wayanad

  • News

    ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത; നിര്‍മാണ പ്രവൃത്തി ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

    ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മാണ പ്രവൃത്തിയ്ക്ക് ഇന്ന് (ഓഗസ്റ്റ് 31) ഔദ്യോഗികമായി തുടക്കം കുറിക്കും. വയനാട് ജില്ലയില്‍ 5.58 കിലോമീറ്ററും കോഴിക്കോട് ജില്ലയില്‍ 3.15 കിലോമീറ്ററും നീളം വരുന്ന (ആകെ 8.735 കിലോമീറ്റര്‍) കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായ തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31 ന് വൈകീട്ട് നാല് മണിക്ക് കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയില്‍ സെന്റ് മേരീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മറിപ്പുഴ (കോഴിക്കോട്) മുതല്‍ മീനാക്ഷി പാലം (വയനാട്, കള്ളാടി) വരെ അപ്രോച്ച് റോഡ്…

    Read More »
  • News

    സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് വയനാട് സ്വദേശിക്ക്

    സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് സ്വദേശിയായ 25 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നാണ് ഇയാൾ രോഗലക്ഷണത്തോടെ ചികിത്സതേടി ആശുപത്രിയിൽ എത്തിയത്. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ രോഗികളാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉള്ളത്.ഇതിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആറുപേരും വയനാട് ജില്ലയിലെ രണ്ടുപേരും ആണ് ചികിത്സയിൽ ഉള്ളത്. രോഗത്തിന്റെ ഉറവിടം കൃത്യമായി വ്യക്തമാകാത്തത് ആരോഗ്യവകുപ്പിന് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്.…

    Read More »
  • News

    മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടലും ശക്തമായ മലവെള്ളപ്പാച്ചിലും; ആളപായമില്ല

    വയനാട് മേപ്പാടി മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടലും ശക്തമായ മലവെള്ളപ്പാച്ചിലും. നേരത്തെ ഉരുൾപൊട്ടലുണ്ടായ വെള്ളരിമലയിലാണ് ഉരുൾപൊട്ടിയതെന്നാണ് സൂചന. ബെയ്‌ലി പാലത്തിന് സമീപം നല്ല കുത്തൊഴുക്കുണ്ട്. വലിയ കല്ലുകൾ ഒഴുകി വരികയാണ്. പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് നല്ല മഴ തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നല്ല മഴയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് പറഞ്ഞു. ബെയ്‌ലി പാലത്തിന് അപ്പുറത്ത് ആരും താമസമില്ല. കളക്ടറുമായി സംസാരിച്ചിരുന്നു. സർക്കാർ സംവിധാനങ്ങൾ സ്ഥലത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുകയാണെന്ന്…

    Read More »
  • News

    തിരുനെല്ലിയിൽ യുവതി വെട്ടേറ്റു മരിച്ച സംഭവം; പ്രതി ദിലീഷിനേയും കുട്ടിയെയും കണ്ടെത്തി

    വയനാട് തിരുനെല്ലി അപ്പപ്പാറയിലെ പ്രവീണയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. ഒൻപതു വയസുകാരി മകളേയും പ്രതി ദിലീഷിന്റെ കൂടെ കണ്ടെത്തി. അടുത്ത തോട്ടത്തിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. പ്രവീണയുടെ കൊലപാതകത്തിന് പിന്നാലെ കാണാതായ ഒൻപതു വയസുകാരി മകളേയും പ്രതിയെയും കാണാതായിരുന്നു. പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റും. തോട്ടത്തിനകത്ത് ഒരു ഷെഡ് ഉണ്ടായിരുന്നു. ഇവിടെയാണ് പ്രതി കുട്ടിയുമായി ഒളിച്ചു കഴിഞ്ഞിരുന്നത്. തോട്ടം നോക്കുന്ന ജോലിക്കാരനാണ് ഇയാളെ കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്യുകയായിരുന്നു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് അരുംകൊല നടന്നത്. തിരുനെല്ലി വാകേരിയിൽ…

    Read More »
  • News

    വയനാട് 900 കണ്ടിയില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്ന് വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം

    വയനാട്ടില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്ന് വിനോദ സഞ്ചാരിയായ യുവതി മരിച്ചു. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലായിരുന്നു സംഭവം. ‘900 വെഞ്ചേഴ്‌സ്’ എന്ന റിസോര്‍ട്ടില്‍ നിര്‍മ്മിച്ചിരുന്ന ഷെഡ് ആണ് തകര്‍ന്ന് വീണത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരത്തടികള്‍ കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ഷെഡായിരുന്നു തകര്‍ന്നുവീണത്. മഴ പെയ്ത് മേല്‍ക്കൂരയ്ക്ക് ഭാരം കൂടിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. റിസോര്‍ട്ടിന് ലൈസന്‍സുണ്ടോയെന്ന് പരിശോധിക്കും. ഇന്നലെ 16 അംഗ വിനോദ സഞ്ചാരികളുടെ സംഘമാണ് റിസോര്‍ട്ടിലെത്തിയത്.

    Read More »
  • News

    വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം; സ്‌നേഹവീടുകള്‍ക്ക് ഇന്ന് കല്ലിടും

    മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടമായവര്‍ക്കുള്ള ഭവനം അടക്കം ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് ഇന്ന് തറക്കല്ലിടും. മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലാണ് ടൗണ്‍ഷിപ്പ് ഉയരുക.വ്യാഴാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് തറക്കല്ലിടും. കല്‍പ്പറ്റ ബൈപ്പാസിനോടു ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടറില്‍ 7 സെന്റ് വീതമുള്ള പ്ലോട്ടുകളിലാണ് 1000 ചതുരശ്ര അടി ഒറ്റനില വീടുകള്‍ നിര്‍മിക്കുന്നത്. ഭാവിയില്‍ ഇരുനിലയാക്കാനാകുംവിധമാകും അടിത്തറ. ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്യൂണിറ്റി സെന്റര്‍, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ലൈബ്രറി എന്നിവയും ടൗണ്‍ഷിപ്പിലുണ്ടാകും. ആറുമാസംകൊണ്ട്…

    Read More »
  • News

    വയനാട്ടില്‍ വന്‍ മയക്കുമരുന്നു വേട്ട; 291 ഗ്രാം എംഡിഎംഎ പിടികൂടി

    വയനാട്ടില്‍ വന്‍ ലഹരിവേട്ട. 291 ഗ്രാം എംഡിഎംഎ പിടികൂടി. സമീപകാലത്ത് കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. വാഹനപരിശോധനയിലാണ് കാറില്‍ ഒളിപ്പിച്ചിരുന്ന ലഹരിമരുന്ന് പിടികൂടിയത്. കാസര്‍കോട് സ്വദേശികളായ രണ്ട് യുവാക്കളാണ് അറസ്റ്റിലായത്.കഴിഞ്ഞ 19 ന് ചെക് പോസ്റ്റില്‍ വെച്ച് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ കാസര്‍കോട് സ്വദേശികളായ യുവാക്കളെ പിടികൂടിയിരുന്നു. ഇവരില്‍ നിന്നും അന്ന് ആറ് ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കാറില്‍ ഒളിപ്പിച്ച എംഡിഎംഎയെക്കുറിച്ച് വിവരം ലഭിച്ചത്. കാറിന്റെ ഡിക്കിക്കുള്ളില്‍ പായ്ക്കറ്റുകളിലാക്കി അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നുവെന്ന് എക്‌സൈസ് കമ്മീഷണര്‍…

    Read More »
Back to top button