Valparai accident

  • News

    വാല്‍പ്പാറയിലെ അപകടകാരണം ഡ്രൈവറുടെ പരിചയക്കുറവ്; തമിഴ്‌നാട് എംവിഡിയുടെ റിപ്പോര്‍ട്ട് പുറത്ത്

    ഡ്രൈവറുടെ പരിചയക്കുറവാണ് വാല്‍പ്പാറ അപകടത്തിന് കാരണമെന്ന് തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഡ്രൈവര്‍ക്ക് ചുരം റോഡിലെ ഇറക്കങ്ങളില്‍ വേണ്ടത്ര പരിചയമില്ലാത്തതിനാലാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഗിയര്‍ ഡൗണ്‍ ചെയ്യാതെ വാഹനം ഇറക്കം ഇറങ്ങിയതും വളവുകളില്‍ പുലര്‍ത്തേണ്ട ജാഗ്രതക്കുറവുമാണ് അപകടത്തിന് ആക്കം കൂട്ടിയത്. വാഹനത്തിന് മറ്റ് സാങ്കേതിക തകരാറുകളൊന്നും പരിശോധനയില്‍ കണ്ടെത്താനായിട്ടില്ല. ചികിത്സയിലുള്ള ഡ്രൈവറുടെ മൊഴി ലഭിച്ചാല്‍ അപകട കാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുമെന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്. പൊള്ളാച്ചി ആര്‍ടിഒ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് തമിഴ്നാട് സര്‍ക്കാരിന് കൈമാറി. ചുരം റോഡിന്റെ വശങ്ങളില്‍…

    Read More »
  • News

    വാൽപ്പാറ അപകടം ; മരിച്ച ഒന്‍പതുപേരുടെയും പോസ്റ്റ്‍മോര്‍ട്ടം പൂര്‍ത്തിയായി, പൊതുദര്‍ശനം അമ്പലപ്പറമ്പ് ഗവ ഹൈസ്കൂളിൽ

    കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപതു പേരുടെയും പോസ്റ്റ്‌മോർട്ടം പൊള്ളാച്ചി ആശുപത്രിയിൽ പൂർത്തിയാക്കി. രാവിലെ ആറേകാലോടെ പൊള്ളാച്ചിയിൽ നിന്ന് മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ മലപ്പുറത്തേക്ക് പുറപ്പെട്ടു. ഒന്‍പത് ആംബുലന്‍സുകളും ഒന്നിച്ചാണ് പൊള്ളാച്ചിയിൽ നിന്ന് പുറപ്പെട്ടത്. ഇന്ന് മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് പൊതുദര്‍ശനം. പൊതുദര്‍ശനത്തിനുശേഷമായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുക. അര്‍ധരാത്രി 12 മണിയോടെ പൊള്ളാച്ചി ആശുപത്രിയിൽ ആരംഭിച്ച പോസ്റ്റ്‍മോര്‍ട്ടം പുലര്‍ച്ചെ നാലുമണിയോടെയാണ് പൂര്‍ത്തിയായത്. പ്രത്യേക ഉത്തരവ് ഇറക്കി പോസ്റ്റ് മോർട്ടം രാത്രി തന്നെ പൂർത്തിയാക്കുകയായിരുന്നു. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവണ്മെന്‍റ് എൽപി സ്‌കൂളിൽ…

    Read More »
Back to top button