V Abdurahiman
-
News
അർജന്റീന ടീം മാർച്ചിൽ കേരളത്തിൽ എത്തും; അറിയിപ്പ് ലഭിച്ചതായി മന്ത്രി വി. അബ്ദുറഹ്മാൻ
അർജന്റീന ഫുട്‌ബോൾ ടീം മാർച്ചിൽ കേരളത്തിൽ എത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു. മാർച്ചിൽ കേരളത്തിൽ വരുമെന്ന് ഉറപ്പു നൽകിക്കൊണ്ട് അർജന്റീന ഫുട്‌ബോൾ ടീമിന്റെ മെയിൽ ലഭിച്ചതായി മന്ത്രി വ്യക്തമാക്കി. നേരത്തെ നവംബറിലാണ് കളി നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, സ്റ്റേഡിയത്തിന്റെ അസൗകര്യമാണ് ഇതിന് തടസ്സമായതെന്നും മന്ത്രി പറഞ്ഞു. കൊച്ചി കലൂരിലെ സ്റ്റേഡിയത്തിന് അന്താരാഷ്ട്ര നിലവാരം ഉണ്ടെങ്കിലും ഫിഫയുടെ അംഗീകാരം ലഭിക്കാനുണ്ട്. കളിയുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോഴും അർജന്റീന ടീമുമായി തുടരുകയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. നിലവിലെ സാഹചര്യത്തിൽ, ഫിഫാ നിലവാരത്തിൽ ഒരു സ്റ്റേഡിയം…
Read More »