udf

  • News

    ഇനി മണിക്കൂറുകൾ മാത്രം; ജനവിധി കാത്ത് രാഷ്ട്രീയ കേരളം‌‌

    കണക്കുകൂട്ടലുകളും ഉ​ദ്വേ​ഗവും നിറഞ്ഞ 25 ദിവസത്തെ കാത്തിരിപ്പ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. കേരളം ആര് ഭരിക്കുമെന്നു നാളെ അറിയാം. നാളെ രാവിലെ 8 മണി മുതൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിക്കും. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക.ജനവിധി അറിയാൻ രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വോട്ടെണ്ണലിനായി 15000 ഉദ്യോ​ഗസ്ഥർ സജ്ജം. 85നു മുകളിൽ സീറ്റുകൾ നേടി അധികാരത്തിൽ എത്തുമെന്നു യുഡിഎഫ് ഉറപ്പിക്കുന്നു. തുടർ ഭരണം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. ചുരുങ്ങിയത് 2 സീറ്റെങ്കിലും നേടുമെന്ന പ്രതീക്ഷയാണ് എൻഡിഎ ക്യാംപിന്.തരം​ഗമെങ്കിൽ 100 സീറ്റ് വരെ…

    Read More »
  • News

    തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കണ്ണൂരില്‍ ഉള്‍പ്പെടെ രാഷ്ട്രീയ സുനാമിയുണ്ടാകുമെന്ന് പിവി അന്‍വര്‍

    നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കണ്ണൂരില്‍ ഉള്‍പ്പെടെ രാഷ്ട്രീയ സുനാമിയുണ്ടാകുമെന്ന് ബേപ്പൂര്‍ മണ്ഡലം യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പിവി അന്‍വര്‍. പിണറായി വിരുദ്ധത തെരഞ്ഞെടുപ്പില്‍ പ്രകടമായെന്നും അദ്ദേഹം ഒറ്റുകാരനായി അറിയപ്പെടുമെന്നും അന്‍വര്‍ പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായിസത്തിന്റെയും മരുമോനസിത്തിന്റെയും അന്ത്യം കണ്ണൂരില്‍ കുറിക്കുമെന്നും അന്‍വര്‍ പറഞ്ഞു. താന്‍ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് തളിപ്പറമ്പിലും പയ്യന്നൂരിലും യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിച്ച മുന്‍ സിപിഎം നേതാക്കള്‍ പറഞ്ഞത്. അമ്പലപ്പുഴയില്‍ ജി സുധാകരനും മലമ്പുഴയില്‍ സുരേഷുമൊക്കെ പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്തു വന്നു മത്സരിച്ചവരാണെന്നും…

    Read More »
  • News

    കേരളത്തില്‍ യുഡിഎഫിന് ഭരണം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; ബിജെപിക്കും മുന്നേറ്റം

    കേരളത്തില്‍ യുഡിഎഫിന് ഭരണം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. 140 നിയമസഭാ സീറ്റില്‍ യുഡിഎഫ് 70 മുതല്‍ 80 വരെ സീറ്റുകള്‍ നേടി സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് CNN-News18 എക്‌സിറ്റ് പോള്‍ പ്രവചനം. എല്‍ഡിഎഫ് 58 മുതല്‍ 68 വരെ സീറ്റ് നേടുമെന്നും ബിജെപിക്ക് നാല് വരെ സീറ്റ് നേടുമെന്നും CNN-News18 പ്രവചിക്കുന്നു. യുഡിഎഫ് 78 മുതല്‍ 90 വരെ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് ഇന്ത്യാ ടുഡേ ആക്‌സിസ് മൈ ഇന്ത്യ പ്രവചനം. എല്‍ഡിഎഫിന് 49 മുതല്‍ 62 സീറ്റുകളാണ് ഇന്ത്യാ ടുഡേ Axis My…

    Read More »
  • News

    പേരാമ്പ്ര സ്ട്രോങ്ങ് റൂം വിവാദം: റിട്ടേണിംഗ് ഓഫീസർക്കെതിരെ കലക്ടർ നടപടിയെടുത്തില്ലെന്ന് യുഡിഎഫ്

    കോഴിക്കോട് സ്ട്രോങ്ങ്‌ റൂമിലെ മെറ്റീരിയൽ റൂം തുറന്ന സംഭവത്തിൽ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കലക്ടർക്കെതിരെ യുഡിഎഫ്. നാളെ കോടതിയെ സമീപിക്കും. വീഴ്ച വ്യക്തമായിട്ടും റിട്ടേണിംഗ് ഓഫീസർക്കെതിരെ കലക്ടർ നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം.പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കൺവെൻഷൻ സെന്‍ററിലെ സ്ട്രോങ്ങ് റൂമുകൾ അനുമതിയില്ലാതെ തുറന്നെന്നാണ് യുഡിഎഫ് ഉന്നയിക്കുന്ന ആരോപണം. എന്നാൽ, തുറന്നത് റിസർവ് റൂം അല്ലെന്ന വാദവുമായി റിട്ടേണിംഗ് ഓഫീസര്‍ രംഗത്തെത്തിയിരുന്നു. മെറ്റീരിയൽ റൂം തുറന്ന സംഭവത്തിൽ കോഴിക്കോട് ജില്ലാ കളക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക്…

    Read More »
  • News

    വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ കാര്‍ കത്തിക്കാന്‍ ശ്രമം ; പയ്യന്നൂരില്‍ വീണ്ടും അതിക്രമം

    കണ്ണൂര്‍ പയ്യന്നൂരില്‍ വീണ്ടും അതിക്രമം. യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ കാര്‍ കത്തിക്കാന്‍ ശ്രമമുണ്ടായി. മാതമംഗലം പേരൂല്‍ സ്വദേശി എം.കെ.നാരായണന്റെ കാര്‍ അക്രമികള്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിയുന്നു.കാര്‍ ഭാഗികമായി കത്തി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചു നാരായണന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുമായിരുന്നു. ഇന്നലെ ടി പുരുഷോത്തമന്‍ എന്നയാളുടെ വീടിന് നേരെയും ആക്രമണമുണ്ടായിരുന്നു. വീടിന് മുന്നിലുണ്ടായിരുന്ന കാറിന് തീയിട്ടു. വീടിന്റെ ഗ്ലാസ് ജനലുകളും തകര്‍ത്തു. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്നാണ് ടി പുരുഷോത്തമന്‍ ആരോപിക്കുകയും ചെയ്തു. അതേസമയം, പയ്യന്നൂരില്‍ വ്യാപകമായി കള്ളവോട്ട് നടന്നതായി…

    Read More »
  • News

    ഇനി മണിക്കൂറുകള്‍ മാത്രം ; കേരളം നാളെ പോളിങ് ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം

    കൊട്ടിക്കയറിയ ആവേശ പ്രചാരണത്തിന് ഒടുവിൽ ഇന്ന് സംസ്ഥാനത്ത് നിശബ്ദ പ്രചാരണം. വിട്ടു പോയ വോട്ടർമാരെയും മണ്ഡലത്തിലെ പ്രധാന വ്യക്തികളെയും നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ. അക്രമ സാധ്യതയുള്ള മണ്ഡലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 2500 പ്രശ്നബാധിത ബൂത്തുകൾ സംസ്ഥാനത്ത് ഉണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്. 140 കമ്പനി കേന്ദ്ര സേനാ അംഗങ്ങളും 20 കമ്പനി തമിഴ്നാട് പൊലീസും തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഉണ്ട്. സംസ്ഥാനത്തെ പോളിംഗ് സാമഗ്രികളുടെ വിതരണവും ഇന്ന് നടക്കും. രാവിലെ 8 മണി മുതൽ വിവിധ കേന്ദ്രങ്ങളിൽ നിന്ന് സാമഗ്രികൾ വിതരണം…

    Read More »
  • News

    നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ ; ഇന്ന് കൊട്ടിക്കലാശം

    സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരത്തന് ഇന്ന് കൊട്ടിക്കലാശം. മൂന്നാഴ്ച നീണ്ടുനിന്ന വലിയ പ്രചാരണ കോലാഹലത്തിനാണ് ഇന്ന് ക്ലൈമാക്സ് ഒരുങ്ങുന്നത്. ഓരോ മണ്ഡലത്തിന്‍റെയും വിവിധ കേന്ദ്രങ്ങളിൽ ആവേശം വാനോളം ഉയ‍ർത്താൻ സ്ഥാനാർത്ഥികളും നേതാക്കളും അണികളും എത്തും. ദേശീയ നേതാക്കൾ അവസാന നിമിഷം വരെ കേരളത്തിൽ നടത്തിയ പടയോട്ടമായിരുന്നു ഇത്തവണത്തെ പ്രത്യേകത. നാളെ നിശ്ശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാൾ കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങും. വലിയ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. തെക്കൻ കേരളത്തിലെ മുന്നേറ്റത്തിലൂടെ ഭരണത്തുടർച്ച ഉറപ്പാക്കാനാകുമെന്നും വികസനം വോട്ടാകും എന്ന് എൽഡിഎഫ് പ്രതീക്ഷിക്കുമ്പോൾ, ശബരിമലയും ഭരണവിരുദ്ധ…

    Read More »
  • News

    ധർമ്മടത്ത് യുഡിഎഫ് ഫ്ളക്സ് ബോർഡുകൾ മോഷ്ടിച്ചതായി പരാതി

    കണ്ണൂർ ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡുകൾ മോഷ്ടിച്ച് കൊണ്ടുപോകുന്നുവെന്ന് പരാതി. സിപിഐഎം പ്രവർത്തകർ എടുത്തുകൊണ്ടു പോകുന്നതായാണ് പരാതി. യുഡിഎഫ് സ്ഥാനാർഥി വി പി അബ്ദുൾ റഷീദ് തന്നെയാണ് വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചത്. മുഴപ്പാല അനെനിമെട്ട ബൂത്ത് 31ൽ സ്ഥാപിച്ച ഫ്ളക്സാണ് കൊണ്ടുപോയത്. ഇതുവരെ ആയിരത്തോളം പ്രചാരണ സാമഗ്രികൾ നശിപ്പിച്ചതായും അബ്ദുൽ റഷീദ് പറയുന്നുണ്ട്. ഇത് കൊണ്ടൊന്നും പിണറായി രക്ഷപ്പെടും എന്ന് കരുതേണ്ട. കേരളത്തിൽ ആദ്യം യുഡിഎഫ് ജയിക്കുന്ന മണ്ഡലം ധർമടമായിരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ നീതികേട്‌ കാണിക്കുകയാണ് എന്നും ജനങ്ങൾ പ്രതികരിക്കും എന്നും വി…

    Read More »
  • News

    നടന്‍ സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

    നടന്‍ സലിം കുമാറിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഹസിച്ച് സംസാരിച്ചുവെന്ന് ചൂണ്ടിക്കാട്ടി നാഷണല്‍ പ്ലാറ്റ്‌ഫോം ഫോര്‍ ദി റൈറ്റ്‌സ് ഓഫ് ദി ഡിസേബിള്‍ഡ് ആണ് പരാതി നല്‍കിയത്. യുഡിഎഫ് തെരഞ്ഞെടുപ്പ് വേദിയിലായിരുന്നു സലിം കുമാറിന്റെ വിവാദ പരാമര്‍ശം. മാനസിക വെല്ലുവിളി നേരിടുന്നവരുടെ അന്തസ്സിനെ ഹനിക്കുന്നതാണ് പരാമര്‍ശമെന്നാണ് പരാതിയില്‍ പറയുന്നത്. സലിം കുമാര്‍ പരാമര്‍ശം നടത്തുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് എന്‍പിആര്‍ഡി പരാതി നല്‍കിയത്.കേരളത്തില്‍ വികസനമുണ്ടെന്ന് പറയുന്നവരെ മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് അയയ്ക്കണമെന്നായിരുന്നു സലിം കുമാര്‍ പറഞ്ഞത്. രാഷ്ട്രീയ എതിരാളികളെ അധിക്ഷേപിക്കുന്നതിനായി മാനസികാരോഗ്യ…

    Read More »
  • News

    സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചൂട് ; മുഖ്യമന്ത്രി ഇന്ന് പാലക്കാട്, തലസ്ഥാനത്ത് വി ഡി സതീശന്റെ നൈറ്റ് റോഡ് ഷോ

    സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചൂട് കടുക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പാലക്കാട് ജില്ലയിലെ എല്‍ഡിഎഫിന്റെ വിവിധ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കും. പകല്‍ 11 ന് മലമ്പുഴ മണ്ഡലത്തിലെ എലപ്പുള്ളി പാറയില്‍ എല്‍ഡിഎഫ് റാലി ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് ഒറ്റപ്പാലം മണ്ഡലത്തിലെ കടമ്പഴിപ്പുറത്തും വൈകിട്ട് അഞ്ചിന് പട്ടാമ്പി മണ്ഡലത്തിലെ കൊപ്പത്തും ആറിന് തൃത്താല മണ്ഡലത്തിലെ കൂറ്റനാടും റാലികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സിപിഐഎമ്മില്‍ ഉണ്ടായിരുന്ന പി കെ ശശിയും വിഎസിന്റെ പിഎയായിരുന്ന എ സുരേഷും യുഡിഎഫ് സ്ഥാനാര്‍ഥികളായി മത്സരിക്കുന്ന ഒറ്റപ്പാലം, മലമ്പുഴ മണ്ഡലങ്ങളിലെ എല്‍ഡിഎഫ്…

    Read More »
Back to top button