V SIVAN KUTTY
-
News
അധ്യാപക നിയമനം : കെ-ടെറ്റ് യോഗ്യത നേടാൻ രണ്ട് വർഷം കൂടി സാവകാശം; പ്രൊമോഷനും ബൈട്രാൻസ്ഫറിനും ഇളവുകൾ പ്രഖ്യാപിച്ചു
ഹൈസ്കൂൾ തലം വരെയുള്ള അധ്യാപകർക്കുള്ള നിയമന യോഗ്യതയായ കെ ടെറ്റിൽ കൂടുതൽ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്. 2025 സെപ്തംബർ 1 ന് മുൻപ് പ്രൊമോഷൻ, ബൈട്രാൻസ്ഫർ നിയമനത്തിന് അർഹതയുള്ള അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകാമെന്നാണ് തീരുമാനം. രണ്ട് വർഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന നിബന്ധനയോടെയാണ് ഇളവ്. 2025 സെപ്തംബർ 1 മുതലായിരിക്കും രണ്ട് വർഷ കാലയളവ് കണക്കാക്കുക. ലാബ് അസിസ്റ്റന്റ്, അനധ്യാപക തസ്കികളിലെ അർഹരായവർക്കും അധ്യാപക തസ്തകയിലേക്കുള്ള സ്ഥാനക്കയറ്റത്തിനും ഇതേ മാനദണ്ഡമായിരിക്കും. സുപ്രീംകോടതിയുടെ അന്തിമ വിധിക്ക് അനുസരിച്ചായിരിക്കും ഈ ഇളവുകളും നടപ്പാക്കുക. ഒരാൾക്ക് പോലും…
Read More » -
News
മന്ത്രിക്ക് ഇതിലെന്ത് കാര്യം?; സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ മന്ത്രിയുടെ വാദം തള്ളി സ്‌കൂള്‍ പിടിഎ
എറണാകുളം പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ വാദം തള്ളി സ്‌കൂള്‍ പിടിഎ പ്രസിഡന്റ്. സ്‌കൂള്‍ യൂണിഫോം ധരിച്ച് കുട്ടിക്ക് സ്‌കൂളില്‍ പഠനം തുടരാമെന്ന് പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍ പറഞ്ഞു. മുന്‍ നിലപാടില്‍ നിന്നും ഒരു മാറ്റവുമില്ല. കുട്ടിയുടെ അവകാശത്തിന് മുകളിലാണ് സ്‌കൂളിന്റെ അവകാശം. സ്‌കൂള്‍ യൂണിഫോം ധരിച്ച് സ്‌കൂളിലെത്താമെന്ന് കുട്ടിയും രക്ഷിതാവും സമ്മതിച്ചതാണ്. പിന്നീട് മന്ത്രി പ്രതികരണവുമായി എത്തിയത് ശരിയായില്ലെന്നും പിടിഎ പ്രസിഡന്റ് വ്യക്തമാക്കുന്നു. സ്‌കൂള്‍ നിയമം തടുക്കാന്‍ മന്ത്രിക്ക് അവകാശമില്ല. സ്‌കൂളിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് കുട്ടി…
Read More » -
News
സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കും; വീണ്ടും നിർദേശങ്ങൾ ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനായ് വീണ്ടും നിർദേശങ്ങൾ ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പാഠപുസ്തകങ്ങളുടെയും നോട്ട്ബുക്കുകളുടെയും ഭാരം കുറയ്ക്കാനാണ് നടപടികൾ സ്വീകരിക്കുക. ഇതിനുവേണ്ടി പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചുകൊണ്ട് മന്ത്രി ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. കുഞ്ഞുങ്ങൾക്ക് പാഠപുസ്തക ബാഗിന്റെ ഭാരം കുറയ്ക്കും. സ്കൂൾ ബാഗുകളുടെ അമിത ഭാരം സംബന്ധിച്ച ആശങ്കകൾക്ക് പരിഹാരം കാണാൻ സർക്കാർ ശ്രദ്ധ ചെലുത്തുന്നുണ്ട്. പഠനം ഒരു ഭാരമാകാതെ സന്തോഷകരമായ അനുഭവമാക്കി മാറ്റാനാണ് നമ്മുടെ ശ്രമം. പാഠപുസ്തകങ്ങളുടെയും നോട്ട് ബുക്കുകളുടെയും ഭാരം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഈ…
Read More »