v d satheesan

  • News

    മുഖ്യമന്ത്രി പ്രഖ്യാപനത്തിന് തടസ്സം ലീഗ് അടക്കമുള്ള ഘടകക്ഷികളുടെ നിലപാട്: ജി സുകുമാരന്‍ നായര്‍

    കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് തടസ്സം മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ നിലപാടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മുഖ്യമന്ത്രി ആരാകണം എന്നത് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നമാണ്. എന്നാല്‍ ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ അതില്‍ ആവശ്യമില്ലാതെ ഇടപെട്ടു. ലീഗ് അടക്കമുള്ളവര്‍ക്ക് ഇതില്‍ എന്താണ് കാര്യം?. ഇന്ന ആള്‍ വേണമെന്നും വേണ്ടെന്നും പറയാന്‍ ഘടകക്ഷികള്‍ക്ക് എന്ത് അധികാരമാണുള്ളതെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. ഹൈക്കമാന്‍ഡ് അഭിപ്രായം തേടുന്നതിന് മുന്‍പുതന്നെ ലീഗ് അടക്കമുള്ളവര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഹൈക്കമാന്‍ഡിന് അഭിപ്രായം തേടേണ്ടി…

    Read More »
  • News

    മുഖ്യമന്ത്രി പ്രഖ്യാപനം ; ഇന്ന് എംഎല്‍എമാരുടെ മനസറിയും; കോണ്‍ഗ്രസ് നിരീക്ഷകര്‍ തലസ്ഥാനത്ത്

    മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള നടപടികളുടെ ഭാഗമായി ബുധനാഴ്ച കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വിളിച്ചു. ഹൈക്കമാന്‍ഡ് നിരീക്ഷകരായ മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച 10.30ന് കെപിസിസി ആസ്ഥാനത്താണ് ആദ്യ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുക. വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണനയിലുള്ളത്. തുടര്‍ന്ന് എംഎല്‍എമാര്‍ക്ക് നിരീക്ഷകരെ കാണാനുള്ള അവസരമുണ്ടാകും. ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ ഓരോരുത്തരെ നേരില്‍ കാണും. മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള അധികാരം കോണ്‍ഗ്രസ് പ്രസിഡന്റിനെ ചുമതലപ്പെടുത്തിയുള്ള പ്രമേയം യോഗത്തില്‍ പാസാക്കും. എംഎല്‍എമാരുടെ അഭിപ്രായം…

    Read More »
  • News

    ‘100 സീറ്റുറപ്പ്’ ; എട്ട് ജില്ലകള്‍ വടക്കു നിന്ന് എണ്ണിക്കഴിയുമ്പോള്‍ യുഡിഎഫ് കേവല ഭൂരിപക്ഷം കടക്കുമെന്ന് വി ഡി സതീശന്‍

    നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറു സീറ്റിലധികം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും തെരഞ്ഞെടുപ്പ് ഫലങ്ങളെ കുറിച്ച് പറഞ്ഞതൊന്നും തനിക്ക് മാറ്റിപ്പറയേണ്ടി വന്നിട്ടില്ലെന്നും സതീശന്‍ പറഞ്ഞു. ഒരു സ്ഥാനാര്‍ഥിയെയും നിസാരക്കാരനായി കാണുന്ന ആളല്ല താനെന്നും സതീശന്‍ പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലീഗ് ഭരിക്കുമെന്ന് സിപിഎം പറയുന്നതാണ് വര്‍ഗീയത. ലീഗ് അഞ്ചും പത്തും സീറ്റ് കൂടുതല്‍ ചോദിക്കുമെന്ന് പറഞ്ഞു, സീറ്റ് വിഭജനം കഴിഞ്ഞപ്പോള്‍ ആര്‍ക്കാണ് കൂടുതല്‍ സീറ്റ് കിട്ടിയതെന്ന് കേരളം കണ്ടതാണ്. വയനാട്ടിലെ വീട് നിര്‍മാണത്തില്‍ സിപിഎമ്മാണ് നിലവില്‍…

    Read More »
  • News

    ‘പത്തുവർഷത്തെ നേട്ടങ്ങൾ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്’; സംവാദത്തിന് നേരിട്ടില്ലെന്ന സൂചന നല്‍കി മുഖ്യമന്ത്രി

    പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി നേരിട്ട് സംവാദത്തിന് ഇല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറാായി വിജയന്‍. വികസനകാര്യത്തിലുള്ള സംവാദം വേണമെന്ന് പ്രതിപക്ഷ നേതാവിന് തോന്നിയത് വളരെ നല്ല കാര്യമാണ്. ഇന്നലെ രാവിലെ 9 മണിമുതല്‍ സംവാദം ആരംഭിച്ചുകഴിഞ്ഞു. സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ നേട്ടങ്ങള്‍ താന്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. അതില്‍ തര്‍ക്കമുണ്ടെങ്കില്‍ പറയണം. വിമര്‍ശനം ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടണം. സംവാദം നമുക്ക് തുടരാം എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. മാതൃഭൂമി ദിനപത്രത്തിലെഴുതിയ കുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ‘വൈകിയാണെങ്കിലും നല്ല ബുദ്ധി തോന്നിയല്ലോ. പക്ഷേ, ഇതിനേക്കാള്‍ നല്ല വേദി നിയമസഭയായിരുന്നു.…

    Read More »
  • News

    സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചൂട് ; മുഖ്യമന്ത്രി ഇന്ന് പാലക്കാട്, തലസ്ഥാനത്ത് വി ഡി സതീശന്റെ നൈറ്റ് റോഡ് ഷോ

    സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചൂട് കടുക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പാലക്കാട് ജില്ലയിലെ എല്‍ഡിഎഫിന്റെ വിവിധ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കും. പകല്‍ 11 ന് മലമ്പുഴ മണ്ഡലത്തിലെ എലപ്പുള്ളി പാറയില്‍ എല്‍ഡിഎഫ് റാലി ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് ഒറ്റപ്പാലം മണ്ഡലത്തിലെ കടമ്പഴിപ്പുറത്തും വൈകിട്ട് അഞ്ചിന് പട്ടാമ്പി മണ്ഡലത്തിലെ കൊപ്പത്തും ആറിന് തൃത്താല മണ്ഡലത്തിലെ കൂറ്റനാടും റാലികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സിപിഐഎമ്മില്‍ ഉണ്ടായിരുന്ന പി കെ ശശിയും വിഎസിന്റെ പിഎയായിരുന്ന എ സുരേഷും യുഡിഎഫ് സ്ഥാനാര്‍ഥികളായി മത്സരിക്കുന്ന ഒറ്റപ്പാലം, മലമ്പുഴ മണ്ഡലങ്ങളിലെ എല്‍ഡിഎഫ്…

    Read More »
  • News

    കേരളാ കോണ്‍ഗ്രസുമായി സീറ്റ് വിഭജനം ; വി ഡി സതീശനും പി ജെ ജോസഫും തമ്മില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച്ച ന‌‌ടന്നു

    പ്രതിപക്ഷ നേതാവ് വി ഡി സതീശനും കേരളാ കോണ്‍ഗ്രസ് (ജെ) വിഭാഗം നേതാവ് പി ജെ ജോസഫും തമ്മില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച്ച നടന്നു. ആലുവ പാലസില്‍വെച്ചാണ് കൂടിക്കാഴ്ച്ച നടന്നത്. മോന്‍സ് ജോസഫും ഫ്രാന്‍സിസ് ജോര്‍ജ് എംപിയും പങ്കെടുത്തു. സീറ്റുകള്‍ വെച്ചുമാറുന്നതുമായി ബന്ധപ്പെട്ടാണ് ഉഭയകക്ഷി ചര്‍ച്ച നടന്നത്. ഇടുക്കി സീറ്റ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും വിട്ടുനല്‍കാനാകില്ലെന്ന് പി ജെ ജോസഫ് വ്യക്തമാക്കി. പിന്നാലെ കേരളാ കോണ്‍ഗ്രസുമായി സീറ്റ് വിഭജനം പൂര്‍ത്തിയായെന്നും തര്‍ക്കങ്ങളൊന്നുമില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. എത്ര സീറ്റാണ് നല്‍കുക എന്നതുള്‍പ്പെടെയുളള കാര്യങ്ങളില്‍ നാളെ വ്യക്തത…

    Read More »
  • News

    തെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചു; 24 മണിക്കൂറിനുള്ളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് വി ഡി സതീശന്‍

    സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് അടുത്ത 24 മണിക്കൂറിനുള്ളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തെരഞ്ഞെടുപ്പ് തിയതിയിലെ അനിശ്ചിതത്വം മാത്രമായിരുന്നു ഇതുവരെ വിഷയം. നാളെ ഡല്‍ഹിയിലെത്തിയതിന് ശേഷം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ”തര്‍ക്കങ്ങള്‍ ഉണ്ടായിട്ടില്ല. എറണാകുളം ജില്ലയില്‍ ഒരു ഗ്രൂപ്പും ഇല്ല. ഗ്രൂപ്പിന്റെ പേരില്‍ സീറ്റ് വീതം വെക്കുന്ന കാലമൊക്കെ അസ്തമിച്ചു. ആ കാലമൊക്കെ കഴിഞ്ഞു. കേരളത്തില്‍ ഒരിടത്തും ഗ്രൂപ്പിന്റെ പേരില്‍ സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല. നേതാക്കള്‍ ഒരുമിച്ചിരുന്ന് കൂടിയാലോചനകള്‍ നടത്തി ഓരോ സീറ്റിലേയും വിജയസാധ്യത കണക്കാക്കിയാണ് സ്ഥാനാര്‍ഥികളെ…

    Read More »
  • News

    കോൺഗ്രസ് നേതാക്കൾ നാളെ ഡൽഹിയിലേക്ക് ; ആദ്യഘട്ട സ്ഥാനാർഥി നിർണയ ചർച്ച

    ആദ്യഘട്ട സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി കോൺഗ്രസ് നേതാക്കൾ നാളെ ഡൽഹിയിലേക്ക്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരാണ് ഡൽഹിക്ക് തിരിക്കുന്നത്. സ്‌ക്രീനിങ്ങ് കമ്മിറ്റി അംഗങ്ങളുമായി ചർച്ച നടത്തും. ആദ്യഘട്ട സ്ഥാനാർഥി പട്ടിക വളരെ വേഗത്തിൽ തയാറാക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. നേരത്തെ ഒരു ഘട്ടത്തിലുള്ള ചർച്ചകൾ പൂർത്തീകരിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം നീണ്ടു പോകുന്നത് കൊണ്ടാണ് അത് മാറ്റിവച്ചത്. സ്‌ക്രീനിംഗ് കമ്മിറ്റി അധ്യക്ഷനായ മധുസൂദൻ മിസ്ത്രിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത് കാരണം ഫെബ്രുവരി 23ന് നടക്കാനിരുന്ന കേന്ദ്ര ഇലക്ഷൻ കമ്മിറ്റിയും മാറ്റി വച്ചിരുന്നു.…

    Read More »
  • News

    ശ്രീനാദേവിക്കെതിരെ കോൺഗ്രസ് നേതൃത്വത്തിനും പരാതി നൽകി അതിജീവിത

    ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണയ്ക്കുകയും തന്നെ അധിക്ഷേപിക്കുകയും ചെയ്ത പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിനും പരാതി നല്‍കി അതിജീവിത. തനിക്കെതിരായ സൈബര്‍ ആക്രമണം തടയാന്‍ ഇടപെടണമെന്നാണ് ആവശ്യം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി വൈസ് പ്രസിഡന്റ് അടൂര്‍ പ്രകാശ്, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എന്നിവര്‍ക്കാണ് അതിജീവിത പരാതി നല്‍കിയത്. ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ പൊലീസിലും അതിജീവിത പരാതി…

    Read More »
  • News

    ‘അയ്യപ്പന്റെ നാല് കിലോ സ്വര്‍ണം കൊള്ളയടിച്ചു; ഭക്തരോട് ഉത്തരം പറയണം’; വിഡി സതീശന്‍

    അയ്യപ്പന്റെ നാല് കിലോ സ്വര്‍ണം അടിച്ചുമാറ്റിയവരാണ് അയ്യപ്പ സംഗമം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ശബരിമലയിലെ ദ്വാരപാലക ശില്‍പം നന്നാക്കാന്‍ ചെന്നൈയില്‍ കൊണ്ടുപോയി തിരിച്ചു വന്നപ്പോള്‍ നാല് കിലോ സ്വര്‍ണമാണ് നഷ്ടപ്പെട്ടത് എന്ന് ഹൈക്കോടതി തന്നെ പറഞ്ഞിരിക്കുകയാണ്. ഹൈക്കോടതി അറിയാതെ സര്‍ക്കാരിലെ ചിലരും ദേവസ്വം ബോര്‍ഡിലെ ചിലരും ചേര്‍ന്നാണ് അയ്യപ്പന്റെ നാല് കിലോ സ്വര്‍ണം കൊള്ളയടിച്ചിരിക്കുന്നത്. എന്നിട്ടാണ് നാളെ അയ്യപ്പ സംഗമം നടത്താന്‍ പോകുന്നത്. അയ്യപ്പ സംഗമം നടത്തുന്നതിന് മുന്‍പ് ഈ…

    Read More »
Back to top button