toll plaza

  • News

    തൃശൂർ നാട്ടിക ടോൾ പ്ലാസയിലെ ടോൾ പിരിവ് വീണ്ടും നിർത്തിവച്ചു; നാളെ വിദഗ്ധ സമിതി പരിശോധന നടത്തും

    പ്രതിഷേധങ്ങൾ ശക്തമായതോടെ, തൃശൂർ നാട്ടിക ടോൾ പ്ലാസയിലെ ടോൾ പിരിവ് വീണ്ടും നിർത്തിവച്ചു. ദേശീയപാത അതോറിറ്റിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിദഗ്ധ സമിതി ദേശീയപാത 66-ൽ പരിശോധന നടത്തിയ ശേഷം ആയിരിക്കും ടോൾ പിരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക. അതേസമയം, റോഡ് പണി പൂർത്തിയാകാതെ ടോൾ പിരിവ് തുടങ്ങിയാൽ തടയുമെന്ന് എൽഡിഎഫും പ്രഖ്യാപിച്ചു. പ്രതിഷേധങ്ങൾക്ക് ശേഷം നിർത്തിവെച്ച തൃശൂർ നാട്ടികയിലെ ടോൾ പിരിവ് രഹസ്യമായി പുനരാരംഭിക്കാനായിരുന്നു കമ്പനിയുടെ നീക്കം. എന്നാൽ രാവിലെ എൽഡിഎഫും വൈകിട്ട് യുഡിഎഫും ടോൾ പ്ലാസ ഉപരോധം നടത്തി. ടോൾ പിരിക്കില്ല…

    Read More »
  • News

    ടോള്‍ പിരിവിനെതിരെ പ്രതിഷേധം; പന്തീരങ്കാവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘർഷം

    ദേശീയപാത 66 വെങ്ങളം – രാമനാട്ടുകര റീച്ചില്‍ പന്തീരാങ്കാവില്‍ സ്ഥാപിച്ച ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവിന് എതിരെ പ്രതിഷേധം. ഇന്ന് മുതല്‍ ടോള്‍ പിരിവ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിച്ചത്. ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എട്ടുമണിയോടെ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി ടോള്‍ പിരിവ് തടയാന്‍ ശ്രമിക്കുകയായിരുന്നു. ടോള്‍ നല്‍കാതെ വാഹനങ്ങള്‍ കടത്തിവിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ തര്‍ക്കവും വാക്കേറ്റവും ആരംഭിക്കുകയായിരുന്നു. പ്രതിഷേധത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ട് വന്‍ പൊലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.…

    Read More »
Back to top button