train
-
News
പഞ്ചാബിൽ ട്രെയിനിൽ വൻ തീപിടിത്തം, 3 കോച്ചുകളിലേക്ക് തീ പടർന്നു
പഞ്ചാബിൽ സിർഹിന്ദിന് സമീപം അമൃത്സർ-സഹർസ ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനിൽ വൻ തീപിടിത്തം. സിർഹിന്ദ് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് കോച്ചിനകത്ത് തീ പിടിത്തമുണ്ടായത്. 3 കോച്ചുകളിലേക്ക് തീ പടർന്നു. ഒരു കോച്ച് പൂർണമായും കത്തി നശിച്ചു. തീ കണ്ട ഉടനെ യാത്രക്കാരെ മാറ്റി തീയണച്ചെന്ന് റെയിൽവേ അറിയിച്ചു. ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. ട്രെയിനിൻ്റെ 19-ാം നമ്പർ കോച്ചിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഈ കോച്ച് പൂർണ്ണമായും കത്തിനശിച്ചു. തീപിടിച്ച ബോഗിയിൽ നിരവധിപ്പേർ യാത്ര ചെയ്തിരുന്നതായും റിപ്പോർട്ടുണ്ട്. ട്രെയിനിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ…
Read More » -
News
അറ്റകുറ്റപ്പണി : കോട്ടയം റൂട്ടില്‍ ഇന്ന് ട്രെയിന്‍ നിയന്ത്രണം; ക്രമീകരണം ഇങ്ങനെ
ചിങ്ങവനം- കോട്ടയം സെക്ഷനില്‍ പാലത്തിന്റെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ശനിയാഴ്ച ഇതുവഴിയുള്ള ട്രെയിന്‍ സര്‍വീസിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കൊല്ലം ജങ്ഷന്‍- എറണാകുളം ജങ്ഷന്‍ (66310) മെമു എക്സ്പ്രസ് റദ്ദാക്കിയപ്പോള്‍ നിരവധി ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടുകയും ചിലത് ഭാഗികമായി റദ്ദാക്കുകയും ചെയ്തു. ആലപ്പുഴ വഴി തിരിച്ചുവിടുന്നവ 1.തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബംഗളൂരു ഹംസഫര്‍ എക്സ്പ്രസ് (16319). കായംകുളം, ആലപ്പുഴ, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചു. കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്സ്പ്രസ് (22503). ആലപ്പുഴയിലും എറണാകുളം ജങ്ഷനിലും അധിക സ്റ്റോപ്പ് തിരുവനന്തപുരം സെന്‍ട്രല്‍-മധുര അമൃത എക്സ്പ്രസ് (16343). ഹരിപ്പാട്,…
Read More » -
News
നിലമ്പൂര്‍-കോട്ടയം, നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസുകളില്‍ കൂടുതല്‍ കോച്ചുകള്‍ അനുവദിച്ചു
നിലമ്പൂര്‍-കോട്ടയം, നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസുകളില്‍ 2 സെക്കന്‍ഡ് സിറ്റിങ് കോച്ചുകള്‍ കൂടി അനുവദിച്ചു. കോട്ടയം-കൊല്ലം പാസഞ്ചര്‍, കൊല്ലം-ആലപ്പുഴ പാസഞ്ചര്‍, ആലപ്പുഴ-കൊല്ലം പാസഞ്ചര്‍, കൊല്ലം-തിരുവനന്തപുരം പാസഞ്ചര്‍, തിരുവനന്തപുരം-നാഗര്‍കോവില്‍ പാസഞ്ചര്‍ എന്നിവയിലും കുടുതല്‍ കോച്ചുകള്‍ അനുവദിക്കും. നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസില്‍ 15 മുതലും കോട്ടയം-നിലമ്പൂര്‍, നിലമ്പൂര്‍-കോട്ടയം എക്‌സ്പ്രസുകളില്‍ 16 മുതലും മറ്റു ട്രെയിനുകളില്‍ 17 മുതലും അധിക കോച്ചുകള്‍ ഉണ്ടായിരിക്കും. ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയിലെ തിരക്ക് പരിഗണിച്ച് ട്രെയിനില്‍ 2 റിസര്‍വ്ഡ് സെക്കന്‍ഡ് സിറ്റിങ് കോച്ചുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാരായ പ്രിയങ്ക ഗാന്ധി, ഇടി മുഹമ്മദ് ബഷീര്‍, ഹാരിസ് ബീരാന്‍, പിവി…
Read More » -
News
നിലമ്പൂര്‍ – കോട്ടയം എക്‌സ്പ്രസിൽ രണ്ട് കോച്ചുകൾ കൂടി അനുവദിച്ചു
നിലമ്പൂര്‍-കോട്ടയം എക്‌സ്പ്രസില്‍ (ട്രെയിന്‍ നമ്പര്‍ 16325/16326) രണ്ട് കോച്ചുകള്‍ കൂട്ടിയതായി കേന്ദ്ര റെയിൽവേ മന്ത്രി വ്യക്തമാക്കി. നിലവിലെ 12-ല്‍നിന്ന് 14 കോച്ചുകളായാണ് വര്‍ധിപ്പിച്ചത്. ലോക്സഭയില്‍ ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ നടത്തിയ ശുപാര്‍ശകളുടെയും ദക്ഷിണ റെയില്‍വേ നടത്തിയ പരിശോധയുടെയും അടിസ്ഥാനത്തിലാണ് അധിക കോച്ചുകള്‍ അനുവദിച്ചത്. 2025 മേയ് 21 മുതല്‍, ട്രെയിനില്‍ ഒരു ജനറല്‍ ക്ലാസ് കോച്ചും ഒരു ചെയര്‍ കാര്‍ കോച്ചും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. രാവിലെ…
Read More » -
News
പാലക്കാട്ടേക്ക് പുതിയ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ, സർവീസ് ജൂൺ 23 മുതൽ
പാലക്കാട് – കോഴിക്കോട് റൂട്ടിൽ പുതിയ ട്രെയിൻ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ശനിയാഴ്ച ഒഴികെ ആഴ്ചയിൽ 6 ദിവസം ട്രെയിൻ സർവീസ് നടത്തും. രാവിലെ 10:00 ന് കോഴിക്കോട് നിന്ന് ആരംഭിച്ച് ഉച്ചക്ക് 1: 05 ന് പാലക്കാട് എത്തുന്ന രീതിയിൽ സമയ ക്രമീകരണം. പാലക്കാട് നിന്നും ഉച്ചയ്ക്ക് 1:50 ന് എടുക്കുന്ന ട്രെയിൻ കണ്ണൂരിൽ 7:40ന് തിരിച്ചെത്തും. ഷൊർണ്ണൂർ – കണ്ണൂർ ട്രെയിൻ ആണ് പാലക്കാടേക്ക് നീട്ടിയത്. ഈ മാസം 23 മുതൽ ട്രെയിൻ സർവീസ് ആരംഭിക്കും. അതേസമയം, ബെര്‍ത്ത് ലഭിച്ചോയെന്നറിയാൻ ചാര്‍ട്ട്…
Read More » -
News
തൃശൂർ ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു
തൃശൂർ ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ചെറുതുരുത്തി കലാമണ്ഡലത്തിനു സമീപം റെയിൽവേ പാലത്തിന് താഴെയാണ് സംഭവം നടന്നത്. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് വലിയ അപകടം ഒഴിവായത്. മരം വീഴുന്നത് കണ്ട് ട്രെയിനിന്റെ വേഗം കുറച്ച് സമയോചിത ഇടപെടലാണ് ലോക്കോ പൈലറ്റ് നടത്തിയത്. ജാം നഗർ- തിരുനെല്ലി എക്സ്പ്രസിന് മുകളിലേക്കാണ് മരം വീണത്. മണിക്കൂറുകളോളം ട്രെയിൻ നിർത്തിയിട്ടു.മരം പൂർണ്ണമായി മുറിച്ചുമാറ്റിയ ശേഷം ഗതാഗതം പുനരാരംഭിച്ചു. ഇന്നലെ സമീപ പ്രദേശങ്ങളിൽ വലിയ രീതിയിലുള്ള മഴയും കാറ്റും രൂപപ്പെട്ടിരുന്നു.
Read More » -
News
കന്യാകുമാരി-ബാംഗ്ലൂര്‍ എക്‌സ്പ്രസിന് നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക്
ട്രെയിനിനു നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരന് പരിക്ക്. കന്യാകുമാരിയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന എക്‌സ്പ്രസ് ട്രെയിനിനു നേരെയാണ് കല്ലേറുണ്ടായത്. ലക്കിടി റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു സംഭവം. കല്ലേറില്‍ കളമശ്ശേരി സ്വദേശി അക്ഷയ് സുരേഷിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8.40 ഓടെ ഭക്ഷണം കഴിച്ച് വാഷ്‌ബേസിന് സമീപം നിന്ന് കൈ കഴുകുകയായിരുന്നു അക്ഷയ്. ഇതിനിടെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ യുവാവിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പാലക്കാട് ജംഗ്ഷനില്‍ നിന്ന് അക്ഷയ്‌യെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More »