VD satheesan
-
News
അതിദാരിദ്ര്യമുക്ത പ്രഖ്യാപനം പച്ചക്കള്ളം, ; നയപ്രഖ്യാപനത്തില്‍ തെറ്റായ അവകാശവാദങ്ങള്‍ : വി ഡി സതീശന്‍
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലുള്ളത് സര്‍ക്കാരിന്റെ തെറ്റായ അവകാശവാദങ്ങള്‍ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാനത്ത് ക്രമസമാധാനനിലയും കാര്‍ഷികമേഖലയും തകര്‍ന്നു. കൊള്ളയും കൊലപാതകവും പെരുകിയ സംസ്ഥാനമായി കേരളം മാറി. സാമ്പത്തികരംഗം തകര്‍ന്ന് തരിപ്പണമായി. ആരോഗ്യരംഗം മികച്ചതാണ് എന്ന് നയപ്രഖ്യാപനത്തില്‍ പറയുന്നു. യഥാര്‍ഥത്തില്‍ കേരളത്തിലെ ആരോഗ്യരംഗം വെന്റിലേറ്ററിലാണ്. എല്ലാ ദിവസവും വരുന്ന വാര്‍ത്തകള്‍ അതുതന്നെയാണെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. 2026ല്‍ മാത്രം 1,26,000 പേരാാണ് പനി ബാധിച്ച് ചികിത്സ തേടിയത്. അമീബിക് മസ്തിഷ്‌കജ്വരം അടക്കം ലോകത്തുള്ള എല്ലാ പകര്‍ച്ചവ്യാധികളും ഉള്ള സംസ്ഥാനമായി…
Read More » -
News
എസ്എൻഡിപി – എൻഎസ്എസ് ഐക്യം ; കോൺഗ്രസ് നേതാക്കൾക്ക് ഇടയിൽ കടുത്ത ഭിന്നത
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നായർ – ഈഴവ ഐക്യമുണ്ടായതിൽ കോൺഗ്രസിൽ ഒരു വിഭാഗത്തിന് കടുത്ത ആശങ്ക. സമുദായ നേതാക്കളോട് വിഡി സതീശൻ വെല്ലുവിളി ഒഴിവാക്കണമെന്നാണ് ആവശ്യം. വെള്ളാപ്പള്ളിയും സുകുമാരൻ നായരും കൈകൊടുത്തതോടെ നാല് തെക്കൻ ജില്ലകളിൽ കോൺഗ്രസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. വർഗീയതക്കെതിരായ പോരാട്ടത്തിൽ തോറ്റാലും ജയിച്ചാലും കുഴപ്പമില്ലെന്ന വിഡി സതീശൻ്റെ പ്രസ്താവനയെ തിരുത്തുകയാണ് മറ്റ് നേതാക്കൾ. ഇനി തോൽക്കാൻ പറ്റില്ലെന്നും എല്ലാ മത സാമുദായിക വിഭാഗങ്ങളുമായും നല്ല ബന്ധത്തിൽ മുന്നോട്ട് പോകേണ്ടതുണ്ടെന്നുമാണ് വാദം. അടിക്കടി തിരിച്ചടി ലൈൻ വേണ്ടെന്ന നിലപാട് പാർട്ടിയിലുണ്ടെങ്കിലും വീരപരിവേഷത്തിലാണ് വിഡി…
Read More » -
News
വി ഡി സതീശൻ ഇന്നലെ പൂത്ത തകര , നായർ–ഈഴവ ഐക്യം അനിവാര്യം : വെള്ളാപ്പള്ളി
നായർ ഈഴവ ഐക്യം അനിവാര്യമാണെന്നും കൂട്ടായ്മ മറ്റു സമുദായങ്ങളുടെ അവകാശം പിടിച്ചു പറ്റാനല്ലെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. താൻ മുസ്ലിം വിരോധിയല്ലെന്നും മുസ്ലിം ലീഗിലെ വർഗീയതെയെയാണ് എതിർക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. ഇന്നലെ പൂത്ത തകരയാണ് വിഡി സതീശനെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം മുതൽക്കേ എസ്എൻഡിപി ഉയർത്തിയ വാദമാണ് നായാടി മുതൽ നമ്പൂതിരി വരെ എന്നുള്ളത്. നായർ- ഈഴവ ഐക്യം അനിവാര്യമാണ്. മറ്റു സമുദായങ്ങളുടെ അവകാശം…
Read More » -
News
നിയമസഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് തുടക്കം
നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി തിരുവനന്തപുരത്തെത്തി. ഇന്നലെ വൈകീട്ട് തലസ്ഥാനത്തെത്തിയ മിസ്ത്രി, രാത്രി ഏതാനും മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തി. ഇന്ന് അദ്ദേഹം സംസ്ഥാന നേതാക്കളുമായി ഔദ്യോഗിക ചര്‍ച്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തൊഴിലുറപ്പ് ബില്ലിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാക്കള്‍ ലോക്ഭവനു മുന്നില്‍ രാപകല്‍ സമരത്തിലാണ്. ഇന്നു രാവിലെ 10 ന് സമരം സമാപിക്കും. അതിനുശേഷമാകും ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കുക. കേരളത്തിലെ നിലവിലെ സാഹചര്യം നേരിട്ട് മനസ്സിലാക്കുക കൂടിയായിട്ടാണ് മിസ്ത്രിയുടെ സന്ദര്‍ശനം. ഗ്രൂപ്പ്…
Read More » -
News
നിർണായക സന്ദർശനം ; സിറോ മലബാർ സഭ ആസ്ഥാനത്തെത്തി വിഡി സതീശൻ; ബിഷപ്പുമായി ഒരു മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച
സുപ്രധാന സിനഡ് നടക്കുന്നതിനിടെ സിറോ മലബാർ സഭ ആസ്ഥാനത്തെത്തി സഭാ നേതാക്കളുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അടക്കമുള്ളവരുമായുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു. സഭ ആസ്ഥാനത്തെ അത്താഴ വിരുന്നിലും സതീശൻ പങ്കെടുത്തു. സഭാ വിഷയങ്ങളിൽ നിർണായക തീരുമാനങ്ങൾ എടുക്കുന്ന സിനഡ് നടക്കുന്നതിനിടെ രാഷ്ട്രീയ നേതാക്കളെ സഭാ നേതൃത്വം കാണുന്നത് അപൂർവ്വമാണ്. ഇന്നലെ രാത്രി ഒൻപതേകാലോടെയാണ് സതീശൻ സഭാ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്റ് തോമസിൽ എത്തിയത്. പൈലറ്റ് വാഹനവും, ഔദ്യോഗിക…
Read More » -
News
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാനില്ല; ഹൈക്കമാന്‍ഡിനു മുന്നില്‍ നിലപാട് വ്യക്തമാക്കി തരൂര്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സ്വയം അവതരിപ്പിക്കാനുള്ള ഒരു പദ്ധതിയും തനിക്കില്ലെന്നു ഹൈക്കമാന്‍ഡിനെ അറിയിച്ച് ശശി തരൂര്‍ എംപി. ആഴ്ചകള്‍ക്ക് മുന്‍പ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും രാഹുല്‍ ഗാന്ധിയുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കു മത്സരിക്കാന്‍ താനില്ലെന്ന് തരൂര്‍ വ്യക്തമാക്കിയത്. തരൂര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി എത്തുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ്, നേതൃത്വത്തെ തിരുവനന്തപുരം എംപി നിലപാട് അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പായി കേരള രാഷ്ട്രീയത്തില്‍ സജീവമാവാന്‍ നേതാക്കള്‍ തരൂരിനോട് ആവശ്യപ്പെട്ടു. ഇതിനോട് അനുകൂലമായി പ്രതികരിച്ച തരൂര്‍ ഇക്കഴിഞ്ഞ ദിവസം വയനാട്ടില്‍ നടന്ന…
Read More » -
News
പുനർജനി പദ്ധതി: തനിക്കെതിരെയുള്ള നീക്കത്തിൽ പ്രതികരിച്ച് വി ഡി സതീശൻ, ‘എന്തു വന്നാലും രാഷ്ട്രീയമായി നേരിടും
പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്ത സാഹചര്യത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എന്തു വന്നാലും രാഷ്ട്രീയമായി നേരിടും. ഒരു വർഷം മുൻപത്തെ ശുപാർശയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇപ്പോൾ പുറത്തു വന്നത് തെരഞ്ഞെടുപ്പായതിനാലാണെന്നും പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഈ കേസ് നേരത്തെ ഒരു വട്ടം അന്വേഷിച്ചതാണ്. ഇത് നിലനിൽക്കുന്നതല്ലെന്ന് അന്ന് വിജിലൻസ് തന്നെയാണ് റിപ്പോർട്ട് സമർപ്പിച്ചതെന്നും ഇത് നിയമപരമായി നിലനിൽക്കില്ലെന്നും വി ഡി സതീശന്റെ പ്രതികരണം. അതേ സമയം, പ്രതിപക്ഷ നേതാവിനെതിരായ കേസിൽ പ്രതികരിച്ച്…
Read More » -
News
പുനർജ്ജനി പദ്ധതി: വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ. വിജിലൻസിന്റെ ശുപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. പുനർജ്ജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാണ് വിജിലൻസിന്റെ ശുപാർശ. ഒരു വർഷം മുമ്പ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്തയാണ് ശുപാർശ ചെയ്തത്. എഫ്‌സിആർഎ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന്റെ…
Read More » -
News
നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്‍ഗ്രസ് ;ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഫെബ്രുവരിയില്‍
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നല്‍കിയ ആത്മവിശ്വാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്‍ഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചേക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫ് സംസ്ഥാന പര്യടനത്തിന്റെ സമാപനത്തോടനുബന്ധിച്ച് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് നീക്കം. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുന്നതിന് മുമ്പ് പൊതുജനാഭിപ്രായം തേടുക എന്ന ലക്ഷ്യത്തോടെയാണ് ഫെബ്രുവരി 1 ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ യുഡിഎഫ് പര്യടന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 28 നാണ് പര്യടനത്തിന്റെ സമാപനം. തിരുവനന്തപുരത്ത് നടക്കുന്ന സമാപന പരിപാടിയില്‍ സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്തി…
Read More » -
News
ആഗോള അയ്യപ്പ സംഗമം; യുഡിഎഫ് തീരുമാനം ഇന്ന്
ആഗോള അയ്യപ്പ സംഗമത്തിൽ യുഡിഎഫ് തീരുമാനം ഇന്ന്. പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനം നടത്തി നിലപാട് പ്രഖ്യാപിക്കും. സർക്കാർ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ അജണ്ട ഉണ്ടെന്ന് തുറന്ന് കാണിക്കണമെന്ന് ഇന്നലെ ചേർന്ന യു.ഡി.എഫ് യോഗത്തിൽ അഭിപ്രായം ഉയർന്നു. സമുദായ സംഘടനകളുടെ പിന്തുണ വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം. അയ്യപ്പ സംഗമത്തിൽ സഹകരിക്കേണ്ടതില്ലെന്ന അഭിപ്രായവും ഇന്നലെ ചേർന്ന യുഡിഎഫ് യോഗത്തിൽ ഉയർന്നു. എല്ലാ വശങ്ങളും വിശദമായി പരിശോധിക്കാൻ വിഡി സതീശനെ ചുമതലപ്പെടുത്തുകയായിരുന്നു. ആഗോള അയ്യപ്പ സംഗമത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അതൃപ്തി പരസ്യമാക്കിയിരുന്നു. പ്രതിപക്ഷ…
Read More »