 3.15-ഓടെയായിരുന്നു അപകടം. വീടിന് തൊട്ടടുത്തുള്ള പറമ്പിലെ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീഴുന്ന ശബ്ദംകേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഫാത്തിമ അപകടത്തില്‍പ്പെട്ട വിവരം നാട്ടുകാര്‍ അറിയുന്നത്. മരത്തിന്റെ ശിഖരം ഒടിഞ്ഞ് വൈദ്യുത കമ്പിയുടെ മുകളിലേയ്ക്ക് വീഴുകയും വൈദ്യുതി കമ്പി പൊട്ടി നിലത്തുവീഴുകയുമായിരുന്നു. ഫാത്തിമ അബദ്ധത്തില്‍ വൈദ്യുതി കമ്പിയില്‍ പിടിച്ചതാണ് ഷോക്കേല്‍ക്കാന്‍ ഇടയാക്കിയതെന്നാണ് നാട്ടുകാര്‍ ഓടിക്കൂടിയ…
Read More »