Unnikrishnan Potti
-
News
ശബരിമല സ്വര്‍ണ മോഷണം: ദ്വാരപാലക ശില്പപാളിയും കട്ടിളപ്പടിയിലെ സ്വർണപ്പാളിയും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും
ശബരിമലയിലെ ദ്വാരപാലകശില്പ പാളികളും കട്ടിളപ്പടിയിലെ സ്വർണപ്പാളിയും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണസംഘം. സ്വർണം പൂശി തിരികെയെത്തിച്ച പാളികൾ യഥാർഥമെന്ന് ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ശാസ്ത്രീയ പരിശോധന. പത്തുദിവസത്തിനകം ശാസ്ത്രീയ പരിശോധന പൂർത്തിയാക്കാൻ നേരത്തെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നടപടി. അതേസമയം, സ്വർണ മോഷണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണ് അന്വേഷണസംഘം. കേസിലെ ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പം, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു , മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തിൻ്റെ…
Read More » -
Kerala
ശബരിമല അന്വേഷണം രണ്ടാംഘട്ടത്തിലേക്ക്; പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തൊണ്ടിമുതലിന്റെ ഒരുഭാഗം കണ്ടെത്തിയതോടെ അന്വേഷണത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് കടക്കാന്‍ എസ് ഐ ടി. ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നടത്തിയ തെളിവെടുപ്പില്‍ 576 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തെങ്കിലും നഷ്ടപ്പെട്ട സ്വര്‍ണത്തില്‍ കണ്ടെത്താനുള്ളത് ഇനിയുമേറെ. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലെ തെളിവെടുപ്പിന് ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരത്ത് തിരിച്ചെത്തിച്ചിരുന്നു. മുപ്പതാം തീയതി വരെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി കാലാവധി. ഇനി ശബരിമലയില്‍ തെളിവെടുപ്പ് നടത്തിയ ശേഷം രണ്ടാംപ്രതി മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വാങ്ങി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമിരുത്തി ചോദ്യം ചെയ്യും. കണ്ടെത്തിയ സ്വര്‍ണം അടക്കം…
Read More » -
News
ശബരിമല സ്വർണ മോഷണ കേസ്: നിർണായക വിവരങ്ങൾ ശേഖരിച്ച് എസ്ഐടി, ചോദ്യം ചെയ്യൽ തുടരും
ശബരിമല സ്വർണ്ണക്കവർച്ചയിൽ നിർണായക വിവരങ്ങൾ ശേഖരിച്ച് പ്രത്യേക അന്വേഷണ സംഘം. മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യന് പുറമെ മറ്റ് സഹായികളെയും ചോദ്യം ചെയ്യാൻ എസ്ഐടി വിളിപ്പിച്ചേക്കും. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ സ്വർണപാളി എത്തിക്കാൻ കൂട്ടുനിന്ന സഹായികളെ അന്വേഷണ സംഘം ഉടനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ഒരു തവണ ചോദ്യം ചെയ്ത അനന്തസുബ്രഹ്മണ്യത്തെയും വീണ്ടും ചോദ്യം ചെയ്യും. പരമാവധി വിവരങ്ങൾ ഇവരിൽ നിന്നും ശേഖരിച്ച ശേഷം, ധ്വാരപാലക ശില്പങ്ങൾ കൊണ്ടുപോയ ഇടങ്ങളിലെത്തി തെളിവെടുപ്പ് നടത്താനാണ് എസ്ഐടിയുടെ നീക്കം അതേസമയം, മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ…
Read More » -
News
ശബരിമല സ്വർണ മോഷണ കേസ്: അനന്ത സുബ്രഹ്മണ്യത്തെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും
ശബരിമല സ്വർണ കവർച്ചയിൽ അന്വേഷണം ധ്രുതഗതിയിലാക്കി പ്രത്യേക അന്വേഷണ സംഘം. അനന്ത സുബ്രഹ്മണ്യത്തിൻ്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ അടുത്ത സുഹൃത്തും സന്തത സഹചാരിയുമാണ് അനന്ത സുബ്രഹ്മണ്യം. അറ്റകുറ്റപ്പണികൾക്ക് വേണ്ടി ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ കൈമാറിയതാണ്. ചോദ്യം ചെയ്യലിൽ കൂടുതൽ കാര്യങ്ങളിൽ വ്യക്തത ഇന്ന് വരുന്നതായിരിക്കും. അതേസമയം, ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് കേസ് കോടതി പരിഗണിക്കുന്നത്. അന്വേഷണ പുരോഗതി രണ്ടാഴ്ചയിൽ ഒരിക്കൽ…
Read More » -
News
‘ശബരിമല സ്വര്‍ണ പാളി കവര്‍ച്ചയിൽ വേഗത്തില്‍ നടപടിയുണ്ടായി’; വിഷയത്തില്‍ സമഗ്രമായ അന്വേഷണമാണ് നടന്നതെന്ന് വി എൻ വാസവൻ
ശബരിമല സ്വര്‍ണ പാളി കവര്‍ച്ചയിൽ വളരെ വേഗത്തില്‍ തന്നെ നടപടി ഉണ്ടായെന്നും കവര്‍ച്ചയ്ക്ക് പിന്നില്‍ ആരോക്കെ ഉണ്ടോ അവരെ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രി വി എന്‍ വാസവന്‍. ആദ്യത്തെ പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. വിഷയത്തില്‍ സമഗ്രമായ അന്വേഷണമാണ് നടന്നതെന്നും വി എൻ വാസവൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ആറ് ദിവസത്തിനുള്ളില്‍ എസ് ഐ ടി കാര്യങ്ങളില്‍ ഇടപെട്ടുവെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ ഉള്ള കാര്യത്തില്‍ ഇടയ്ക്ക് കയറി അഭിപ്രായം പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു. കുറ്റക്കാർ ആരായാലും നിയമത്തിനു മുന്‍പില്‍ വരണം. എല്ലാം പുറത്തും…
Read More » -
News
ശബരിമല ശില്പപാളിയിലെ സ്വര്‍ണമോഷണം: ‘കള്ളന്മാരെയെല്ലാം ജയിലിൽ അടക്കും’; മന്ത്രി വി എൻ വാസവൻ
ശബരിമല ശില്പപാളിയിലെ സ്വര്‍ണമോഷണത്തില്‍ കള്ളന്മാരെയെല്ലാം ജയിലിൽ അടക്കുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. എല്ലാ കാര്യങ്ങളും അന്വേഷിക്കട്ടെയെന്നും കോടതിയുടെ നിലപാട് തന്നെയാണ് ഗവൺമെൻ്റിൻ്റെ നിലപാടെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. കള്ളമാരെ ജയിലിലാക്കണമെന്നും അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. എസ് ഐ ടി അന്വേഷണത്തിൽ ആര് പ്രതിയായാലും നടപടി ഉറപ്പാണ്. ഉണ്ണിക്കൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി. ഈ കേസിൽ ഒന്നും ഒളിക്കാൻ ഇല്ല. കോടതിയുടെയും സർക്കാരിൻ്റെയും നിലപാട് ഒന്നു തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, 2019ലെ ദേവസ്വം ബോർഡ് തീരുമാനം ബോർഡ് സെക്രട്ടറി…
Read More »