v m vinu

  • News

    വി എം വിനുവിന് പകരം കാളകണ്ടി ബൈജു സ്ഥാനാർത്ഥിയാകും

    കല്ലായിയിൽ കോൺഗ്രസിന് പുതിയ സ്ഥാനാർത്ഥി. കാളകണ്ടി ബൈജു സ്ഥാനാർത്ഥിയാകും. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റാണ് ബൈജു.പ്രഖ്യാപനം ഇന്നുണ്ടാകും. വി എം വിനുവിന് മത്സരിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് പുതിയ സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. ഇന്നലെയാണ് കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി വി എം വിനുവിന്റെ ഹർജി ഹൈക്കോടതി തള്ളിയത്. സംവിധായകനും സെലിബ്രിറ്റിയുമാണ് താനെന്ന് വിഎം വിനു ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. എന്നാൽ സെലിബ്രിറ്റികൾക്ക് പ്രത്യേക പരിഗണനയില്ലെന്ന് ഹൈക്കോടതി പറയുകയായിരുന്നു. എതിര്‍പ്പുണ്ടെങ്കില്‍ കമ്മിഷനെ അറിയിക്കൂ എന്ന് ഹൈക്കോടതി പറഞ്ഞു. സെലബ്രിറ്റിയായയതുകൊണ്ട് മാത്രം അനുകൂല ഉത്തരവ് നല്‍കാനാവില്ല. സെലബ്രിറ്റികള്‍ക്കും സാധാരണ…

    Read More »
  • News

    വി എം വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തതു സംബന്ധിച്ച പരാതി; കലക്ടര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കും

    കോഴിക്കോട് കോര്‍പ്പറേഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി എം വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തതു സംബന്ധിച്ച പരാതിയില്‍ ജില്ലാ കലക്ടര്‍ ഉടന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കും. ഇതുമായി ബന്ധപ്പെട്ട് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 2020 ലെ വോട്ടര്‍ പട്ടികയില്‍ വിനുവിന്റെ പേര് ഉണ്ടായിരുന്നില്ലെന്ന റിപ്പോര്‍ട്ടാണ് ഇആര്‍ഒ കലക്ടര്‍ക്ക് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവസരം വി എം വിനു ഉപയോഗിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക. വോട്ടര്‍ പട്ടികയില്‍…

    Read More »
Back to top button