udf
-
News
നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്‍ഗ്രസ് ;ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഫെബ്രുവരിയില്‍
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നല്കിയ ആത്മവിശ്വാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്‍ഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചേക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന് നയിക്കുന്ന യുഡിഎഫ് സംസ്ഥാന പര്യടനത്തിന്റെ സമാപനത്തോടനുബന്ധിച്ച് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് നീക്കം. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുന്നതിന് മുമ്പ് പൊതുജനാഭിപ്രായം തേടുക എന്ന ലക്ഷ്യത്തോടെയാണ് ഫെബ്രുവരി 1 ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ യുഡിഎഫ് പര്യടന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 28 നാണ് പര്യടനത്തിന്റെ സമാപനം. തിരുവനന്തപുരത്ത് നടക്കുന്ന സമാപന പരിപാടിയില്‍ സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്തി…
Read More » -
News
എസ്ഡിപിഐ പിന്തുണ തള്ളി യുഡിഎഫ്; കോട്ടാങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു
പത്തനംതിട്ട കോട്ടാങ്ങല്‍ പഞ്ചായത്തില്‍ എസ്ഡിപിഐ പിന്തുണ നിരാകരിച്ച് യുഡിഎഫ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണയോടെ വിജയിച്ച കെ വി ശ്രീദേവി രാജി വച്ചു. എസ്ഡിപിഐ പിന്തുണ വേണ്ടന്ന് യുഡിഎഫ് തീരുമാനിച്ചതാണ് രാജിയിലേക്ക് നയിച്ചത്. മൂന്ന് അംഗങ്ങളാണ് പഞ്ചായത്തില്‍ എസ്ഡിപിഐക്കുള്ളത്. ബിജെപിയെ ഒഴിവാക്കാനാണ് യുഡിഎഫിന് പിന്തുണ നല്‍കുന്നതെന്നായിരുന്നു എസ്ഡിപിഐ നിലപാട്. ഒരു വര്‍ഗീയ ശക്തിയുടെയും പിന്തുണ വേണ്ടെന്ന നിലപാടാണ് തങ്ങള്‍ക്കെന്ന് രാജിവച്ച പ്രസിഡന്റ് മാധ്യമങ്ങളോട് പ്രതികരിച്ചു. യുഡിഎഫിനും ബിജെപിക്കും അഞ്ചു വീതം അംഗങ്ങളുള്ള പഞ്ചായത്തില്‍ എസ്ഡിപിഐക്ക് മൂന്ന് പ്രതിനിധികള്‍ ഉണ്ട്. എല്‍ഡിഎഫിന് ഒരു പ്രതിനിധി ആണ്…
Read More » -
Kerala
തദ്ദേശ തെരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഡിസംബര്‍ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്. ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കമ്മീഷന് പുറപ്പെടുവിച്ചു. തെരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗം / കൗണ്‍സിലര്‍ വേണം ആദ്യം സത്യപ്രതിജ്ഞ ചെയ്യേണ്ടത്. സര്‍ക്കാര്‍ ഇതിലേയ്ക്ക് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥര്‍ മുന്‍പാകെ വേണം ആദ്യ അംഗം പ്രതിജ്ഞയെടുക്കേണ്ടത്. കോര്‍പ്പറേഷനുകളിലും ജില്ലാപഞ്ചായത്തുകളിലും ജില്ലാകലക്ടര്‍മാരും, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ അതത് സ്ഥാപനങ്ങളിലെ വരണാധികാരികളെയുമാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ ഇതിനായി നിയോഗിച്ചിട്ടുള്ള വരണാധികാരികള്‍ വേണം ആദ്യ അംഗത്തെ പ്രതിജ്ഞ എടുപ്പിക്കേണ്ടത്.…
Read More » -
News
‘പോറ്റിയെ കേറ്റിയെ’ പാരഡി ഗാനം ; നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ആസൂത്രണമെന്ന് ദേശാഭിമാനി എഡിറ്റോറിയൽ
പോറ്റിയെ കേറ്റിയെ എന്ന പാരഡി ഗാനത്തിനെതിരായ പൊലീസ് കേസ് ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ വിഷയമല്ലെന്നും ജനപ്രാതിനിധ്യനിയമത്തിലെ വ്യവസ്ഥകളുടെ പരസ്യമായ ലംഘനമാണെന്നും സിപിഐഎം മുഖപത്രം ദേശാഭിമാനിയുടെ എഡിറ്റോറിയൽ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും ജനപ്രാതിനിധ്യനിയമത്തിലെ വ്യവസ്ഥകളും എന്താണെന്ന് മനസ്സിലാക്കാത്തവരാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെ ആവിഷ്കാര സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റമായി ചിത്രീകരിക്കുന്നതെന്നാണ് എഡിറ്റോറിയലിൽ ദേശാഭിമാനി ചൂണ്ടിക്കാണിക്കുന്നത്. ‘മതം, വിശ്വാസം, ദൈവം, ആരാധനാലയങ്ങൾ എന്നിവയെ ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ വോട്ട് തേടരുതെന്ന് നിയമം വ്യക്തമായി അനുശാസിക്കുന്നുണ്ട്. അങ്ങനെ വോട്ട് തേടി വിജയിക്കുന്നവരെ അയോഗ്യരാക്കാനും വ്യവസ്ഥയുണ്ട്. ഇതുസംബന്ധിച്ച സുപ്രീം കോടതിയുടെ സുപ്രധാന വിധികളുമുണ്ട്. ജാതി, മതം, വംശം,…
Read More » -
News
യുഡിഎഫ് നേതൃയോഗം യോഗം 22 ന്; മുന്നണി വിപുലീകരണം ചര്‍ച്ചയാകും: അടൂര്‍ പ്രകാശ്
യുഡിഎഫ് നേതൃയോഗം ഈ മാസം 22 ന് ചേരും. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. മുന്നണി വിപുലീകരണം അടക്കം ചര്‍ച്ച ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തില്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളോടും നന്ദിയും കടപ്പാടും അറിയിക്കുന്നതായും കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു. ഏതൊക്കെ പാര്‍ട്ടികളേയും മുന്നണികളേയും ഉള്‍പ്പെടുത്തണം എന്നതു യോഗത്തില്‍ ചര്‍ച്ച ചെയ്യും. ടീം വര്‍ക്കിന് കേരളത്തിലെ ജനങ്ങള്‍ നല്കിയ അംഗീകാരമാണ് യുഡിഎഫിന് ലഭിച്ച വിജയം. സംസ്ഥാനത്തെ 505 പഞ്ചായത്തുകളില്‍ വ്യക്തമായ ഭൂരിപക്ഷം നേടാന്‍ സാധിച്ചു. നിലവില്‍…
Read More » -
News
ശബരിമല സ്വര്‍ണക്കൊള്ള കേസ് ; പാര്‍ലമെന്റില്‍ സജീവ ചര്‍ച്ചയാക്കാന്‍ യുഡിഎഫ്
ശബരിമല സ്വര്‍ണക്കൊള്ള വിഷയം പാര്‍ലമെന്റില്‍ സജീവ ചര്‍ച്ചയാക്കാന്‍ യുഡിഎഫ്. ഇതിന്റെ ഭാഗമായി യുഡിഎഫ് എംപിമാര്‍ ഇന്ന് രാവിലെ 10.30ന് പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിക്കും. ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിലാണ് പാര്‍ലമെന്റ് കവാടത്തിനു മുന്നില്‍ പ്രതിഷേധിക്കുക. കോടതി മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. അന്വേഷണത്തില്‍ പല തടസങ്ങളും നേരിടുന്നു. അതിനാല്‍ സമഗ്രമായ അന്വേഷണം വേണം. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത് – ആന്റോ ആന്റണി പറഞ്ഞു. അതേസമയം, ശബരിമല സ്വര്‍ണ്ണ മോഷണത്തില്‍ പ്രത്യേക…
Read More » -
News
‘മുന്നണി വിട്ടവര്‍ക്ക് തിരികെ വരാം’; മികച്ച വിജയത്തിന്റെ ആത്മ വിശ്വാസത്തില്‍ യുഡിഎഫ്
തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നേടിയ മികച്ച വിജയത്തിന്റെ ആത്മ വിശ്വാസത്തില്‍ യുഡിഎഫ്. കേരളത്തിന്റെ മനസ് യുഡിഎഫിന് ഒപ്പമാണെന്നും മുന്നണി വിട്ടവര്‍ക്ക് തിരികെ വരാമെന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രതികരണത്തിലാണ് കേരള കോണ്‍ഗ്രസ് എമ്മിനെ ഉള്‍പ്പെടെ പരാമര്‍ശിക്കുന്നത്. യുഡിഎഫ് വിട്ട് പോയവര്‍ തിരിച്ച് വരണമോ എന്ന് ചിന്തിക്കേണ്ട സമയമാണ്. തീരുമാനം എടുക്കേണ്ടത് കേരള കോണ്‍ഗ്രസ് എം ആണെന്നുള്ള സൂചനയാണ് കെപിസിസി പ്രസിഡന്റ് നല്‍കുന്നത്. പിവി അന്‍വറിനെ മുന്നണിയില്‍ എടുക്കുന്നതില്‍ ഇനി സാങ്കേതികത്വം മാത്രമാണെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. പിവി…
Read More » -
News
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അനുയായി ഫെനി നൈനാൻ തോറ്റു
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെന്നി നൈനാന് പരാജയം. അടൂര്‍ നഗരസഭയിലെ എട്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു ഫെന്നി. ഇവിടെ ബിജെപി സീറ്റ് നിലനിര്‍ത്തി. ഫെന്നി നൈനാന് മൂന്നാം സ്ഥാനത്താണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പുതിയ ലൈംഗിക പീഡന പരാതിയില്‍ ഫെന്നി നൈനാനെതിരെ ഗുരുതര പരാമര്ശമാണുണ്ടായിരുന്നു്. പെണ്‍കുട്ടിയെ ആളൊഴിഞ്ഞ ഭാഗത്തെ റിസോര്‍ട്ടിലേക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിക്കൊണ്ടുപോയി. ആ സമയം കാര്‍ ഓടിച്ചിരുന്നത് ഫെന്നി നൈനാന് എന്നാണ് പരാതി. ആരോപണങ്ങള്‍ പൂര്‍ണമായി നിഷേധിച്ച ഫെന്നി പരാതിയില്‍ പറഞ്ഞ ആളെ അറിയുക പോലും ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. ആരോപണങ്ങള്‍ വരുമെന്ന് അറിയാമായിരുന്നെങ്കിലും…
Read More » -
News
മുട്ടടയിൽ ഇടത് കോട്ടയിൽ വൈഷ്ണ സുരേഷ് ജയിച്ചു
തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കോർപറേഷനിൽ ഏറ്റവും കൂടുതൽ ശ്രദ്ധാകേന്ദ്രമായ ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷ് വിജയിച്ചു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ വൈഷ്ണ പിന്നിലായിരുന്നുവെങ്കിലും പിന്നീട് വൈഷ്ണ മുന്നേറുകയും വിജയം കൈവരിക്കുകയുമായിരുന്നു. കേരളത്തിലെ തദേശ തിരഞ്ഞെടുപ്പില്‍ ഏറ്റവും തിളക്കമാര്‍ന്ന വിജയമാണ് വൈഷ്ണ സുരേഷിന്റേത്. 363 വോട്ടുകള്‍ക്കാണ് വൈഷ് വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥിയായ അംശു വാമദേവനെയാണ് വൈഷ്ണ പരാജയപ്പെടുത്തിയത്. 231 വോട്ടാണ് ഇടത് സ്ഥാനാർത്ഥി അംശു വാമദേവന് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് 106 വോട്ട് മാത്രമേ…
Read More » -
News
പേരാമ്പ്ര സംഘര്‍ഷം: 5 യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കോഴിക്കോട് പേരാമ്പ്രയിലെ സംഘര്‍ഷത്തില്‍ 5 യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇന്നലെ രാത്രിയും പുലര്‍ച്ചെയുമായിട്ടായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് സൂചിപ്പിച്ചു. പേരാമ്പ്ര സംഘര്‍ഷത്തില്‍ ഷാഫി പറമ്പിൽ എംപിക്ക് പൊലീസ് മര്‍ദ്ദനമേറ്റിരുന്നു. സംഘര്‍ഷത്തില്‍ രണ്ടു കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഷാഫി പറമ്പിലിന് മര്‍ദ്ദനമേറ്റ ദിവസത്തെ സംഘര്‍ഷം, പിന്നീട് സ്ഫോടക വസ്തു എറിഞ്ഞു എന്നിങ്ങനെ രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്ഫോടക വസ്തു എറിഞ്ഞത് ആരാണെന്ന കാര്യം വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ…
Read More »