Vizhinjam
-
News
വിഴിഞ്ഞം സ്വർണ പണയ കേസ് : രണ്ടാമത്തെ യുവതിയും മരിച്ചു
വിഴിഞ്ഞം സ്വർണ പണയ തട്ടിപ്പ് കേസിൽ ആത്‌മഹത്യക്ക് ശ്രമിച്ച രണ്ടാമത്തെ സ്ത്രീയും മരിച്ചു. വെങ്ങാനൂർ സ്വദേശി ഐശ്വര്യയാണ് (32) മരിച്ചത്. വിഷം കഴിച്ച സുഹൃത്ത് അഞ്ജു കഴിഞ്ഞ ദിവസം മരിച്ചിരുന്നു. സ്വകാര്യ പണയ സ്ഥാപനത്തിലെ ജീവനക്കാരികളായിരുന്നു ഇരുവരും. വിഴിഞ്ഞം, അമരവിള ശാഖകളിലെ സ്വർണപ്പണയ സ്ഥാപനങ്ങളിൽ ആളുകൾ പണയം വെച്ചിരുന്ന 70 പവനിലധികം സ്വർണം ഇവർ പനങ്ങോട് സ്വദേശിനി സിന്ധു (53) എന്ന സ്ത്രീക്ക് മറിച്ച് നൽകിയിരുന്നു. ഈ സ്വർണം സിന്ധു വിറ്റു. പണയം വെച്ച സ്വർണം തിരികെ ആവശ്യപ്പെട്ട് ആളുകൾ സ്ഥാപനത്തിൽ എത്തിയപ്പോൾ സ്വർണം…
Read More » -
News
‘എല്ലാം മുൻകൂട്ടി തീരുമാനിച്ച് ഉറപ്പിച്ച കച്ചവട രീതി‘ വിഴിഞ്ഞം ഓഹരി കൈമാറ്റം സെബി നിർദേശങ്ങളുടെ നഗ്നമായ ലംഘനമെന്ന് പ്രതിപക്ഷ നേതാവ്
വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എല്ലാം മുൻകൂട്ടി തീരുമാനിച്ച് ഉറപ്പിച്ചതാണെന്ന് പിണറായി വിജയൻ പറഞ്ഞു. ഈ വിഷയത്തിൽ സെബിക്ക് കത്തയച്ചതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. അദാനി കമ്പനിയോട് വിശദീകരണം തേടണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ടാണ് കത്തയച്ചത്. സെബി മാനദണ്ഡപ്രകാരം എല്ലാം സുതാര്യമായിരിക്കണമെന്നും എന്നാൽ വസ്തുത നോക്കുമ്പോൾ സെബി അധികാരികളെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പൊതുതാത്പര്യത്തിനും ദേശീയ സുരക്ഷയ്ക്കും കാര്യങ്ങൾ പരിഗണിച്ച് സെബിക്ക് കത്ത് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം ഓഹരി കൈമാറ്റം സെബി നിർദേശങ്ങളുടെ നഗ്നമായ ലംഘനമെന്ന് പ്രതിപക്ഷ നേതാവ്…
Read More » -
News
വിഴിഞ്ഞത്ത് അതിക്രൂര കൊലപാതകം; യുവാവിനെ റോഡില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
വിഴിഞ്ഞത്ത് നടുറോഡില്‍ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ബാറില്‍ വെച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് കൊലപാതകം നടന്നത്. സുമൻ (38) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വിഴിഞ്ഞത്തെ ഒരു ബാറില്‍ പ്രതിയായ അച്ചുവും സഹോദരനും സുഹൃത്തുക്കളും കൂടി മദ്യപിച്ചു. ഇതിനിടെ ഷെറീഫ് എന്ന ഷാനുമായി ബാറില്‍ വെച്ച് വാക്കുതര്‍ക്കവും അടിപിടിയുമുണ്ടായി. ഈ തര്‍ക്കം പരിഹരിക്കാനാണ് ബാറിലുണ്ടായിരുന്ന സുമന്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. തുടര്‍ന്ന് സുമനെ പ്രതികള്‍ ബാറിലിട്ട് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തെത്തുടര്‍ന്ന് രക്ഷപ്പെടാനായി റോഡിലേക്ക് ഇറങ്ങിയ ഓടിയസുമനെ റോഡിലിട്ടും പ്രതികള്‍ ക്രൂരമായി മര്‍ദ്ദിച്ചു.…
Read More » -
News
വിഴിഞ്ഞത്തെ ഹോട്ടലിലെ ഭക്ഷണ സാമ്പിൾ ഫലം ഇന്ന്; രണ്ടുപേർ കൂടി ചികിത്സ തേടി
തിരുവനന്തപുരം വിഴിഞ്ഞത്തെ അസ്മാക് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച കൊല്ലം സ്വദേശികളായ ഷാജിയും റഷീദാ ബീവിയും മരിച്ച സംഭവത്തിൽ ദുരൂഹത നീക്കാൻ ആരോഗ്യവകുപ്പ്. ഹോട്ടലിൽ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകളുടെ ഫലം ഇന്ന് ലഭിക്കുന്നതോടെ ഭക്ഷ്യവിഷബാധയാണോ എന്നതിൽ പ്രാഥമികമായ വ്യക്തത വരും. എന്നാൽ മരണകാരണം സംബന്ധിച്ച അന്തിമ സ്ഥിരീകരണത്തിന് പത്തോളജി പരിശോധനാ ഫലം കൂടി ലഭിക്കേണ്ടതുണ്ട്. മരിച്ചവർ ഭക്ഷണം കഴിച്ച അതേ ദിവസം തന്നെ ഇതേ ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ച രണ്ട് തിരുവനന്തപുരം സ്വദേശികൾ കൂടി ചികിത്സ തേടിയിട്ടുണ്ട്. നിലവിൽ സ്വകാര്യ ആശുപത്രിയിൽ…
Read More » -
News
വിഴിഞ്ഞത്ത് വന്‍കവര്‍ച്ച; വീട് കുത്തിത്തുറന്ന് 90 പവന്‍ കവര്‍ന്നു
വിഴിഞ്ഞത്ത് വീട് കുത്തിത്തുറന്ന് വന്‍മോഷണം. വെണ്ണിയൂര്‍ സ്വദേശി ശില്‍ബര്‍ട്ടിന്റെ വീട്ടില്‍ നടന്ന മോഷണത്തില്‍ 90 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു. അടുത്തകാലത്ത് സംസ്ഥാനത്ത് ഉണ്ടായ ഏറ്റവും വലിയ കവര്‍ച്ചയാണിത്. ഇന്നലെ രാത്രിയാണ് സംഭവം. ഗില്‍ബര്‍ട്ട് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനാണ്. തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടില്‍ മരണം സംഭവിച്ചതിനെ തുടര്‍ന്ന് ഗില്‍ബര്‍ട്ടും കുടുംബവും അവിടേയ്ക്ക് പോയ സമയത്താണ് മോഷണം നടന്നത്. മരിച്ച വീടായതിനാല്‍ സഹോദരിയുടെ വീട്ടിലേക്ക് ഗില്‍ബര്‍ട്ടും കുടുംബവും കൂട്ടുകിടക്കാന്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. വീട്ടില്‍ ആളില്ല എന്ന് മനസിലാക്കിയാണ്…
Read More » -
News
ചെന്നൈ തുറമുഖത്തെ പിന്തള്ളി,വിഴിഞ്ഞം @ നമ്പർ 1
വിഴിഞ്ഞം തുറമുഖത്തിന് ചരിത്ര നേട്ടം. ഇന്ത്യയിലെ തെക്ക്, കിഴക്കൻ തുറമുഖങ്ങളിൽ ചരക്ക് നീക്കത്തിൽ ഫെബ്രുവരി മാസം ഒന്നാം സ്ഥാനമെന്ന നേട്ടമാണ് വിഴിഞ്ഞം സ്വന്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. ജനുവരിയിൽ രണ്ടാം സ്ഥാനത്തായിരുന്നു വിഴിഞ്ഞം. ഫെബ്രുവരിയിൽ 40 കപ്പലുകളിൽ നിന്നായി വിഴിഞ്ഞം തുറമുഖത്ത് കൈകാര്യം ചെയ്തത് 78833 കണ്ടെയ്നറുകളാണ്. ഇതോടെയാണ് വിഴിഞ്ഞം ഇന്ത്യയിലെ തെക്ക് കിഴക്കൻ മേഖലകളിലെ 15 തുറമുഖങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആഗോള മാരിടൈം രംഗത്ത് വിഴിഞ്ഞത്തിന്റെ പ്രാധാന്യം വർദ്ധിക്കുകയാണെന്നും കേരളത്തിന്റെ വികസനത്തിൽ…
Read More »