V.D. Satheeshan notice
-
News
മന്ത്രി വി ശിവൻകുട്ടിക്കെതിരായ മോശം പരാമർശം; പ്രതിപക്ഷ നേതാവിനെതിരെ നോട്ടീസ്
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. മന്ത്രി വി ശിവൻകുട്ടിക്കെതിരായ മോശം പരാമർശത്തിന് എതിരെയാണ് നോട്ടീസ്. വി ജോയ് എം എൽ എ ആണ് അവകാശ ലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകിയത്. കേരള നിയമസഭയിലെ ഒരു അംഗത്തെ അപമാനിച്ചു, പൊതുജനമധ്യത്തിൽ അവഹേളിച്ചു എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സ്പീക്കർക്ക് നോട്ടീസ് നൽകിയത്. ഇതിനെതിരെ കർശന നടപടി വേണമെന്നാണ് നോട്ടീസിലെ ആവശ്യം.
Read More »