UDF Government

  • News

    സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ വെട്ടി; ധനവകുപ്പ് പുതിയ ഉത്തരവിറക്കി

    സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അനുബന്ധ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ആർജിത അവധി സറണ്ടർ ചെയ്യുന്നതിന് യു ഡി എഫ് സർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതുസംബന്ധിച്ച കർശന നിർദ്ദേശങ്ങളടങ്ങിയ ഉത്തരവ് ധനവകുപ്പ് പുറപ്പെടുവിച്ചു. 2026 മെയ് 31 വരെ നിയന്ത്രണങ്ങളോടെ ലീവ് സറണ്ടർ അനുവദിച്ചുകൊണ്ട് സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാൽ, 2026 ജൂൺ ഒന്ന് മുതലുള്ള ലീവ് സറണ്ടർ ആനുകൂല്യങ്ങൾ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രമേ അനുവദിക്കാവൂ എന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ നിർദ്ദേശങ്ങൾ എല്ലാ വകുപ്പുകളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ധനവകുപ്പിന്റെ ഉത്തരവിൽ പ്രത്യേകം…

    Read More »
  • News

    കിഫ്ബിയെ നയിച്ചത് രാഷ്ട്രീയ താത്പര്യങ്ങള്‍ : അടിമുടി മാറ്റണമെന്ന് ധവളപത്രം

    ഇടത് സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായിരുന്ന കിഫ്ബിക്കെതിരെ നിശിത വിമര്‍ശനവുമായി പുതിയ സര്‍ക്കാരിന്റെ ധവളപത്രം. പത്തുവര്‍ഷക്കാലം കിഫ്ബിയെ നയിച്ചത് സംസ്ഥാന താല്പര്യങ്ങളല്ല, രാഷ്ട്രീയ താത്പര്യങ്ങള്‍ ആയിരുന്നെന്നാണ് വ്യാഴാഴ്ച നിയമസഭയുടെ മേശപ്പുറത്ത് വെച്ച ധവളപത്രം പറയുന്നത്. അടിസ്ഥാനസൗകര്യ വികസനത്തിനായി കിഫ്ബി മുടക്കിയ ആകെ തുകയില്‍ 20 ശതമാനവും കണ്ണൂര്‍ ജില്ലയിലായിരുന്നെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. സിപിഎമ്മിന്റെ ചുവപ്പുകോട്ടയായ കണ്ണൂര്‍ ജില്ല മുന്‍മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നിരവധി കമ്മ്യൂണിസ്‌റ് നേതാക്കളുടെ ജന്മസ്ഥലവുമാണ്. നിലവില്‍ കിഫ്ബിയുടെ കട ബാധ്യത 21,000 കോടി രൂപയാണ്. ഏറ്റെടുത്ത പദ്ധതികള്‍ക്കായി മറ്റൊരു 35,000 കോടി…

    Read More »
  • News

    മന്ത്രിസഭാ യോഗം ഇന്ന്: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകും

    ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്ന് മന്ത്രിസഭാ യോഗം അംഗീകാരം നൽകും. യുഡിഎഫ് പ്രകടന പത്രികയിലും ഇന്ദിരാ ഗ്യാരന്റിയിലും ഊന്നിയാവും നയപ്രഖ്യാപനം. വെള്ളിയാഴ്ചയാണ് ഗവർണർ നിയമസഭയിൽ നയപ്രഖ്യാപനം നടത്തുക. മുഖ്യമന്ത്രി ഡൽഹിയിൽ പോകുന്നതിനാലും പൊതു അവധി വരുന്നതിനാലുമാണ് ഇന്ന് മന്ത്രിസഭ ചേരുന്നത്. അതേസമയം കെഎസ്ആർടിസി സൗജന്യ യാത്രയിലെ മാനേജ്‌മെന്റ് റിപ്പോർട്ടും ഇന്ന് മന്ത്രിസഭ യോഗത്തിൽ ചർച്ചയായേക്കും. സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കി തുടങ്ങിയാൽ ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം കെഎസ്ആർടിസിയ്ക്ക് നഷ്ടം 112 കോടി രൂപയാണ്. മൂന്നുമാസത്തിനുള്ളിലാണ് നഷ്ടം ഇത്രയധികം ആകുന്നത്. ഈ ഭീമമായ കണക്ക്…

    Read More »
  • News

    കോണ്‍ഗ്രസില്‍ നിന്ന് എട്ട് പേര്‍ മന്ത്രിസ്ഥാനമുറപ്പിച്ചു; ഇന്ന് അന്തിമധാരണയാകും

    വി ഡി സതീശന്‍ മന്ത്രിസഭയില്‍ ആരൊക്കെയെന്നതില്‍ ഇന്ന് അന്തിമധാരണയാകും. കോണ്‍ഗ്രസില്‍ നിന്ന് രമേശ് ചെന്നിത്തലയുള്‍പ്പെടെ എട്ട് പേര്‍ മന്ത്രിസ്ഥാനമുറപ്പിച്ചു. ഒപ്പം നിന്നവരെ കൂടി മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് രമേശ് ചെന്നിത്തല. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിലും അനൂപ് ജേക്കബ്, മാണി.സി കാപ്പന്‍ എന്നിവരുടെ മന്ത്രിസ്ഥാനത്തിലും ചര്‍ച്ചകള്‍ തുടരുകയാണ്. (Who will be in VD Satheesan’s cabinet?) എം ലിജുവും ചാണ്ടി ഉമ്മനും, ബിന്ദുകൃഷ്ണയും മന്ത്രിമാരാകും. സണ്ണി ജോസഫും കെ മുരളീധരനും പി സി വിഷ്ണുനാഥും…

    Read More »
Back to top button