Wayanad Kalladi Landslide

  • News

    കള്ളാടി മണ്ണിടിച്ചില്‍: ‘മണ്ണെടുത്തത് ശാസ്ത്രീയമായി’; സര്‍ക്കാര്‍ വാദം തള്ളി കൊങ്കണ്‍ റെയില്‍വേ

    വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ സര്‍ക്കാര്‍ വാദം തള്ളി കൊങ്കണ്‍ റെയില്‍വേ. നിര്‍മ്മാണത്തില്‍ പിഴവില്ലെന്നും അപകട കാരണം മണ്ണിടിച്ചിലെന്നുമാണ് വിശദീകരണം. തുരങ്ക നിര്‍മാണത്തിനായുള്ള മണ്ണെടുത്തത് ശാസ്ത്രീയമായെന്നും കമ്പനി അവകാശപ്പെട്ടു. തുരങ്ക മുഖത്ത് നിന്നും നൂറ് മീറ്ററോളം അകലെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്, മണ്ണ് കൂട്ടിയിട്ടത് അപകടത്തിന് കാരണമായിട്ടില്ലെന്നും കൊങ്കണ്‍ റെയില്‍വേ പറയുന്നു. നിര്‍മ്മാണ രീതിയും രൂപകല്‍പ്പനയും ശാസ്ത്രീയമാണ് നടന്നത്. കട്ട് ആന്റ് കവര്‍ പ്രദേശത്ത് മണ്ണിന് ഒന്നും സംഭവിച്ചിട്ടില്ല. തുരങ്കനിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണെടുത്തതും ശാസ്ത്രീയമായാണ്. മലയിടിച്ചിലാണ് ദുരന്ത കാരണമെന്നും 110 മീറ്റര്‍ ഉയരത്തില്‍ മണ്ണിടിച്ചിലുണ്ടായെന്നും കൊങ്കണ്‍ റെയില്‍വേ…

    Read More »
  • News

    രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി; കള്ളാടി ദുരന്തത്തില്‍ മരണം അഞ്ചായി

    കോഴിക്കോട് കള്ളാടി ദുരന്തത്തില്‍ രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരണം അഞ്ചായി. മീനാക്ഷി പാലത്തിന്റെ താഴെ വലതു ഭാഗത്തു നിന്നാണ് ഒരു മൃതദേഹം ലഭിച്ചതെന്ന് മന്ത്രി എ പി അനില്‍ കുമാര്‍ പറഞ്ഞു. രണ്ടാമത്തെ മൃതദേഹം പുഴയിൽ നിന്നാണ് കിട്ടിയത്. പ്രദേശത്ത് നാലു സോണായി തിരിച്ചാണ് തിരച്ചില്‍ നടത്തുന്നത്. കാണാതായ മറ്റു മൂന്നു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുമെന്നും മന്ത്രി അനില്‍ കുമാര്‍ അറിയിച്ചു. ഒന്നാമത്തെ സോണില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അനുമാനിക്കുന്നത്. അവിടെയും രണ്ടാമത്തെ സോണുമാകും ഇന്ന് പ്രധാനമായും സെര്‍ച്ച്…

    Read More »
Back to top button