v sivankutty
-
News
‘സെന്‍സര്‍ ബോര്‍ഡോ സെന്‍സില്ലാ ബോര്‍ഡോ’; ജാനകി എന്ന പേരു മാറ്റണമെന്ന സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശത്തില്‍ പ്രതികരിച്ച് വി ശിവന്‍കുട്ടി
സെന്‍സര്‍ ബോര്‍ഡോ സെന്‍സില്ലാ ബോര്‍ഡോ- കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവും നടനുമായ സുരേഷ്‌ഗോപിയുടെ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് കട്ട് നിര്‍ദേശിച്ചതില്‍ വിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി സെന്‍സര്‍ ബോര്‍ഡിനെതിരെ രംഗത്തെത്തിയത്. ജാനകി vs സ്‌റ്റേറ്റ് ഒാഫ് കേരള എന്ന സിനിമയുടെ പേര് മാറ്റണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. ഹൈന്ദവ ദൈവത്തിന്റെ പേരാണ് ജാനകിയെന്നും അത് മാറ്റണമെന്നുമാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം.അതേസമയം പേര് മാറ്റാന്‍ കഴിയില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.ജൂണ്‍ 27ന് വേള്‍ഡ് വൈഡ് റിലീസ് തീരുമാനിച്ച ചിത്രത്തിന്റെ റിലീസ് ഇതോടെ…
Read More » -
News
“രാജ്‌ഭവനിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് എബിവിപി നടത്തുന്ന പ്രതിഷേധം”; മന്ത്രി വി ശിവൻകുട്ടി
എബിവിപി നടത്തുന്ന പ്രതിഷേധം രാജ്‌ഭവനിൽ നിന്നുള്ള നിർദേശം അനുസരിച്ചാണെന്ന് മന്ത്രി വി ശിവൻകുട്ടി. “എബിവിപി പ്രതിഷേധം രാജ്ഭവന്റെ അറിവോടെയാണ്. രാജ്ഭവനിൽ നടന്ന സംഭവത്തിന് ശേഷം എബിവിപി, യുവമോർച്ച, കെഎസ്‌യു സംഘടനകളുടെ നേതൃത്വത്തിൽ ആക്രമിക്കുകയും യാത്ര തടസപ്പെടുത്തുകയുമാണ്. എം എൽ എ ഓഫിസിലക്ക് ബി ജെ പി മാർച്ച് നടത്തിയത് എന്തിനാണ്? പൊലീസ് ഈ വിഷയത്തിൽ പരമാവധി സംയമനം പാലിക്കുകയാണ്”. മന്ത്രി പറഞ്ഞു. ഭാരതാംബ വിഷയത്തിൽ മുഖ്യമന്ത്രി തന്നെ നിലപാട് വ്യക്തമാക്കി കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. അതേസമയം രാജ്ഭവനെ കാവിവല്‍ക്കരിക്കാനുള്ള നീക്കത്തിൽ ഗവര്‍ണര്‍ക്കെതിരെ ശക്തമായ പ്രതിഷേധം…
Read More » -
News
പിഎം ശ്രീയില്‍ ഒപ്പുവെച്ചില്ല: മന്ത്രി വി ശിവന്‍കുട്ടിക്കു നേരെ എബിവിപിയുടെ കരിങ്കൊടി പ്രതിഷേധം
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കു നേരെ കരിങ്കൊടി പ്രതിഷേധവുമായി എബിവിപി. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവയ്ക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ മന്ത്രിക്കുനേരെ കരിങ്കൊടി കാട്ടിയത്. തിരുവനന്തപുരത്ത് മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിവീണാണ് എബിവിപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവയ്ക്കുന്നതു വരെ വിദ്യാഭ്യാസ മന്ത്രി പോകുന്ന എല്ലായിടത്തും വണ്ടി തടഞ്ഞ് കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുമെന്ന് എബിവിപി പ്രവര്‍ത്തകര്‍ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം അംഗീകരിപ്പിക്കാനുളള സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന് ലഭിക്കേണ്ട 1500 കോടി രൂപ കേന്ദ്രസര്‍ക്കാർ തടഞ്ഞുവയ്ക്കുകയാണെന്ന് വി…
Read More » -
News
സ്വരാജ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും; വി ശിവന്‍കുട്ടി
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വരാജിനെ സ്ഥാനാര്‍ത്ഥിയാക്കിയത് മുതല്‍ അംഗീകാരം കൂടിക്കൂടി വരുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. അതിശയോക്തി അല്ല. സ്വരാജിന് നെഗറ്റീവ് വോട്ടുകള്‍ ഇല്ല. എതിരാളികള്‍ക്ക് നെഗറ്റീവ് വോട്ടുകള്‍ മാത്രമേയുള്ളൂ. എം സ്വരാജ് വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു. ഗവര്‍ണര്‍ താനിരിക്കുന്ന സ്ഥാനത്തെ ബഹുമാനിക്കണം. രാജ്യത്തെ മുഴുവന്‍ കാവിവല്‍ക്കരിക്കുമ്പോള്‍ രാജ്ഭവനേ കാവിവല്‍ക്കരിക്കുന്നതില്‍ അതിശയോക്തിയില്ല. കാവിവല്‍ക്കരണത്തിനു വേണ്ടിയല്ല രാഷ്ട്രപതി അദ്ദേഹത്തെ ഗവര്‍ണര്‍ ആക്കിയത് എന്ന് തിരിച്ചറിയണം. വന്ന ആദ്യ ആഴ്ചകളില്‍ അദ്ദേഹം നല്ല കുട്ടിയായിരുന്നു. അങ്ങനെ തുടരുന്നതാണ് നല്ലത്. ഹൈസ്‌കൂള്‍ സമയമാറ്റം,നിലവില്‍ യാതൊരു പരാതിയും…
Read More » -
News
പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചു; 40,906 കുട്ടികള്‍ പുതിയതായി എത്തിയെന്ന് വിദ്യാഭ്യാസ മന്ത്രി
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ആറാം പ്രവൃത്തി ദിനത്തിലെ വിദ്യാര്‍ഥികളുടെ തലയെണ്ണല്‍ വിവരങ്ങള്‍ പുറത്തുവിട്ട് വിദ്യാഭ്യാസ വകുപ്പ്, രണ്ട് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍, എയിഡഡ് സ്‌കൂള്‍ കുട്ടികളുടെ ആകെ എണ്ണം 28,87,607 ആണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.2025-26 വര്‍ഷത്തില്‍ എന്റോള്‍ ചെയ്ത കുട്ടികളുടെ എണ്ണം 29,27,513 എന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികമായി 40,906 കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലേക്ക് വന്നു. കഴിഞ്ഞ വര്‍ഷം 2,50,986 കുട്ടികളാണ് ഒന്നാം ക്ലാസില്‍ പ്രവേശിച്ചത്. നടപ്പു അദ്ധ്യയന വര്‍ഷം ഒന്നാം ക്ലാസ്സില്‍ എത്തിച്ചേര്‍ന്നത് 2,34,476 കുട്ടികളാണെന്ന്…
Read More » -
News
പോക്സോ കേസ് പ്രതി പ്രവേശനോത്സവത്തിൽ പങ്കെടുത്ത സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
ഫോര്‍ട്ട് ഹൈസ്‌കൂളില്‍ പ്രവേശനോത്സവത്തിന് പോക്‌സോ കേസ് പ്രതി വിശിഷ്ടാതിഥിയായി പങ്കെടുത്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർക്കാണ് അന്വേഷണ ചുമതല. ഇതിന്റെ അടിസ്ഥാനത്തിൽ അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. ഇന്നലെയായിരുന്നു പോക്സോ കേസിലെ പ്രതിയായ വ്‌ലോഗര്‍ മുകേഷ് എം നായർ സ്‌കൂളിലെ പ്രവേശനോത്സവ ചടങ്ങില്‍ പങ്കെടുത്തത്. കോവളത്തെ റിസോര്‍ട്ടില്‍ വെച്ച് റീല്‍സ് ചിത്രീകരണത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും നിര്‍ബന്ധിച്ച് അര്‍ധനഗ്നയാക്കി റീല്‍സ് ചിത്രീകരിച്ചുവെന്നും കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുകേഷ് എം നായര്‍ക്കെതിരെ പോക്‌സോ കേസ്…
Read More » -
News
സ്കൂൾ തുറക്കൽ: തയ്യാറെടുപ്പുകൾ യുദ്ധകാലാടിസ്ഥാനത്തിൽ എന്ന് മന്ത്രി വി ശിവൻകുട്ടി
ജൂൺ 2 ന് സ്കൂൾ തുറക്കുന്നതിന് മുമ്പ് യുദ്ധകാല അടിസ്ഥാനത്തിലാണ് തയ്യാറെടുപ്പുകൾ നടത്തുന്നതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പേരൂർക്കട ഗവ. എച്ച് എസ് എൽ പി എസ് പുതിയ ബഹുനില മന്ദിരത്തിന്റെയും പേരൂർക്കട ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പുതിയ മന്ദിരത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ തുറന്ന് ആദ്യത്തെ രണ്ട് ആഴ്ചകളിൽ പാഠപുസ്തക പഠനം ഉണ്ടാകില്ല. പരിസര ശുചീകരണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, കായികം, കൃഷി, നല്ല പെരുമാറ്റം, റോഡ് നിയമങ്ങൾ, പോക്സോ നിയമം എന്നിങ്ങനെ കുഞ്ഞുങ്ങൾ…
Read More » -
News
പ്ലസ് ടു പരീക്ഷാഫലം ഇന്നറിയാം; റിസൾട്ട് അറിയാവുന്ന സൈറ്റുകൾ ഇവ
സംസ്ഥാനത്ത് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി രണ്ടാം വർഷ പരീക്ഷാഫലങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. വൈകീട്ട് മൂന്നര മുതൽ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും പരീക്ഷാഫലം ലഭ്യമാകും. www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in തുടങ്ങിയ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. SAPHALAM 2025, iExaMS-Kerala, PRD Live തുടങ്ങിയ മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും. നാല് ലക്ഷത്തി നാൽപ്പത്തിനാലായിരത്തി എഴുന്നൂറ്റി ഏഴു പേരാണ് രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷയെഴുതിയത്. 26,178 പേർ വി എച്ച് എസ്…
Read More » -
News
‘ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട്; യാതൊരു തീരുമാനവും കേന്ദ്രം കൈക്കൊണ്ടിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദി ഭാഷാ നയം പാഠപുസ്തകങ്ങളില്‍ നടപ്പാക്കിയ എന്‍ സി ഇ ആര്‍ ടി നടപടിക്കെതിരെ മന്ത്രി വി ശിവൻകുട്ടി. ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട് നൽകാനുള്ള NCERT തീരുമാനത്തിൽ പ്രതിഷേധം നേരത്തെ രേഖപ്പെടുത്തിയിരുന്നു. യാതൊരു തീരുമാനവും കേന്ദ്രം കൈക്കൊണ്ടിട്ടില്ല. ഹിന്ദി പേര് നൽകിയത് ഫെഡറൽ തത്വങ്ങൾക്ക് എതിര്. എന്നാൽ വിഷയത്തിൽ യാതൊരു പരിഹാര നടപടിയും കേന്ദ്രം സ്വീകരിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രഥാന് കത്തയച്ചു എന്നും മന്ത്രി അറിയിച്ചു. അടുത്ത മാസം ഡൽഹിയിൽ നടക്കുന്നു എൻ സി…
Read More »