V D Satheeshan

  • News

    MLAമാർക്ക് പിന്നാലെ തദ്ദേശസ്ഥാപന അംഗങ്ങൾക്കും ഓണറേറിയം കൂട്ടാൻ സർക്കാർ; ജനുവരി 1 മുതൽ വർധിപ്പിച്ച തുക നൽകും

    എംഎൽഎമാർക്ക് പിന്നാലെ തദ്ദേശസ്ഥാപന അംഗങ്ങൾക്കും ഓണറേറിയം വർദ്ധിപ്പിക്കാൻ ഒരുങ്ങി സർക്കാർ. വർദ്ധിപ്പിച്ച നിരക്കിലുള്ള ഓണറേറിയം നൽകുക അടുത്തവർഷം ജനുവരി ഒന്നു മുതൽ നൽകും. ഓണറേറിയം വർദ്ധന പഠിക്കാൻ കഴിഞ്ഞ ജൂലൈ മാസത്തിൽ സമിതിയെ നിയോഗിച്ചിരുന്നതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. സമിതിയുടെ ശുപാർശകൾ ഉൾപ്പെടെ പഠിച്ചായിരിക്കും ഓണറേറിയം വർദ്ധിപ്പിക്കുന്നതെന്നും മന്ത്രി സഭയിൽ വ്യക്തമാക്കിയത്. നിയമസഭയിലെ സബ്മിഷനാണ് മന്ത്രി മറുപടി നൽകിയത്. നിലവിൽ അംഗങ്ങൾക്ക് ലഭിക്കുന്ന ഓണറേറിയം അപര്യാപ്തമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള പരിഷ്കരണ…

    Read More »
  • News

    ‘എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്നറിയില്ല‘, നീണ്ടകരയില്‍ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി മുഖ്യമന്ത്രി വി ഡി സതീശന്‍

    മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ത​ണു​പ്പി​ക്കാ​ൻ നീ​ക്ക​വു​മാ​യി സ​ർ​ക്കാ​ർ. മുഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ നീ​ണ്ട​ക​ര​യി​ൽ ക​ട​ലി​ൽ കാ​ണാ​താ​യ ഗൗ​തം കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലെ​ത്തി. മ​ന്ത്രി ഷിബു ബേ​ബി ജോ​ണും മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ചു.ഗൗ​ത​മി​നെ കാ​ണാ​താ​യി പ​ത്താം നാളാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​വി​ടെ​യെ​ത്തു​ന്ന​ത്. ഗൗ​ത​മി​ന്‍റെ അ​മ്മ രേ​ഷ്മ​യു​മാ​യി മു​ഖ്യ​മ​ന്ത്രി സം​സാ​രി​ച്ചു. ആ​ശ​ങ്ക​കളും പ​രാ​തി​ക​ളും കു​ടും​ബം മു​ഖ്യ​മ​ന്ത്രി​യു​മാ​യി പ​ങ്കു​വ​ച്ചു. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആർക്കും സംഭവിക്കാൻ പാടില്ലാത്ത ദുരന്തം. കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിൽ ആണ് തിരച്ചിൽ നടക്കാതെ പോയത്. സർക്കാരിന് ചെയ്യാൻ കഴിയുന്നതിൽ പരമാവധി ചെയ്യും. ഭരണകൂടത്തോടല്ലേ…

    Read More »
  • News

    വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

    വിഴിഞ്ഞത്തെ എം എസ് സി – അ​ദാനി ഓഹരി കൈമാറ്റത്തിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. മുൻകൂട്ടി അറിയിക്കാതെയുള്ള വിദേശ നിക്ഷേപ നീക്കത്തിൽ അദാനി ഗ്രൂപ്പിനെയാണ് അതൃപ്തി അറിയിച്ചത്. ഓഹരി ഘടനയിൽ മാറ്റം വേണമെങ്കിൽ സർക്കാർ അനുമതി വേണമെന്നും തുടർ തീരുമാനം കർശന പരിശോധനക്ക് ശേഷമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയോ സര്‍ക്കാരുമായി കൂടിയാലോചന നടത്തുകയോ ചെയ്യാതെയാണ് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡില്‍ (എ.വി.പി.പി.എല്‍) 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി നിക്ഷേപം നടത്തുന്നെന്ന…

    Read More »
Back to top button