USA

  • News

    പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

    പശ്ചിമേഷ്യയില്‍ സംഘര്‍ഷം അവസാനിപ്പിച്ച് സമാധാനത്തിലേക്ക് വഴി തെളിക്കുന്ന കരടു കരാര്‍ അമേരിക്കയും ഇറാനും അംഗീകരിച്ചു. കരാറില്‍ വെര്‍ച്വലായി ഒപ്പിട്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ലോകത്തെ ഇന്ധപ പ്രതിസന്ധിയിലേക്ക് തള്ളിയിട്ട, 107 ദിവസം നീണ്ടുനിന്ന സംഘര്‍ഷത്തിനാണ് അവസാനമാകുന്നത്. ജനീവയിൽ പ്രധാന മധ്യസ്ഥരായ പാകിസ്ഥാന്റെ ആതിഥേയത്വത്തിൽ വെള്ളിയാഴ്ച കരാറിൽ ഔദ്യോഗിക ഒപ്പിടൽച്ചടങ്ങ് നടക്കും. ഏപ്രിൽ എട്ടിന് പ്രാബല്യത്തിലായ താത്കാലിക വെടിനിർത്തൽ 60 ദിവസത്തേക്കുകൂടി നീട്ടാൻ ലക്ഷ്യമിട്ടുള്ളതാണ് കരാർ. ഇറാൻ മുന്നോട്ടുവെച്ച പ്രധാനവ്യവസ്ഥയായ ലെബനനിലെ വെടിനിർത്തലും കരാറിൽ ഉൾപ്പെട്ടിട്ടുണ്ട്. ആഗോളചരക്കുനീക്കത്തിലെ തന്ത്രപ്രധാന ഇടനാഴിയായ ഹോർമുസ് കടലിടുക്ക്…

    Read More »
  • News

    വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; അക്രമിയെ വധിച്ചു

    അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപമാണ് വെടിവെപ്പുണ്ടായത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. വൈറ്റ് ഹൗസിന് പുറത്തുള്ള യുഎസ് സീക്രട്ട് സർവീസ് സുരക്ഷാ ബൂത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. അക്രമിയെ വധിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. 21 കാരനായ നാസിർ ബെസ്റ്റാണ് വെടിവെപ്പ് നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഇയാള്‍ നേരത്തെയും വൈറ്റ് ഹൗസിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചിരുന്നതായാണ് വിവരം. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നുണ്ട്. വെടിവെപ്പിൽ സമീപത്ത് ഉണ്ടായ ഒരു വഴിയാത്രക്കാരന് പരിക്കേറ്റിട്ടുണ്ട്. ഇദേഹത്തിന്റെ നില അതീവ ഗുരുതരമായി…

    Read More »
  • News

    വെടിനിര്‍ത്തല്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ; ചര്‍ച്ച അനിശ്ചിതത്വത്തില്‍

    വെടിനിര്‍ത്തല്‍ ധാരണ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പശ്ചിമേഷ്യയില്‍ സമാധാനം ഉറപ്പാക്കാനുള്ള രണ്ടാംവട്ട ചര്‍ച്ച അനിശ്ചിതത്വത്തില്‍. മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് യുഎസിനോട് ഇറാന്‍ ഇടഞ്ഞു നില്‍ക്കുന്നത്. ഹോര്‍മൂസില്‍ ഇറാനിയന്‍ കപ്പല്‍ യുഎസ് സേന പിടിച്ചെടുത്ത പശ്ചാത്തലത്തിലാണ് ചര്‍ച്ചകളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ഇറാന്‍ തീരുമാനിച്ചതെന്നാണ് വിവരം. ഇറാന്റെ കീഴടങ്ങല്‍ പ്രതീക്ഷിക്കേണ്ട എന്ന് ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കി. ചര്‍ച്ചകള്‍ നടക്കില്ലെന്ന സൂചനകള്‍ പുറത്തുവന്നതോടെ ഇറാനെ അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകള്‍ നടക്കുന്നുണ്ട്. ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന ഔദ്യോഗിക പ്രതികരണം ഇറാന്‍ നല്‍കിയിട്ടില്ലെങ്കിലും ഹോര്‍മൂസിലെ…

    Read More »
  • News

    പശ്ചിമേഷ്യയില്‍ സംഘര്‍ഷം വീണ്ടും വഷളാകുന്നു; ഇറാന്‍ കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക; തിരിച്ചടിക്കുമെന്ന് ടെഹ്‌റാന്‍

    പശ്ചിമേഷ്യയില്‍ സംഘര്‍ഷ സ്ഥിതി വീണ്ടും വഷളാകുന്നു. ഹോര്‍മുസ് കടലിടുക്കിന് സമീപം യുഎസ് പ്രതിരോധം മറികടക്കാന്‍ ശ്രമിച്ച ഇറാന്‍ ചരക്കുകപ്പല്‍ പിടിച്ചെടുത്തതായി അമേരിക്ക. ഇറാനിയന്‍ പതാക നാട്ടിയ കപ്പലാണ് ഒമാന്‍ തീരത്തിന് സമീപത്ത് നിന്ന് പിടിച്ചെടുത്തതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ അറിയിച്ചു. ടൗസ്‌ക എന്നു പേരുള്ള 900 അടി നീളവും വിമാനത്തോളം ഭാരവുമുള്ള കപ്പലാണ് പിടിച്ചെടുത്തിട്ടുള്ളതെന്നും ട്രംപ് അറിയിച്ചു. അമേരിക്കന്‍ യുദ്ധക്കപ്പലായ യുഎസ്എസ് സ്പ്രുവാന്‍സ് ഇറാനിയന്‍ കപ്പലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അവര്‍ അതു ചെവിക്കൊണ്ടില്ല. എഞ്ചിന്‍ റൂം തുളച്ച് ഞങ്ങള്‍…

    Read More »
  • News

    ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍, വന്‍ മിസൈല്‍ ആക്രമണം

    ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ വന്‍ മിസൈല്‍ ആക്രമണം. ഇറാന്റെ ആണവായുധ നിര്‍മാണ പദ്ധതികളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന അറാക് ഷാഹിദ് ഖൊണ്ടാബ് ഹെവി വാട്ടര്‍ കോംപ്ലക്‌സിന് നേരെ വ്യോമാക്രമണം നടത്തിയതായി ഇസ്രയേല്‍ അറിയിച്ചു. ആണവായുധങ്ങള്‍ക്ക് ആവശ്യമായ പ്ലൂട്ടോണിയം ഉല്‍പ്പാദിപ്പിക്കുന്ന പ്രധാന കേന്ദ്രമാണ് അറാകിലെ പ്ലാന്റ് എന്നും ലോകത്തിന് ഭീഷണിയായ ഇറാന്റെ ആണവ പദ്ധതിയെ തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. അതേസമയം ആക്രമണത്തില്‍ ആണവ കേന്ദ്രത്തില്‍ നിലവില്‍ ആണവ വികിരണ ഭീഷണിയോ ആളപായമോ ഇല്ലെന്നാണ് ഇറാനിയന്‍ ആറ്റോമിക് എനര്‍ജി…

    Read More »
  • News

    പശ്ചിമേഷ്യ അശാന്തം ; ഗള്‍ഫ് രാജ്യങ്ങളിലേക്ക് വീണ്ടും ഇറാന്‍ ആക്രമണം, ദുബായില്‍ ഒരു മരണം

    പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണം അവസാനിപ്പിക്കുമെന്ന് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞതിന് മണിക്കൂറുകള്‍ക്കകം ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്റെ ആക്രമണം. അബുദാബിയിലെ യുഎസ് വ്യോമത്താവളത്തില്‍ ഇറാന്‍ ഡ്രോണുകള്‍ പതിച്ചു. ഇറാന്റെ ആക്രമണത്തില്‍ ദുബായില്‍ ഒരാള്‍ മരിച്ചു. ഇറാനില്‍ നിന്നുള്ള ആക്രമണം തടയുന്ന ശ്രമത്തില്‍, കത്തിയമര്‍ന്ന അവശിഷ്ടം വാഹനത്തില്‍ പതിച്ച് അല്‍ ബര്‍ഷയില്‍ ഏഷ്യന്‍ വംശജനായ ഡ്രൈവറാണ് മരിച്ചത്. ദുബായ് വിമാനത്താവളത്തിന്റെ ഇന്ധനടാങ്കിന് നേരെ നടന്ന മിസൈല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. കുവൈത്ത്, ബഹ്‌റൈന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലും തുടര്‍ച്ചയായ ആക്രമണമുണ്ടായി. ബഹ്റൈനിലും…

    Read More »
  • News

    റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാം: ഇന്ത്യക്ക് 30 ദിവസത്തെ ഇളവ് അനുവദിച്ച് യുഎസ്

    പശ്ചിമേഷ്യയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് യുഎസ് അനുമതി. 30 ദിവസത്തെ ഇളവാണ് യുഎസ് ഇന്ത്യക്ക് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ റിഫൈനറികള്‍ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സെന്റാണ് 30 ദിവസത്തെ ഇളവ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 5, 2026 മുതല്‍ കപ്പലുകളില്‍ കയറ്റിയ റഷ്യന്‍ അസംസ്‌കൃത എണ്ണയുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും വിതരണവും വില്‍പനയും ഇന്ത്യയിലേക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ലൈസന്‍സ് പുറത്തിറക്കിയതായി ട്രഷറി ഡിപ്പാര്‍ട്ട്മെന്റിന്റെ ഓഫീസ് ഓഫ് ഫോറിന്‍ അസറ്റ് കണ്‍ട്രോള്‍ പ്രസ്താവനയില്‍ പറഞ്ഞു. വിവിധ ഉപരോധങ്ങളാല്‍ തടഞ്ഞുവെച്ച…

    Read More »
  • News

    ട്രംപിനെ പിന്തുണച്ച് യുഎസ് സെനറ്റ്; യുദ്ധാധികാരങ്ങള്‍ കുറയ്ക്കാനുള്ള പ്രമേയം തള്ളി

    പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഇസ്രയേല്‍, അമേരിക്കന്‍ സേനകളുടെ ആക്രമണവും ഇറാന്റെ പ്രത്യാക്രമണവും തുടരുകയാണ്. അതിനിടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ യുദ്ധാധികാരങ്ങള്‍ കുറയ്ക്കാനുള്ള പ്രമേയം യുഎസ് സെനറ്റ് വോട്ടിനിട്ട് തള്ളി. ട്രംപിനെ ദുര്‍ബലമാക്കാനുള്ള നീക്കങ്ങള്‍ക്കാണ് തിരിച്ചടി നേരിട്ടത്. 100 അംഗങ്ങളുടെ സെനറ്റില്‍ ഡെമോക്രാറ്റ് അംഗങ്ങളാണ് പ്രമേയം കൊണ്ടുവന്നത്. ഇറാനെതിരായ ഏതു സൈനിക നടപടിക്കും മുമ്പ് ട്രംപ് യു എസ് കോണ്‍ഗ്രസിന്റെ അനുമതി തേടണം എന്നാണ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നത്.സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 47 പേര്‍ പ്രമേയത്തെ പിന്തുണച്ചു. പ്രമേയത്തെ എതിര്‍ത്ത 53 പേര്‍ ട്രംപിനെ അനുകൂലിക്കുകയായിരുന്നു. യുദ്ധകാലത്ത്…

    Read More »
  • News

    ആണവായുധ നിയന്ത്രണ കരാർ പുതുക്കണം ; അമേരിക്കയോടും റഷ്യയോടും മാർപാപ്പ

    വത്തിക്കാൻ സിറ്റി: അമേരിക്കയും റഷ്യയും ആണവായുധ നിയന്ത്രണ കരാറായ ന്യൂ സ്റ്റാർട്ട് പുതുക്കണമെന്ന് അഭ്യർത്ഥിച്ച് ലിയോ മാർപാപ്പ. വത്തിക്കാനിൽ നടത്തിയ പ്രതിവാര പ്രഭാഷണത്തിലാണ് മാർപാപ്പ ഈ ആവശ്യം ഉന്നയിച്ചത്. ആയുധ മത്സരം ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ നിലവിലെ ലോകസാഹചര്യം ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓരോ രാജ്യവും വിന്യസിച്ചിരിക്കുന്ന തന്ത്രപരമായ ആണവായുധങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്ന, ആണവായുധ നിയന്ത്രണ ഉടമ്പടിയായ ന്യൂ START പുതുക്കാൻ റഷ്യയിലെയും അമേരിക്കയിലെയും നേതാക്കൾ സന്നദ്ധമാകണം. ഭയത്തിനും അവിശ്വാസത്തിനും പകരം പൊതുനന്മയ്ക്കായിട്ടുള്ള ധാർമ്മികത സ്ഥാപിക്കേണ്ടത് മുമ്പെന്നത്തേക്കാളും അത്യന്താപേക്ഷിതമാണ് എന്നും മാർപാപ്പ പറഞ്ഞു. 2010ൽ…

    Read More »
  • News

    അറബിക്കടലില്‍ സംഘര്‍ഷ സാധ്യത : ഇറാന്റെ ഡ്രോണ്‍ വെടിവെച്ചിട്ട് അമേരിക്ക

    അറബിക്കടലില്‍ സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ച് ഇറാന്റെ ഡ്രോണ്‍ വെടിവെച്ചിട്ട് അമേരിക്ക. അമേരിക്കന്‍ പടക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേര്‍ക്കു വന്ന ഡ്രോണാണ് വെടിവച്ചിട്ടതെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ വിശദീകരണം. ഇറാനിയന്‍ ഷാഹിദ്-139 ഡ്രോണാണ് എഫ്-35 സി സ്റ്റെല്‍ത്ത് യുദ്ധവിമാനം ഉപയോഗിച്ച് യുഎസ് തകര്‍ത്തത്. വിമാനവാഹിനിക്കപ്പലിന്റെയും അതിലെ ഉദ്യോഗസ്ഥരുടെയും സുരക്ഷയ്ക്കായി സ്വയം പ്രതിരോധം എന്ന നിലയില്‍ ആണ് നടപടിയെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ക്യാപ്റ്റന്‍ ടിം ഹോക്കിന്‍സ് വ്യക്തമാക്കിയത്. ചൊവ്വാഴ്ചയാണ് സംഭവം. ഡ്രോണ്‍ അടുത്തു വരുമ്പോള്‍ കപ്പല്‍ ഇറാനിയന്‍ തീരത്ത് നിന്ന് ഏകദേശം 500…

    Read More »
Back to top button