train fire

  • News

    പഞ്ചാബിൽ ട്രെയിനിൽ വൻതീപ്പിടിത്തം, നാല് ബോഗികൾ കത്തിനശിച്ചു, ആളപായമില്ല

    പഞ്ചാബിലെ രജ്പുരയിൽ ട്രെയിനിൽ വൻ തീപ്പിടിത്തം. അമൃത്സറിലേക്കുള്ള കർമഭൂമി എക്‌സ്പ്രസ്സിലാണ്(12508) തീപ്പിടിത്തമുണ്ടായത്. നാല് ബോഗികൾ കത്തിനശിച്ചു. യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല. പാട്യാല ജില്ലയിലെ രജ്പുര റെയിൽവേ സ്റ്റേഷന് സമീപത്താണ് അപകടമുണ്ടായത്. ബോഗിക്കുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിപ്പിക്കുകയായിരുന്നു. യാത്രക്കാർ ഇറങ്ങിയോടിയതിനാൽ വലിയ അപകടം ഒഴിവായി. അഗ്നിരക്ഷാസംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കൂടുതൽ അന്വേഷണവും പരിശോധനയും നടക്കുകയാണ്.

    Read More »
  • News

    ടാറ്റാ നഗര്‍-എറണാകുളം എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം; ഒരു മരണമെന്ന് റിപ്പോർട്ട്

    ടാറ്റാ നഗർ – എറണാകുളം എക്സ്പ്രസിന് തീപിടിച്ചു. വിശാഖപട്ടണത്ത് വച്ചാണ് സംഭവം. രണ്ട് എസി കോച്ചുകൾ പൂർണമായും കത്തി നശിച്ചു. ബി 1, എം 2 കോച്ചുകളാണ് കത്തിയത്. കോച്ചുകളിൽ ഉണ്ടായിരുന്ന 158 യാത്രക്കാരെ രക്ഷപ്പെടുത്തി. ഒരാൾ മരിച്ചെന്നാണ് പ്രാഥമിക റിപ്പോർട്ട്. മരിച്ചയാളുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ട്രെയിൻ യെലമഞ്ചലി സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് തീപിടിത്തം ഉണ്ടായത്. 18189 ടാറ്റാനഗർ-എറണാകുളം ജംഗ്ഷൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന്റെ രണ്ട് കോച്ചുകളിൽ തീപിടിത്തമുണ്ടായത് .പുലർച്ചെയാണ് സംഭവം. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടയുടൻ റെയിൽവെ ഉദ്യോഗസ്ഥർ അഗ്നിശമന സേനയെ വിവരമറിയിച്ചു. രണ്ട് അഗ്നിശമന…

    Read More »
Back to top button