Unnikrishnan Potty
-
News
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് :ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ആരോപണം നിഷേധിച്ച് മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ആരോപണം നിഷേധിച്ച് മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആരാണ് പ്രതിഭയെന്ന് അറിയില്ല. ആരുടേയും ഒരു സാമ്പത്തിക വിഷയത്തിലും ഇടപെട്ടിട്ടില്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഒരു പൊലീസ് സ്റ്റേഷനിലും പോയിട്ടില്ല. ഉണ്ണികൃഷ്ണന്‍ പോറ്റി തെറ്റായ തരത്തില്‍ ഒരു പരാതി പൊലീസ് മേധാവിക്ക് നല്‍കി എന്നതിനെക്കുറിച്ച് ഇതുവരെ മനസ്സിലായിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പശ്ചാത്തലത്തില്‍ അപമാനിക്കാന്‍ നടത്തിയ നീചമായ ഗൂഢാലോചനയാണിത്. അതാണ് പോറ്റിയുടെ പരാതിക്ക് പിന്നിലുള്ളത്. ആരാണ് പോറ്റിയെക്കൊണ്ട് വ്യാജ പരാതി കൊടുപ്പിച്ചതിനു പിന്നിലുള്ളതെന്ന്…
Read More » -
News
ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ എസ്ഐടിക്ക് ഭൂമി തട്ടിപ്പ് പരാതി നൽകി കഴക്കൂട്ടം സ്വദേശി
ശബരിമല സ്വര്‍ണ മോഷണക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി. ഈടായി വാങ്ങിയ ഭൂമി പോറ്റി മറിച്ച് വിറ്റെന്നാണ് പരാതി. ശബരിമല സ്വര്‍ണ മോഷണ കേസ് എസ് ഐ ടി തലവനാണ് ഇരയായ സ്ത്രീ പരാതി നൽകിയത്. പരാതിയെ തുടർന്ന് എസ് ഐ ടി അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയാണ് പരാതി നല്‍കിയത്. 2020 ലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഭൂമി തട്ടിപ്പ് നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. സ്‌കൂള്‍ ഉടമയായ സ്ത്രീ പോറ്റിയില്‍ നിന്ന് 25 ലക്ഷം രൂപ പലിശയ്ക്ക് കടം…
Read More » -
News
ശബരിമല സ്വർണമോഷണം: എസ് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതിയിൽ
ശബരിമല സ്വർണമോഷണ കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നേരത്തെ ജാമ്യപേക്ഷയെ എതിർത്ത് എസ്ഐടി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ശബരിമല സ്വർണമോഷണ കേസിൽ എസ് ജയശ്രീ നാലാം പ്രതിയാണ്. സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കി എന്നാണ് ജയശ്രീയുടെ പേരിലുള്ള ആരോപണം. ഹൈക്കോടതി രണ്ട് വട്ടം ഹർജി തള്ളിയതിന് പിന്നാലെയാണ് ജയശ്രീ സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം ശബരിമല സ്വർണമോഷണ കേസിൽ എസ് ജയശ്രീയെ ഇഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്)…
Read More » -
News
‘പോറ്റിയുടെ കാര്യങ്ങള്‍ ചോദിച്ചു, കൃത്യമായി മറുപടി പറഞ്ഞു; അസ്വാഭാവികതയില്ല’: അടൂര്‍ പ്രകാശ്
എസ്‌ഐടിയുടെ ചോദ്യംചെയ്യലില്‍ ഒരു അസ്വാഭാവികതയും ഇല്ലെന്നും ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായി മറുപടി നല്‍കിയെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ടര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. എം മുരളിയുടെ നിര്യാണവുമായി ബന്ധപ്പെട്ടാണ് ഇന്നലെ തന്നെ ട്രെയിനില്‍ കയറി ഇവിടെ എത്തിയത്. അതിനിടെയാണ് ചില കാര്യങ്ങള്‍ അറിയാനുണ്ട് എന്ന് എസ്‌ഐടി പറഞ്ഞത്. ഇതനുസരിച്ച് രാവിലെ തന്നെ പോയി. എസ്‌ഐടി ചോദിച്ച കാര്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറഞ്ഞു. മറുപടി പറഞ്ഞത് അനുസരിച്ച് അവര്‍ കാര്യങ്ങള്‍…
Read More » -
News
ശബരിമല സ്വര്‍ണക്കൊള്ള ; അടൂര്‍ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നു
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നു. പൊലീസ് ആസ്ഥാനത്തേയ്ക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം അടക്കം എസ്‌ഐടി ചോദിച്ചറിയുന്നുണ്ട്. ശബരിമലയില്‍ മോഷ്ടിക്കപ്പെട്ട സ്വര്‍ണം വാങ്ങിയവരും വിറ്റവരും തമ്മിലുള്ള ബന്ധം, അടൂര്‍ പ്രകാശ് പല സ്ഥലങ്ങളില്‍ ഇവരുമായി കൂടിക്കാഴ്ച നടത്തിയ സാഹചര്യം, പാരിതോഷികങ്ങള്‍ കൈപ്പറ്റിയ സാഹചര്യം അടക്കം എസ്‌ഐടി വിശദമായി ചോദിക്കുന്നതായാണ് വിവരം.
Read More » -
News
ശബരിമല സ്വര്‍ണക്കൊള്ളക്കേസ് ; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. കട്ടിളപ്പാളി കേസിലാണ് കൊല്ലം വിജിലന്‍സ് കോടതി വിധി പറയുക. കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. ഇന്ന് ജാമ്യം ലഭിച്ചാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പുറത്തിറങ്ങാം. ദ്വാരപാലക ശില്‍പ്പ കേസില്‍ നേരത്തെ പോറ്റിക്ക് ജാമ്യം ലഭിച്ചിരുന്നു. കുറ്റപത്രം നല്‍കാന്‍ വൈകുന്നതിനാല്‍ രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം ലഭിക്കുകയാണെങ്കില്‍ പോറ്റി ഇന്ന് ജയിലില്‍ മോചിതനാകും. അങ്ങനെയെങ്കില്‍ മുരാരി ബാബുവിനും ഡി സുധീഷ് കുമാറിനും എസ് ശ്രീകുമാറിനും പിന്നാലെ കേസില്‍ ജയില്‍ മോചിതനാകുന്ന നാലാമത്തെ ആളാകും…
Read More » -
News
ശബരിമല സ്വർണ്ണക്കൊള്ളക്കേസ് ; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി ഇന്ന് വിജിലൻസ് കോടതിയിൽ പരിഗണിക്കും
ശബരിമല സ്വർണ്ണക്കൊള്ളയിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിച്ചേക്കും. കട്ടിളപ്പാളി കേസിലാണ് 90 ദിവസം റിമാൻഡ് കാലാവധി പൂർത്തിയായതോടെ ഉണ്ണികൃഷ്ണൻ പോറ്റി സ്വാഭാവിക ജാമ്യം തേടിയത്. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യ നീക്കം. ആദ്യം അറസ്റ്റിലായ ദ്വാരപാലക കേസിൽ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. അതേസമയം, കേസില്‍ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ സമർപ്പിച്ച ജാമ്യ ഹർജികളും ഇന്ന് പരിഗണിക്കും. മറ്റൊരു പ്രതിയായ തന്ത്രി കണ്ഠര് രാജീവര് ദ്വാരപാലക കേസിൽ ഇന്ന് ജാമ്യാപേക്ഷ…
Read More » -
News
ശബരിമല സ്വര്‍ണക്കൊള്ളക്കേസ് : എസ്‌ഐടിയുടെ ചോദ്യമുനയില്‍ നടന്‍ ജയറാം
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണസംഘം അതിവേഗ നീക്കങ്ങള്‍ നടത്തുന്നതിനിടെ നടന്‍ കേസില്‍ നടന്‍ ജയറാമിനേയും ചോദ്യം ചെയ്തു. ചെന്നെയിലെ വീട്ടിലെത്തിയാണ് ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തത്. ഇന്നലെ രാത്രിയാണ് പ്രത്യേക അന്വേഷണസംഘം ജയറാമിന്റെ വീട്ടിലെത്തിയത്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ആദ്യഘട്ട വിവരങ്ങള്‍ പുറത്തുവന്ന ഘട്ടത്തില്‍ തന്നെ ജയറാമിന്റെ വീട്ടില്‍ സ്വര്‍ണപ്പാളി എത്തിച്ചതിന്റേയും പോറ്റിക്കൊപ്പം ജയറാം പൂജയില്‍ പങ്കാളിയായതിന്റേയും ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. 2019ല്‍ ശബരിമലയില്‍ നിന്ന് കൊണ്ടുപോയ ദ്വാരപാലക സ്വര്‍ണപ്പാളി പണി പൂര്‍ത്തിയായ ശേഷം ചെന്നൈയിലെ ജയറാമിന്റെ വീട്ടിലെത്തിച്ച് പൂജ…
Read More » -
News
ശബരിമല സ്വര്‍ണക്കൊള്ള കേസ്; പ്രതികളുടെ മൊഴിപ്പകർപ്പുകൾ ആവശ്യപ്പെട്ട് എസ്ഐടിക്ക് കത്തയച്ച് ഇ ഡി
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്ഐടിക്ക് കത്തയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതികളുടെ മൊഴിപ്പകർപ്പുകൾ ആവശ്യപ്പെട്ടാണ് ഇ ഡി കത്തയച്ചത്. വിശദമായ മൊഴിപ്പകർപ്പുകൾ ആവശ്യപ്പെടുമെന്നും ഇ ഡി അറിയിച്ചു. എന്നാൽ ഇഡിയുടെ ആവശ്യത്തില്‍ നിയമോപദേശം തേടിയ ശേഷം തീരുമാനം എടുക്കാനാണ് എസ്ഐടിയുടെ തീരുമാനം. ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയിലെ ഉന്നതരുടെയടക്കം പേരുകളാണ് എസ്ഐടി ഇഡിക്ക് നൽകേണ്ടത്. എസ്പി എസ് ശശിധരൻ നേരിട്ടാണ് നിർണായക മൊഴി വിവരങ്ങൾ സൂക്ഷിക്കുന്നത് . അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയിൽ ഇതുവരെ കുറ്റപത്രം നൽകാൻ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. മൂന്നുമാസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാത്തതോടെ…
Read More » -
News
ശബരിമല സ്വര്‍ണക്കൊള്ളക്കേസ് ; പ്രതികളുടെ ജ്യാമാപേക്ഷയിൽ വിധി ഇന്ന്
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മൂന്ന് പ്രധാന പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, സ്വര്‍ണ വ്യാപാരി ഗോവര്‍ദ്ധന്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് എ.ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് വിധി പറയുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നും ഭരണപരമായ തീരുമാനം എടുക്കുകയും നടപ്പാക്കുകയും മാത്രമാണ് ചെയ്തത് എന്നാണ് എ.പത്മകുമാറിന്റെയും ബി.മുരാരി ബാബുവിന്റെയും വാദം. ശബരിമലയിലേക്ക് ഒരു കോടി നാല്‍പത് ലക്ഷം രൂപ സ്‌പോണ്‍സര്‍ ചെയ്തയാളാണ് താനെന്നും…
Read More »