Vigilance

  • News

    ആടിയ നെയ്യ് ക്രമക്കേട്; സന്നിധാനത്ത്വിജിലന്‍സ് പരിശോധന

    ശബരിമലയില്‍ അഭിഷേകം ചെയ്ത നെയ് വില്‍പ്പനയിലെ ക്രമക്കേടില്‍ സന്നിധാനത്തു പരിശോധന. വിജിലന്‍സ് ആണ് പരിശോധന നടത്തുന്നത്. സന്നിധാനത്ത് നാല് സ്ഥലങ്ങളില്‍ പരിശോധന. കൗണ്ടറുകളില്‍ ഉള്‍പ്പടെ രേഖകള്‍ പരിശോധിക്കുന്നുണ്ട്. ശബരിമലയില്‍ ആടിയ ശിഷ്ടം നെയ്യിന്റെ വില്‍പ്പനയിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ദേവസ്വം ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയ എടുത്ത കേസിലായിരുന്നു നടപടി. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ദേവസ്വം ബെഞ്ച് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഒരു…

    Read More »
  • News

    സാമ്പത്തിക തട്ടിപ്പ്; കാലിക്കറ്റ് സർവകലാശാലയിലെ ലീഗ് സംഘടനാ നേതാവിനെതിരെ വിജിലൻസ് അന്വേഷണം

    കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ലീഗ് സഘടനാ നേതാവിനെതിരെ വിജിലൻസ് അന്വേഷണം. സർവ്വകലാശാലയിലെ ലാൻ നെറ്റ് വർക്ക് പ്രവൃത്തിയിൽ വൻ ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇൻസ്‌ട്രുമെൻ്റേഷൻ എഞ്ചിനീയർ മുഹമ്മദ് സാജിദിനെതിരെയാണ് കേസെടുത്തത്.കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തായിരുന്നു 27 ലക്ഷം രൂപയുടെ സാമ്പത്തീക തട്ടിപ്പ് നടത്തിയത്. സാജിദിനെ ഗവർണറും വൈസ് ചാൻസലറും സംരക്ഷിക്കുന്നുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് സർക്കാറിൻ്റെ കാലത്തായിരുന്നു കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ലോക്കൽ ഏരിയാ നെറ്റ് വർക്ക് പ്രവൃത്തിയിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നത്. സ്‌ക്രൂ.പ്ലാസ്റ്റിക് ടൈ, സ്റ്റിക്കർ പോലുളള ചെറിയ ചിലവ് വരുന്ന…

    Read More »
Back to top button