wan hai 503 cargo ship
-
News
വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ; കണ്ടെത്തിയത് കപ്പലിന്റെ താഴത്തെ അറയില്‍
വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ. കപ്പലിന്റെ താഴത്തെ അറയിലാണ് തീ കണ്ടെത്തിയത്. ഈ ഭാഗത്തെ കണ്ടെയ്‌നറിലെ വിവരങ്ങള്‍ കപ്പല്‍ കമ്പനി മറച്ചു വെച്ചു. കണ്ടെയ്‌നറില്‍ തീപിടിക്കുന്ന രാസവസ്തുക്കളാണോയെന്ന് സംശയമുണ്ട്. തീ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ കപ്പല്‍ മുങ്ങാനും സാധ്യതുണ്ട്. ഷിപ്പിംഗ് മന്ത്രാലയം സ്ഥിതി നിരീക്ഷിച്ചു വരികയാണ്. കപ്പലില്‍ 2000 ടണ്ണിലേറെ എണ്ണ ഉള്ളതും നിര്‍ണായകമാണ്. ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗിന്റെ അന്വേഷണത്തിലാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കണ്ടെത്തിയത്. കപ്പലിന്റെ മുകള്‍ത്തട്ടിലുള്ള കണ്ടെയ്‌നറുകളിലെ വിവരങ്ങള്‍ മാത്രമാണ് നേരത്തെ കമ്പനി അധികൃതര്‍ നല്‍കിയിരുന്നത്. കപ്പലിനെ കെട്ടിവലിച്ച് വിഴിഞ്ഞം…
Read More » -
Kerala
‘ഉള്‍ക്കടലില്‍ നടക്കുന്ന കപ്പല്‍ ദുരന്തത്തില്‍ കേസെടുക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍’ ; മന്ത്രി വി എന്‍ വാസവന്‍
ഉള്‍ക്കടലില്‍ നടക്കുന്ന കപ്പല്‍ ദുരന്തത്തില്‍ കേസെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരെന്ന് മന്ത്രി വി എന്‍ വാസവന്‍. സംസ്ഥാനത്തിന്റെ ചുമതല നഷ്ടം ഈടാക്കാനുള്ള നടപടികള്‍ സ്വീകരിക്കലും പാരിസ്ഥിതിക പ്രശ്നങ്ങളടക്കമുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുകയുമെല്ലാമാണെന്ന് തുറമുഖമന്ത്രി പറഞ്ഞു.ഉള്‍ക്കടലില്‍ നടക്കുന്ന ഏത് അപകടങ്ങളെ ബംബന്ധിച്ചുള്ള കേസെടുക്കേണ്ടതും അതിന്റെ നിയന്ത്രണവും സംസ്ഥാന ഗവണ്‍മെന്റിനല്ല. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയമാണ് അത്തരം കപ്പലപകടങ്ങളും അതിന്റെ കേസുകളും കൈകാര്യം ചെയ്യുന്നത്. പാരിസ്ഥിതിക പ്രശ്‌നങ്ങളടക്കമുള്ള കാര്യങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ ചുമതല – അദ്ദേഹം പറഞ്ഞു. ബേപ്പൂര്‍- അഴീക്കല്‍ തുറമുഖങ്ങള്‍ക്ക് സമീപം ഉള്‍ക്കടലില്‍ ചരക്കു കപ്പലിന് തീപിടിച്ച സംഭവത്തില്‍ 50 കണ്ടെയ്‌നറുകളോളം…
Read More » -
News
കേരളതീരത്തിന് സമീപം ചരക്ക് കപ്പലില്‍ തീപിടിത്തം, കണ്ടെയ്‌നറുകള്‍ കടലില്‍ വീണു
കേരള തീരത്തിന് സമീപം കപ്പലില്‍ തീപിടിത്തം. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. 650 ഓളം കണ്ടെയ്‌നറുകളുമായി സഞ്ചരിച്ച കപ്പലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് 50 ഓളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. വാന്‍ഹായ് 503 (WAN HAI 503 cargo ship) എന്ന സിംഗപ്പൂര്‍ ആസ്ഥാനമായ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കപ്പലില്‍ നാല്‍പതോളം ജീവനക്കാരുണ്ടെന്നുമാണ് വിവരം. അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ കേരള തീരത്ത് ഇരുപത് നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് മാറി ബേപ്പൂരിനും – അഴീക്കലിനും ഇടയിലാണ് കപ്പല്‍ അപകടം…
Read More »