trivandrum
-
News
ജാതി വിവേചനം: യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്‍റ് രാജിവെച്ചു
ജാതി വിവേചനത്തിൽ മനംനൊന്ത് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്‍റ് രാജിവെച്ചു. എസ് സി വിഭാഗക്കാരനായതിനാൽ പാർട്ടിയിൽ പരിഗണനയില്ലെന്നും നേതൃത്വം മാനസികമായി ഒറ്റപ്പെടുത്തിയെന്നും ആരോപിച്ചാണ് ജില്ലാ വൈസ് പ്രസിഡന്‍റായ വിഷ്ണു എ പി രാജിക്കത്ത് സമർപ്പിച്ചത്. പാർട്ടിയിൽ പരിഗണന വേണമെങ്കിൽ ഉന്നതകുലജാതിയിൽ ജനിക്കണമെന്നും വിഷ്ണു രാജിക്കത്തിൽ വ്യക്തമാക്കി. എസ് ഡി പി ഐ പോലുള്ള വർഗീയശക്തികളുടെ അടിമത്വത്തിലാണ് കോൺഗ്രസ് എന്നും കത്തിൽ വിമർശനമുണ്ട്. ഗ്രൂപ്പ് രാഷ്ട്രീയത്തിന്‍റെയും ജാതി രാഷ്ട്രീയത്തിന്‍റെയും ബലിയാടാണ് താനെന്നും രാജിക്കത്തിൽ പറയുന്നു. യൂത്ത്
Read More » -
News
തിരുവനന്തപുരത്തെ ഹോട്ടൽ ഉടമയുടെ മരണം: ജസ്റ്റിൻ എത്തിയത് സുഹൃത്തിന്റെ സ്കൂട്ടറിൽ
ഹോട്ടൽ ഉടമയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ടത് മുൻ സിപിഎം ജില്ലാ സെക്രട്ടറി സത്യനേശൻ്റെ മരുമകൻ ജസ്റ്റിൻ രാജ് ആണ്. സുഹൃത്തിന്റെ സ്കൂട്ടറിലാണ് തൊഴിലാളികളെ തേടി ജസ്റ്റിൻ രാജ് എത്തിയത്. ഈ സ്കൂട്ടറും കാണാനില്ലെന്ന് പൊലീസിന്റെ കണ്ടെത്തൽ. സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് കൊലപാതകം നടന്ന സ്ഥലത്തെത്തി നിരീക്ഷണം തുടങ്ങി. ഇന്ന് വൈകീട്ടോടെയാണ് തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. വഴുതക്കാട് കേരള കഫേ ഉടമ ജസ്റ്റിൻ രാജ് ആണ് മരിച്ചത്. ഇടപ്പഴഞ്ഞിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന്…
Read More » -
News
തലസ്ഥാനത്ത് യുവതിയെ സഹോദരൻ അടിച്ച് കൊന്നു, സഹോദരൻ കസ്റ്റഡിയിൽ
തിരുവനന്തപുരം മണ്ണന്തലയിൽ യുവതിയെ സഹോദരൻ അടിച്ച് കൊന്നു. പോത്തൻകോട് സ്വദേശിനി ഷെഫീന (33)യാണ് കൊല്ലപ്പെട്ടത്. സഹോദരൻ ഷംസാദിനെ മണ്ണന്തല പോലീസ് കസ്റ്റഡിയിലെടുത്തു. മണ്ണന്തല മുക്കോലക്കലാണ് നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്. മദ്യപിച്ചെത്തി സഹോദരിയെ മർദ്ദിക്കുകയായിരുന്നു. പ്രതിക്ക് ഒപ്പമുണ്ടായിരുന്ന വൈശാഖ് എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
Read More » -
News
അമ്മയുടെ കൈയ്യിൽ ഇരുന്ന കുഞ്ഞ് തെറിച്ച് വീണ് അപകടം; ഒരു വയസുകാരൻ മരിച്ചു
തിരുവനന്തപുരത്ത് വാഹനാപടത്തിൽ ഒരു വയസുകാരൻ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട്-വലിയമലയിൽ ആണ് ദാരുണ സംഭവം ഉണ്ടായത്. അപകടത്തിൽ ആബിസ്മിൽ ഹാൻ ആണ് മരിച്ചത്. വലിയമല മലമ്പ്രക്കോണത്ത് ഇന്ന് വൈകിട്ട് 4 മണിക്കാണ് അപകടം നടന്നത്. വിതുരയിൽ നിന്നും നെടുമങ്ങാട് ഭാഗത്ത് വന്ന ഓട്ടോയും നെടുമങ്ങാട് നിന്നും വിതുരയിലേക്ക് യാത്ര പോയ ബുള്ളറ്റും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അമ്മയുടെ കൈയ്യിൽ ഇരുന്ന കുഞ്ഞ് തെറിച്ച് റോഡിൽ വീഴുകയായിരുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അതിനിടെ, കോട്ടയം എരുമേലിയിൽ മരം വീണ് തോട്ടം തൊഴിലാളി മരിച്ചു.…
Read More » -
News
തിരുവനന്തപുരത്ത് 11 വയസുകാരി തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം: പതിനൊന്ന് വയസുകാരി തൂങ്ങിമരിച്ച നിലയിൽ. തിരുവനന്തപുരം ശ്രീകാര്യം പൗഡിക്കോണത്താണ് സംഭവം. പൗഡിക്കോണം സുഭാഷ് നഗറിലെ വീട്ടിനുള്ളിലാണ് തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടത്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. വീട്ടിലെ ജനലിൽ റിബൺ കെട്ടി അത് കഴുത്തിൽ കുരുക്കിട്ട നിലയിലായിരുന്നു മൃതദേഹം. സംഭവ സമയം മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. ഇളയ സഹോദരി അറിയിച്ചതിനെത്തുടർന്ന് അയൽക്കാർ എത്തി റിബൺ മുറിച്ചുമാറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു. തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ് എത്തിച്ചത്. പിന്നീട് മരണം സംഭവിക്കുകയായിരുന്നു.കുട്ടിയുടെ അച്ഛൻ ഓട്ടോ ഡ്രൈവറാണ്. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് അമ്മ. കുട്ടികൾ തമ്മിൽ…
Read More »