Vandemataram

  • News

    കോണ്‍ഗ്രസ് ആസ്ഥാനത്ത് നാടകീയ രംഗങ്ങള്‍; വന്ദേമാതരം പൂര്‍ണമായി ചൊല്ലി

    എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വന്ദേമാതരം പൂര്‍ണമായി പാടി. സോണിയ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇടപെട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഗായകസംഘം ദേശീയ ഗീതം മുഴുവനായി പാടി. വന്ദേമാതരം പൂര്‍ണമായി പാടിയത് നേതാക്കളുടെ അറിവോടെയല്ലെന്ന് നേതൃത്വത്തിന്റെ വിശദീകരണം. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദേശീയഗീതം പൂര്‍ണമായി പാടുകയില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം നേരത്തെ അറിയിച്ചത്. ദൈവിക സ്തുതികള്‍ ഒഴിവാക്കുമെന്നും ആദ്യത്തെ രണ്ട് ചരണം മാത്രമേ പാടുകയുള്ളുവെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ന്യൂഡല്‍ഹിയിലെ ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷപരിപാടിയില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കുകയായിരുന്നു. ആദ്യത്തെ രണ്ട് ചരണം കഴിഞ്ഞ് ഗായകസംഘം ദേശീയ ഗീതം…

    Read More »
  • News

    മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരമില്ല

    മുഖ്യമന്ത്രി വി.ഡി സതീശൻ പങ്കെടുക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരം ഒഴിവാക്കി. കാര്യപരിപാടികളിൽ ഉൾപ്പെടുത്തിയത് ദേശീയ ഗാനം മാത്രമാണ്. പതാക ഉയർത്തിയതിനു ശേഷം ദേശീയ ഗാനം ആലപിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ നടന്നത്. വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സംസ്ഥാന സർക്കാരിനും അതിന് നേതൃത്വം നൽകുന്ന യുഡിഎഫിനും വ്യക്തമായ നിലപാടുണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ സർക്കാരിന്റെ നയം എന്താണെന്ന് എല്ലാവർക്കും ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കുകയും രാഷ്ട്രപതി ഒപ്പുവെച്ച് വിജ്ഞാപനം…

    Read More »
Back to top button