vijay
-
News
‘ജനനായക’ന് വീണ്ടും തിരിച്ചടി; വിജയ് ചിത്രത്തിന്റെ OTT കരാറിൽനിന്ന് ആമസോൺ പിന്മാറി
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് റിലീസ് അനിശ്ചിതമായി നീണ്ട വിജയ് ചിത്രം ‘ജനനായക’ന് വീണ്ടും തിരിച്ചടി. ചിത്രത്തിന്‍റെ പോസ്റ്റ് റിലീസ് ഒടിടി സ്ട്രീമിംഗ് കരാറില്‍ നിന്ന് പ്രമുഖ പ്ലാറ്റ്‍ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോ പിന്മാറിയെന്നാണ് പുറത്തുവരുന്ന സൂചന. വിജയ്‍യുടെ കരിയറിലെ അവസാന ചിത്രമെന്ന നിലയില്‍ വലിയ കരാര്‍ ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. 121 കോടിയുടേതായിരുന്നു പ്രൈം വീഡിയോയുമായുള്ള കരാര്‍. റിലീസുമായി ബന്ധപ്പെട്ട അനിശ്ചിതത്വം കാരണമാണ് പ്ലാറ്റ്‍ഫോമിന്‍റെ തീരുമാനം എന്നാണ് അറിയുന്നത്. കരാറില്‍ നിന്ന് പ്രൈം വീഡിയോ പിന്മാറിയേക്കുമെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ്…
Read More » -
Cinema
വിജയ് ചിത്രം ജനനായകന്‍റെ റിലീസ് വീണ്ടും അനിശ്ചിതത്വത്തിലേക്ക്; റിവൈസിങ് കമ്മിറ്റി ചിത്രം കാണുന്നത് മാറ്റിവെച്ചു.
വിജയ് ചിത്രം ജനനായകന്‍റെ റിലീസ് വീണ്ടും അനിശ്ചിതത്വത്തിലേക്ക്; റിവൈസിങ് കമ്മിറ്റി ചിത്രം കാണുന്നത് മാറ്റിവെച്ചു സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്ന് റിലീസ് അനിശ്ചിതത്വമായി നീളുന്ന വിജയ് ചിത്രം ‘ജനനായകന്’ വീണ്ടും തിരിച്ചടി. ചിത്രം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് മുമ്പ് കാണുമെന്നായിരുന്നു സി.ബി.എഫ്.സി റിവൈസിങ് കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ കമ്മിറ്റിയിൽ ഉള്‍പ്പെട്ട ഒരാൾ രോഗബാധിതൻ ആയതു കൊണ്ട് ചിത്രം ഇന്ന് കാണില്ല എന്നാണ് ഏറ്റവും പുതിയ വിവരം. ഇന്ന് നിശ്ചയിച്ചിരുന്ന സ്ക്രീനിങ് അടക്കമുള്ള നടപടികള്‍ സുഗമമമായി നടന്നാല്‍ ചിത്രം തിയറ്ററുകളിലേക്ക് മെയ് മാസത്തില്‍…
Read More » -
News
കരൂർ ദുരന്തത്തിലേക്ക് നയിച്ച സാഹചര്യത്തെ കുറിച്ച് കൂടുതൽ വിശദമായ അന്വേഷണം : വിജയ്ക്ക് വീണ്ടും സിബിഐ നോട്ടീസ്
പ്രശസ്ത നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്ക്ക് വീണ്ടും സിബിഐ നോട്ടീസ്. മാർച്ച് 10ന് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് അറിയിച്ചിരിക്കുന്നത്. മുൻപ് രണ്ടുതവണ താരത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു. കരൂർ ദുരന്തത്തിലേക്ക് നയിച്ച സാഹചര്യത്തെ കുറിച്ച് കൂടുതൽ വിശദമായ അന്വേഷണമാണ് നിലവിൽ സിബിഐ നടത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു വിജയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം നടത്തിയ റാലിയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചത്. അപകടത്തിൽ60 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. നിശ്ചയിച്ചതിലും ഏഴുമണിക്കൂറോളം വൈകിയാണ് താരം…
Read More » -
News
തെരഞ്ഞെടുപ്പിന് മുൻപ് ‘ജന നായകൻ’ തിയറ്ററുകളിലേക്കില്ലെന്ന് വിദേശ വിതരണക്കാർ
വിജയ് ചിത്രം ‘ജന നായകന്റെ’ റിലീസ് വൈകുന്നതിൽ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ നിരാശയിലാണ്. പൊങ്കൽ റിലീസായി തിയറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതെ ഇരുന്നതോടെയാണ് കോടതി കയറി ഇറങ്ങേണ്ടി വന്നത്. തെരഞ്ഞെടുപ്പിന് മുൻപ് ചിത്രം തിയറ്ററുകളിൽ എത്തില്ല എന്നാണ് പുറത്തുവരുന്ന വിവരം. ഏപ്രിൽ 30 ന് മുൻപ് ചിത്രം റിലീസ് ചെയ്യില്ല എന്നാണ് ജന നായകന്റെ കാനഡയിലെ വിതരണക്കാരായ യോർക്ക് സിനിമാസ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിന് ടിക്കറ്റ് എടുത്തവരുടെ പണം ഉടനെ തിരികെ നൽകുമെന്നും നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്. കാനഡയിൽ തെന്നിന്ത്യൻ സിനിമകൾ വിതരണം ചെയ്യുന്നത് യോർക്ക്…
Read More » -
Cinema
വിജയ് ചിത്രം ജന നായകന് തിരിച്ചടി: റിലീസിന് അനുമതിയില്ല
വിജയ് ചിത്രം ജന നായകന് തിരിച്ചടി. ചിത്രത്തിന് മദ്രാസ് ഹൈക്കോടതി റിലീസ് അനുമതി നിഷേധിച്ചു. സെൻസർ ബോർഡ് അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ നടപടി. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഉത്തരവിട്ട സിംഗിംള്‍ ബെഞ്ച് ഉത്തരവിനു മുന്‍പ് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സെന്‍സര്‍ ബോര്‍ഡിന് സാവകാശം നൽകിയില്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ്. സെന്‍സര്‍ ബോര്‍ഡിന്‍റെ വാദം കൂടി കേട്ട ശേഷം കേസ് സിംഗിള്‍ ബെഞ്ച് തീര്‍പ്പു കല്‍പ്പിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. സിബിഎഫ്‌സി പറഞ്ഞ മാറ്റങ്ങള്‍ മുഴുവന്‍ വരുത്തിയിട്ടും അകാരണമായി സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെന്നാണ് സിനിമാ നിര്‍മ്മാതാക്കളായ കെ…
Read More » -
News
കരൂർ ദുരന്തം: നടൻ വിജയ് ഇന്ന് വീണ്ടും സിബിഐക്ക് മുന്നിൽ ഹാജരാകും
കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ മൊഴി രേഖപ്പെടുത്തുന്നതിനായി നടനും ടി.വി.കെ പാർട്ടി അധ്യക്ഷനുമായ വിജയ് ഇന്ന് വീണ്ടും സിബിഐക്ക് മുൻപിൽ ഹാജരാകും. ഇന്ന് രാവിലെ 11 മണിയോടെ ചെന്നൈയിലെ സിബിഐ ആസ്ഥാനത്ത് അദ്ദേഹം എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം 12-ന് നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് സിബിഐ വീണ്ടും വിജയിയെ വിളിച്ചുവരുത്തുന്നത്. കഴിഞ്ഞ തവണ ഹാജരായപ്പോൾ നൽകിയ ചില മൊഴികളിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്ന് സിബിഐ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. തുടർന്നാണ് രണ്ടാമതും ഹാജരാകാൻ നോട്ടീസ് നൽകിയത്. തമിഴ്നാട്ടിലെ പൊങ്കൽ ആഘോഷങ്ങൾ പ്രമാണിച്ച് ഹാജരാകാൻ…
Read More » -
News
ജന നായകന് പ്രദര്‍ശാനുമതി നല്‍കാന്‍ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി; യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കണം
വിജയ് ആരാധകര്‍ക്ക് ആശ്വാസം. ജന നായകന് ഉടനടി യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡിന് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ജനുവരി ഒമ്പതിന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമായിരുന്നു ജനനായകന്‍. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിക്കാതെ വന്നതോടെ റിലീസ് മാറ്റിവെക്കുകയായിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭ്യമാകാതിരുന്നതിനാല്‍ പുതുക്കിയ റിലീസ് തിയ്യതിയും തീരുമാനിക്കാന്‍ സാധിച്ചിരുന്നില്ല. സെന്‍സര്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലെ കാലതാമസം ചോദ്യം ചെയ്ത് നിര്‍മാതാക്കളായ കെവിഎന്‍ സ്റ്റുഡിയോസ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. സിനിമയ്‌ക്കെതിരെ എക്‌സാമിനിങ് കമ്മിറ്റി അംഗം തന്നെ പരാതി നല്‍കിയ നടപടിയെ കോടതി വിമര്‍ശിച്ചു.…
Read More » -
News
ടിവികെ റാലി പുതുച്ചേരിയിലും വേണ്ട:അപേക്ഷ പുതുച്ചേരി പൊലീസ് മേധാവി തള്ളി
തമിഴ്നാട്ടിലെ കടുത്ത നിയന്ത്രണങ്ങൾ മറികടക്കുന്നതിനു പുതുച്ചേരിയിൽ റാലി നടത്താനുള്ള തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്‌യുടെ നീക്കത്തിനു തിരിച്ചടി. ഡിസംബർ അഞ്ചിന് പുതുച്ചേരിയിൽ റോഡ് ഷോ നടത്താൻ അനുമതി തേടിയുള്ള ടിവികെ നൽകിയ അപേക്ഷ പുതുച്ചേരി പൊലീസ് മേധാവി തള്ളി. പുതുച്ചേരിയിൽ റാലി സംഘടിപ്പിച്ചാൽ വില്ലുപുരം, കടലൂർ, തിരുവണ്ണാമല എന്നിവിടങ്ങളിൽ നിന്നു ആളുകളെത്താൻ സാധ്യതയുണ്ടെന്നും അതു തിക്കിനും തിരക്കിനും കാരണമായേക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് പൊലീസ് അനുമതി നിഷേധിച്ചത്. സെപ്റ്റംബർ 27നു കരൂരിലെ പൊതുയോഗത്തിൽ തിക്കും തിരക്കമുണ്ടായി 41 പേർ മരിച്ച ശേഷം വിജയ് ബഹുജന…
Read More » -
National
വിജയ് യുടെ ഇൻഡോർ സംവാദ പരമ്പരക്ക് ഇന്ന് തുടക്കം ; ക്യു ആർ കോഡുള്ള ടിക്കറ്റില്ലാത്ത ആരും വരരുത്
വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി വി കെ) വീണ്ടും പൊതുജന സമ്പർക്ക പരിപാടികളുമായു സജീവമാകുന്നു. ഇൻഡോർ പൊതുയോഗ പരമ്പരയിലൂടെ ജനങ്ങളുമായി നേരിട്ട് സംവദിക്കാനുള്ള തീരുമാനത്തിലാണ് വിജയ്. കാഞ്ചീപുരത്തെ കോളേജ് ക്യാംപസിൽ ഇന്ന് ആദ്യ പരിപാടി സംഘടിപ്പിക്കും. ഇന്നത്തെ യോഗത്തിൽ 2000 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് ടി വി കെ നേതാക്കൾ അറിയിച്ചു. ക്യു ആർ കോഡ് അടങ്ങിയ ടിക്കറ്റ് ലഭിച്ചവർക്ക് മാത്രമേ കോളേജ് ക്യാംപസിലേക്ക് പ്രവേശനം ഉണ്ടാകൂ എന്നും ടി വി കെ വ്യക്തമാക്കി. ടിക്കറ്റില്ലാത്ത ആരും സ്ഥലത്ത് എത്തരുതെന്നും…
Read More » -
News
കരൂരിൽ സംഭവിച്ചത് എന്താണെന്ന് മനസിലായിട്ടില്ല: മരിച്ചവരുടെ കുടുംബാംഗങ്ങളോട്മാപ്പു ചോദിച്ച് വിജയ്
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ച് ടിവികെ അധ്യക്ഷൻ വിജയ്. മരിച്ചവരുടെ കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ ആണ് മാപ്പ് ചോദിച്ചത്. കാലിൽ തൊട്ട് വിജയ് മാപ്പ് ചോദിച്ചതായി മരിച്ചവരുടെ ബന്ധുക്കളായ സ്ത്രീകൾ പറഞ്ഞു. കരൂരിൽ സംഭവിച്ചത് എന്തെന്ന് മനസിലായിട്ടില്ലെന്നും വിജയ് കൂടിക്കാഴ്ചയിൽ പറഞ്ഞു. കരൂരിലെ വീട്ടിലേക്ക് എത്താത്തതിലും ക്ഷമ ചോദിച്ചു. കരൂരിൽ വെച്ച് കുടുംബാംഗങ്ങളെ കാണാത്തതിൽ വിജയ് വിശദീകരണം നൽകി. മൂന്ന് മണിക്കൂറിൽ കൂടുതൽ പരിപാടി അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞു. എല്ലാവരോടും വിശദമായി സംസാരിക്കാൻ വേണ്ടിയാണ് ചെന്നൈയിൽ എത്തിച്ചതെന്ന് വിജയ് പൊലീസിന് മറുപടി നൽകുകയായിരുന്നു.…
Read More »