VN Vasavan
-
News
‘ശബരിമല സ്വര്‍ണ പാളി കവര്‍ച്ചയിൽ വേഗത്തില്‍ നടപടിയുണ്ടായി’; വിഷയത്തില്‍ സമഗ്രമായ അന്വേഷണമാണ് നടന്നതെന്ന് വി എൻ വാസവൻ
ശബരിമല സ്വര്‍ണ പാളി കവര്‍ച്ചയിൽ വളരെ വേഗത്തില്‍ തന്നെ നടപടി ഉണ്ടായെന്നും കവര്‍ച്ചയ്ക്ക് പിന്നില്‍ ആരോക്കെ ഉണ്ടോ അവരെ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രി വി എന്‍ വാസവന്‍. ആദ്യത്തെ പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. വിഷയത്തില്‍ സമഗ്രമായ അന്വേഷണമാണ് നടന്നതെന്നും വി എൻ വാസവൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ആറ് ദിവസത്തിനുള്ളില്‍ എസ് ഐ ടി കാര്യങ്ങളില്‍ ഇടപെട്ടുവെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ ഉള്ള കാര്യത്തില്‍ ഇടയ്ക്ക് കയറി അഭിപ്രായം പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു. കുറ്റക്കാർ ആരായാലും നിയമത്തിനു മുന്‍പില്‍ വരണം. എല്ലാം പുറത്തും…
Read More » -
News
‘ഭഗവാന് നേദിക്കുന്നതിന് മുമ്പ് മന്ത്രിക്ക് സദ്യവിളമ്പി എന്നത് തെറ്റായ പ്രചരണം’; ആറന്മുള വള്ളസദ്യ വിവാദത്തില്‍ സിപിഎം
ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാര ലംഘനം നടന്നെന്ന വിവാദത്തില്‍ വിശദീകരണവുമായി സിപിഎം. ഭഗവാന് നേദിക്കുന്നതിന് മുമ്പ് മന്ത്രിക്ക് സദ്യവിളമ്പിയെന്ന് പ്രചരിപ്പിക്കുന്നത് തെറ്റാണ്. ചില സംഘപരിവാര്‍ മാധ്യമങ്ങളാണ് ഇതു പ്രചരിപ്പിച്ചത്. അത് ഏറ്റെടുത്ത് ഭക്തരെ തെറ്റിദ്ധരിപ്പിക്കാനാണ് ചിലരുടെ ശ്രമമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി. മുഖ്യാതിഥിയായ ദേവസ്വം മന്ത്രിയടക്കം വിശിഷ്ടാതിഥികള്‍ രാവിലെ പത്തരയോടെ ക്ഷേത്രത്തില്‍ എത്തി. 11.5 ന് അവിടെ വിഭവങ്ങള്‍ വിളമ്പി വള്ളസദ്യക്ക് തുടക്കം കുറിച്ചു. ശ്രീകോവിലിനുള്ളില്‍ മേല്‍ശാന്തി ഭഗവാന് സദ്യ നേദിക്കല്‍ ചടങ്ങ് 11.20ന് പൂര്‍ത്തിയായി. തുടര്‍ന്ന് പള്ളിയോടങ്ങള്‍ തുഴഞ്ഞെത്തിയ…
Read More » -
News
ശബരിമല ശില്പപാളിയിലെ സ്വര്‍ണമോഷണം: ‘കള്ളന്മാരെയെല്ലാം ജയിലിൽ അടക്കും’; മന്ത്രി വി എൻ വാസവൻ
ശബരിമല ശില്പപാളിയിലെ സ്വര്‍ണമോഷണത്തില്‍ കള്ളന്മാരെയെല്ലാം ജയിലിൽ അടക്കുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. എല്ലാ കാര്യങ്ങളും അന്വേഷിക്കട്ടെയെന്നും കോടതിയുടെ നിലപാട് തന്നെയാണ് ഗവൺമെൻ്റിൻ്റെ നിലപാടെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. കള്ളമാരെ ജയിലിലാക്കണമെന്നും അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. എസ് ഐ ടി അന്വേഷണത്തിൽ ആര് പ്രതിയായാലും നടപടി ഉറപ്പാണ്. ഉണ്ണിക്കൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി. ഈ കേസിൽ ഒന്നും ഒളിക്കാൻ ഇല്ല. കോടതിയുടെയും സർക്കാരിൻ്റെയും നിലപാട് ഒന്നു തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, 2019ലെ ദേവസ്വം ബോർഡ് തീരുമാനം ബോർഡ് സെക്രട്ടറി…
Read More »