Trending

  • National

    ബീഹാർ നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

    ബീഹാറിൽ ഇന്ന് നിശബ്ദ പ്രചാരണം. 122 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നാളെ നടക്കും. നാല് മന്ത്രിമാരുൾപ്പെടെ ഉള്ള പ്രമുഖരാണ് അവസാന ഘട്ടത്തിൽ ജനവിധി തേടുന്നത്. ദളിത് ന്യൂനപക്ഷ കേന്ദ്രമായ സീമാഞ്ചൽ അടക്കമുള്ള മേഖലകളിലാണ് വോട്ടെടുപ്പ്. മഹാസഖ്യം പൂർണ്ണ ആത്മവിശ്വാസത്തിലെന്ന് കോൺഗ്രസ് പറയുന്നു. ദളിത് ന്യൂനപക്ഷ കേന്ദ്രങ്ങളായ സീമാഞ്ചല്‍, ഉത്തരാഞ്ചല്‍ മേഖലകളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് . മേഖലയിലെ വികസന മാതൃക എന്‍ഡിഎ മുന്നോട്ടുവെക്കുമ്പോള്‍, ന്യൂനപക്ഷ വിരുദ്ധതയും തൊഴിലില്ലായ്മയും സംസ്ഥാനത്തിൻ്റെ പിന്നാക്ക അവസ്ഥയും ഉയര്‍ത്തിയാണ് മഹാസഖ്യം വോട്ട് തേടുന്നത്. ഒന്നാം ഘട്ടത്തിന് സമാനമായി രണ്ടാംഘട്ടത്തിലും റെക്കോർഡ് പോളിംഗ് ഉണ്ടാകുമോ…

    Read More »
Back to top button