us israel iran war
-
News
ഇസ്രയേൽ – ഇറാൻ യുദ്ധം അഞ്ചാം ദിനം ; ഇറാനിലെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് ഇസ്രയേൽ വ്യോമാക്രമണം
ഇസ്രയേൽ – ഇറാൻ യുദ്ധം അഞ്ചാം ദിനവും തുടരുന്നു. ഇറാനിലെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ഇസ്രയേൽ വ്യോമാക്രമണം കടുപ്പിച്ചു. ടെഹ്റാന് പുറമേ ക്വോമിലും വൻ നാശനഷ്ടമുണ്ടായി. ഒഴിഞ്ഞുപോകാനുള്ള നിർദേശത്തിന് പിന്നാലെ ലബനോനിലും ഇസ്രയേൽ കടുത്ത ആക്രമണം നടത്തി. ഇറാനിൽ ഇതുവരെ ആയിരത്തിലേറെ പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്. പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാൻ ഇറാൻ നേതാക്കൾ യോഗം ചേർന്ന ക്വോമിലെ കെട്ടിടം തകർത്തെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. കെട്ടിടത്തിൽ ആളില്ലായിരുന്നുവെന്നാണ് ഇറാന്റെ പ്രതികരണം. തന്ത്രപ്രധാന ഓഫീസുകളും സൈനിക പരിശീലന കേന്ദ്രവും ഉൾപ്പെടുന്ന പ്രസിഡന്‍ഷ്യൽ കെട്ടിടം ഇസ്രയേൽ നിലംപരിശാക്കി.…
Read More »