undeclared emergency

  • National

    തടങ്കലിലുള്ള നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരമെന്ന് സോനം വാങ്ചുക്

    ഡൽഹിയിൽ സിജെപി പ്രതിഷേധത്തിന് മുന്നോടിയായി കസ്റ്റഡിയിലെടുത്ത നേതാക്കളെ ഞായറാഴ്ചയ്ക്കകം വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരമോ പദയാത്രയോ നടത്തുമെന്ന് കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക് മുന്നറിയിപ്പ് നൽകി. ഇന്ത്യയിൽ പ്രഖ്യാപിക്കാത്ത അടിയന്തരാവസ്ഥയാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിന് മുന്നോടിയായി ഐക്യത്തിനും സമാധാനത്തിനും ആഹ്വാനം ചെയ്തിരുന്നെങ്കിലും പ്രസ്ഥാനവുമായി ബന്ധപ്പെട്ട നേതാക്കൾ അറസ്റ്റിലാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും വാങ്ചുക് വ്യക്തമാക്കി. കസ്റ്റഡിയിലുള്ള നേതാക്കളെ ഉടൻ വിട്ടയക്കുമെന്നാണ് പ്രതീക്ഷ. അതുണ്ടായില്ലെങ്കിൽ നിരാഹാര സമരമോ പദയാത്രയോ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

    Read More »
Back to top button