vc

  • Kerala

    സര്‍വകലാശാല വി സി നിയമനം: ഹർജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

    സാങ്കേതിക സർവകലാശാല വി സി നിയമനവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ ഹർജികൾ പരിഗണിച്ചപ്പോൾ ഗവർണറും സർക്കാരും സമവായത്തിൽ എത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. സമവായത്തിൽ എത്തിയില്ലെങ്കിൽ നിയമനം സുപ്രീംകോടതി നടത്തും എന്നായിരുന്നു മുന്നറിയിപ്പ്. സിസ തോമസിനെയും പ്രിയ ചന്ദ്രനെയും വി സിയാക്കാനാണ് ഗവർണരുടെ തീരുമാനം. ജസ്റ്റിസുമാരായ ജെ ബി പര്‍ദേവാല, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. അതേസമയം, മന്ത്രിമാരായ പി രാജീവും ആര്‍ ബിന്ദുവും ക‍ഴിഞ്ഞ ദിവസം ഗവര്‍ണറുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ച…

    Read More »
  • News

    സർവകലാശാലകളിൽ കാവിവത്കരണ ശ്രമം ; ആർഎസ്എസ് പരിപാടിയിൽ വിസിമാർ പങ്കെടുക്കുന്നത് ഇതിന്റെ ഭാഗം: എം.വി ​ഗോവിന്ദൻ

    സർവകലാശാലകളിൽ കാവിവത്കരണ ശ്രമമാണ് നടക്കുന്നതെന്നും ആർഎസ്എസ് പരിപാടിയിൽ വിസിമാർ പങ്കെടുക്കുന്നത് ഇതിന്റെ ഭാ​ഗമായാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. കേരളത്തിലെ ഉന്നതവിദ്യാസ മേഖലയെ തകർക്കുന്നതിനുള്ള നടപടികളാണ്‌ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് എം.വി ​ഗോവിന്ദൻ പറഞ്ഞു. വലിയ മാറ്റങ്ങൾ ആണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കുന്നത്. ഇന്ത്യയിൽ മികച്ച 100 കോളേജുകളിൽ 16 എണ്ണം കേരളത്തിൽ ആണ്. ഇതിനെ തകർക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ഗവർണർമാരെ ഉപയോഗിച്ചാണ് കേന്ദ്രം ഇത്തരം നീക്കം നടത്തുന്നത്. ഭരണഘടന പോലും മാനിക്കാത്ത നീക്കമാണ് വിസിമാർ സ്വീകരിക്കുന്നത്. അതാണ്…

    Read More »
  • News

    ‘രജിസ്ട്രാറിന്‍റെ സസ്പെൻഷൻ ജനാധിപത്യ വിരുദ്ധം’; വി സി ഗവർണറുടെ കൂലിത്തല്ലുകാരനെ പോലെ പെരുമാറുന്നതായി മന്ത്രി വി ശിവൻകുട്ടി

    കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനിൽ കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത സര്‍വകലാശാല വൈസ് ചാന്‍സലർ ഡോ. മോഹനൻ കുന്നുമ്മലിന്‍റെ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി. രജിസ്ട്രാറുടെ സസ്പെൻഷനെ ജനാധിപത്യ വിരുദ്ധമായ നടപടിയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഗവർണറുടെ കൂലിത്തല്ലുകാരനെ പോലെ വി സി പെരുമാറുന്നതായും മന്ത്രി പറഞ്ഞു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സിൻഡിക്കേറ്റ് ഉണ്ട്. സബ് കമ്മിറ്റിയും ഉണ്ട്. വി സി ഇതൊന്നും പരിഗണിക്കാതെയാണ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്. ഈ നടപടി യൂണിവേഴ്സിറ്റി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു. രജിസ്‌ട്രാർക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം സിൻഡിക്കേറ്റിന്…

    Read More »
Back to top button