west bengal

  • News

    പശ്ചിമ ബംഗാളിൽ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ

    പശ്ചിമ ബംഗാളിൽ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ. സ്കൂൾ അസംബ്ലികളിൽ വന്ദേമാതരം നിർബന്ധമാക്കിയതിന് പിന്നാലെയാണ് ഈ നീക്കം. പശ്ചിമ ബംഗാളിൽ ബിജെപി സർകാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് സ്കൂളുകളിൽ ഉൾപ്പെടെ വന്ദേമാതരം നിർബന്ധമാക്കിയത്. മദ്രസകളിലും വന്ദേ മാതരം നിർബന്ധമാക്കി ഉത്തരവിറക്കി. എല്ലാ അംഗീകൃത മദ്രസകൾക്കും ബാധകമാകുന്ന ഉത്തരവാണ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചത്. ന്യൂനപക്ഷ – മദ്രസാ വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള മദ്രസകളിൽ അസംബ്ലികളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണം എന്ന് ഡയറക്ട്രേറ്റ് ഓഫ് മദ്രസാസ് ഇറക്കിയ നിർദ്ദേശം എല്ലാ അംഗീകൃത മദ്രസകൾക്കും ബാധകമാണ് എന്ന്…

    Read More »
  • News

    ബംഗാള്‍ നയിക്കാന്‍ സുവേന്ദു അധികാരി: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

    പശ്ചിമ ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ട്രേഡ്മാര്‍ക്ക് വെള്ള സാരിയെയും റബ്ബര്‍ ചെരുപ്പിനെയും അനുസ്മരിപ്പിക്കുന്ന വിധം ലളിതമായ കുര്‍ത്ത ധരിച്ചാണ് സുവേന്ദു എത്തിയത്. അഗ്‌നിമിത്ര പോള്‍, നിസിത് പ്രമാണിക്, ദിലീപ് ഘോഷ്, അശോക് കിര്‍ത്താനിയ, ക്ഷുദിറാം തുഡു, ശങ്കര്‍ ഘോഷ് എന്നിവരും അദ്ദേഹത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു. കൊല്‍ക്കത്തയിലെ ബ്രിഗേഡ് മൈതാനത്ത് രാവിലെ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അമിത് ഷാ എന്നിവരെ കൂടാതെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ എല്ലാ…

    Read More »
  • News

    തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചേർന്ന് ബിജെപി ജനവിധി അട്ടിമറിച്ചു; പ്രതിഷേധം ശക്തമാക്കാൻ തൃണമൂൽ കോൺഗ്രസ്

    പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം ശക്തമാക്കാൻ തൃണമൂൽ കോൺഗ്രസ്. തെരഞ്ഞെടുപ്പ് കമ്മിഷനുമായി ചേർന്ന് ബിജെപി ജനവിധി അട്ടിമറിച്ചെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാക്കാൻ ആണ് മമത ബാനർജിയുടെ തീരുമാനം. മമത ബാനർജി ഇന്ന് വൈകീട്ട് 5 മണിക്ക് വാർത്താ സമ്മേളനം നടത്തും. അട്ടിമറിക്ക് തെളിവുകൾ ഹാജരാക്കുമെന്നാണ് സൂചന. നന്ദിഗ്രാമിൽ 2021ൽ സുവേന്ദു അധികാരിയോട് തോറ്റതിന് സമ്മാനമായി ഭവാനിപൂരിലും മമത സുവേന്ദു അധികാരിയോട് തോറ്റതിന് പിന്നാലെയാണ് പുതിയ നീക്കം. അതിനിടെ ഇത്രയും വേഗം സർക്കാർ രൂപീകരണ നടപടികളിലേക്ക് കടക്കാനാണ് ബിജെപി നീക്കം. ടാഗോറിൻ്റെ ജന്മവാർഷികം ബംഗാളിൽ ആഘോഷിക്കുന്ന…

    Read More »
  • News

    തമിഴ്‌നാടും പശ്ചിമബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്

    തമിഴ്നാടും പശ്ചിമബംഗാളും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടർമാർ വിധിയെഴുതും. ബം​ഗാളിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് 152 മണ്ഡലങ്ങളിലാണ് നടക്കുന്നത്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. 234 നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 7 മണിക്ക് വോട്ടെടുപ്പ് തുടങ്ങും. ആകെ 4023 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 5 കോടി 73 ലക്ഷം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, ടിവികെ പ്രസിഡൻ്റ് വിജയ്, കേന്ദ്രമന്ത്രി…

    Read More »
  • News

    തമിഴ്നാടും ബം​ഗാളും വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

    തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. വൈകീട്ട് ആറ് മണിവരെയാണ് പ്രചാരണത്തിനുള്ള സമയം. ആറു മണിക്കു ശേഷം സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിനും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 23-ാം തീയതിയാണ് തമിഴ്നാട്ടിൽ വോട്ടെടുപ്പ്. രാഷ്ട്രീയ പാർട്ടികളെല്ലാം അവസാനവട്ട തീവ്ര പ്രചാരണത്തിലാണ്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് വൈകിട്ട് മൂന്ന് മണി മുതൽ പ്രചാരണം തുടങ്ങും. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ചെന്നെയിൽ പര്യടനം നടത്തും. പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി സേലത്തും എടപ്പാടിയിലും പ്രചാരണം നടത്തും. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ,…

    Read More »
  • News

    58ലക്ഷം പേരെ ഒഴിവാക്കി; ബംഗാളിലെ അഞ്ച് സംസ്ഥാനങ്ങളിലെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

    പശ്ചിമ ബംഗാള്‍ അടക്കം അഞ്ച് ഇടങ്ങളിലെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബംഗാളില്‍ 58.19 ലക്ഷം പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. വ്യാജവോട്ടുകള്‍ 1.38 ലക്ഷം എന്നും കണ്ടെത്തി. പശ്ചിമബംഗാള്‍, രാജസ്ഥാന്‍, ഗോവ, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ കരട് പട്ടികയാണ് പുറത്തുവന്നത്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുമാസത്തിലേറെ നീണ്ടുനിന്ന എസ്‌ഐആര്‍ നടപടി ക്രമങ്ങള്‍ക്ക് പിന്നാലെയാണ് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്. കരട് വോട്ടര്‍പട്ടിക തെരഞ്ഞെടുപ്പ് കമ്മിഷന്റെ സൈറ്റുകളില്‍ ലഭ്യമാണ്. രാജസ്ഥാനിലെ പട്ടികയില്‍ നിന്ന് 42 പേരെ ഒഴിവാക്കി. കൂടുതല്‍പേരെ പട്ടികയില്‍ നിന്ന് നീക്കം…

    Read More »
Back to top button