Train Accident
-
News
തൃശൂർ ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു
തൃശൂർ ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ചെറുതുരുത്തി കലാമണ്ഡലത്തിനു സമീപം റെയിൽവേ പാലത്തിന് താഴെയാണ് സംഭവം നടന്നത്. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് വലിയ അപകടം ഒഴിവായത്. മരം വീഴുന്നത് കണ്ട് ട്രെയിനിന്റെ വേഗം കുറച്ച് സമയോചിത ഇടപെടലാണ് ലോക്കോ പൈലറ്റ് നടത്തിയത്. ജാം നഗർ- തിരുനെല്ലി എക്സ്പ്രസിന് മുകളിലേക്കാണ് മരം വീണത്. മണിക്കൂറുകളോളം ട്രെയിൻ നിർത്തിയിട്ടു.മരം പൂർണ്ണമായി മുറിച്ചുമാറ്റിയ ശേഷം ഗതാഗതം പുനരാരംഭിച്ചു. ഇന്നലെ സമീപ പ്രദേശങ്ങളിൽ വലിയ രീതിയിലുള്ള മഴയും കാറ്റും രൂപപ്പെട്ടിരുന്നു.
Read More »