Thrissur

  • News

    തൃശൂരിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലേക്ക് ഇടിച്ചുകയറി; മൂന്ന് വയസുള്ള കുഞ്ഞുൾപ്പെടെ 3 പേർക്ക് ദാരുണാന്ത്യം

    കുന്നംകുളം ആര്‍ത്താറ്റിൽ നടന്ന അപകടത്തില്‍ മൂന്ന് വയസ്സുള്ള കുഞ്ഞുള്‍പ്പടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികരായതൃശൂര്‍ എടക്കഴിയൂര്‍ സ്വദേശികളായ മുനീര്‍, ഷിഫ്‌ന, മൂന്നു വയസ്സുള്ള എമില്‍ ഐബക്ക് എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ ബൈക്കിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഇന്നലെ രാത്രി 11.40-നായിരുന്നു അപകടം. ബൈക്കിലിടിച്ച ശേഷം കാർ സമീപത്തെ വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചു കയറി. കുന്നംകുളത്തു നിന്ന് ചാവക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന മുനീറും കുടുംബവും ബൈക്ക് റോഡിന്റെ വശത്ത് നിർത്തി മൊബൈലിൽ സംസാരിക്കുന്നതിനിടെയാണ്‌ കാർ ഇവരെ…

    Read More »
  • News

    കയ്പമംഗലം അപകടം; ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കുന്ന രീതിയിലല്ല NH അധികൃതരുടെ പെരുമാറ്റം; മന്ത്രി ഒ.ജെ ജനീഷ്

    കോഴിക്കോട് കയ്പമംഗലം അപകടത്തില്‍ പ്രതികരണവുമായി മന്ത്രി ഒ.ജെ ജനീഷ്. ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കുന്ന രീതിയിലല്ല അതോറിറ്റിയുടെ ഭാഗത്ത് നിന്നുള്ള പലപ്പോഴുമുള്ള പെരുമാറ്റമെന്ന് മന്ത്രി പറഞ്ഞു. സ്‌കൂള്‍ തുറക്കുന്ന സമയത്ത് നിര്‍ബന്ധപൂര്‍വം അവരെ യോഗത്തില്‍ പങ്കെടുപ്പിക്കുകയും അവരോട് നിര്‍ദേശം കൊടുക്കുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്. സംഭവത്തില്‍ ദേശീയപാത അതോറിറ്റിക്ക് വീഴ്ചയുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. സൈന്‍ ബോര്‍ഡ് ഉണ്ടായിരുന്നു എന്നാണ് പൊലീസ് അധികാരികള്‍ പറഞ്ഞത്. വളരെ ദൂരെ നിന്ന് വേഗത്തില്‍ വരുന്ന വാഹനമാണ്. ആ വേഗത സംബന്ധിച്ച കാര്യങ്ങളൊക്കെ പരിശോധിക്കേണ്ടതാണ് – അദ്ദേഹം പറഞ്ഞു. എന്‍ട്രിയിലും…

    Read More »
  • News

    കണ്ണൂര്‍- എറണാകുളം എക്‌സ്പ്രസ് ഒന്‍പത് ദിവസം ഭാഗികമായി റദ്ദാക്കി

    കണ്ണൂര്‍- എറണാകുളം എക്‌സ്പ്രസ് ഒന്‍പത് ദിവസം തൃശൂരില്‍ യാത്ര അവസാനിപ്പിക്കുമെന്ന് റെയില്‍വേ അറിയിച്ചു. കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്ക് സര്‍വീസ് നടത്തുന്ന കണ്ണൂര്‍ – എറണാകുളം ജങ്ഷന്‍ എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍: 16306) ആണ് ഭാഗികമായി റദ്ദാക്കിയത്. സെപ്റ്റംബര്‍ 25, 27, 29 തീയതികളിലും ഒക്ടോബര്‍ 02, 04, 06, 09, 11, 13 തീയതികളിലും കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനാണ് തൃശ്ശൂരില്‍ സര്‍വീസ് അവസാനിപ്പിക്കുന്നത്. അതായത് ഈ ദിവസങ്ങളില്‍ തൃശ്ശൂരിനും എറണാകുളം ജങ്ഷനും ഇടയില്‍ ഈ ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കുന്നതല്ലെന്നും റെയില്‍വേ വ്യക്തമാക്കി.

    Read More »
  • News

    ഒമ്പത് സംഘങ്ങളായി 450 പുലികള്‍; ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരില്‍ പുലിക്കളി

    ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരില്‍ പുലിക്കളി മഹോത്സവം. വൈകിട്ട് 4 മണിയോടെ പുലിക്കളിയാഘോഷത്തിന് തുടക്കമാകും. താളമേളങ്ങള്‍ക്കൊപ്പമാണ് സ്വരാജ് റൗണ്ടില്‍ പുലികള്‍ ചുവടുവെക്കുന്നത്. ഓരോ പുലിക്കളി സംഘത്തോടൊപ്പവും പുരാണവും സമകാലിക വിഷയങ്ങളും ആസ്പദമാക്കിയുള്ള രണ്ട് നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരിക്കും. 9 സംഘങ്ങളിലായി 450ഓളം പുലികളാണ് ഇത്തവണ ഇറങ്ങുന്നത്. കുട്ടി പുലികളും പെണ്‍പുലികളും പുലിമടകളില്‍ നിന്നിറങ്ങും. ഓരോ സംഘത്തിലും 50ലധികം പുലികള്‍ അണിനിരക്കും, ഒപ്പം നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരിക്കും.മികച്ച പുലിക്കളി സംഘങ്ങള്‍ക്ക് വിവിധ പുരസ്‌കാരങ്ങളും ഒരുക്കിയിട്ടുണ്ട്. 9 പുലിക്കളി സംഘങ്ങളാണ് ഇത്തവണ പങ്കെടുക്കുന്നത്. വിയ്യൂര്‍ യുവജനസംഘം,…

    Read More »
  • News

    സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം; മരിച്ചത് തൃശൂര്‍ മാപ്രാണം സ്വദേശിയായ 43കാരൻ

    സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം. തൃശൂര്‍ മാപ്രാണം സ്വദേശിയായ 43കാരനാണ് മരിച്ചത്. വയറുവേദനയെ തുടര്‍ന്ന് കൊടകര ശാന്തി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണത്തിനുശേഷം നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഷിഗില്ല കണ്ടെത്തിയത്. പതിമൂന്നാം തീയതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗി ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ മരിക്കുകയായിരുന്നു. രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരനും ഷിഗെല്ലബാധയെ തുടര്‍ന്ന് ഇന്ന് മരണപ്പെട്ടിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന മലപ്പുറം കോഡൂര്‍ സ്വദേശി ആര്‍ജവ് ആണ് ഇന്ന് പുലര്‍ച്ചെ…

    Read More »
  • News

    തൃശ്ശൂർ ഒല്ലൂക്കരയിൽ ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വർണം കവർന്നു

    തൃശ്ശൂർ ഒല്ലൂക്കരയിൽ ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു. ചെറുവാറ വീട്ടിൽ സോമശേഖരന്റെ വീട്ടിൽ നിന്നാണ് സ്വർണം കവർന്നത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. ഹിന്ദി സംസാരിക്കുന്ന മൂന്നുപേരാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പ്രാഥമിക വിവരം. വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി തുറന്നാണ് മൂവരും വീടിനകത്ത് കടന്നത്. അകത്തു കടന്ന മോഷ്ടാക്കൾ സോമശേഖരനെ കിടപ്പുമുറിയിൽ കെട്ടിയിട്ട് അലമാരയിൽ ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർന്ന് രക്ഷപ്പെടുകയായിരുന്നു. കള്ളന്മാർ രക്ഷപ്പെട്ടതിന് പിന്നാലെ കെട്ടഴിച്ച് പുറത്തേക്ക് ഓടിവന്ന സോമശേഖരൻ നാട്ടുകാരം വിവരം അറിയിക്കുകയായിരുന്നു. മണ്ണുത്തി എസ് എച്ച് ഉൾപ്പെടെയുള്ള സംഘം…

    Read More »
  • News

    അതിരപ്പിളളിയില്‍ കാട്ടാന ആക്രമണം; വയോധികന് ദാരുണാന്ത്യം

    തൃശൂർ അതിരപ്പിള്ളിയിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. വൈശേരി സ്വദേശി മോഹനൻ ആണ് കൊല്ലപ്പെട്ടത്. കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ആനയുടെ ആക്രമണം. ഇന്ന് പുലർച്ചെ 2.45 ഓടെ ആണ് സംഭവം. പ്രദേശത്ത് നിരന്തരം കാട്ടാന ശല്യം ഉള്ള മേഖലയാണ്. മോഹനന്റെ വീട്ടുവളപ്പിൽ കഴിഞ്ഞ ദിവസവും കാട്ടാന എത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ വീണ്ടും കാട്ടാന എത്തിയപ്പോൾ ആയിരുന്നു ആക്രമണം. കാട്ടാന വീടിനു സമീപത്തെത്തിയെന്ന് അറിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു മോഹനന്‍. ആനയെ ഓടിക്കാന്‍ സഹോദരനും സഹോദരിയും മോഹനന്റെ ഒപ്പമുണ്ടായിരുന്നു. സംഭവത്ത് സ്ഥലത്ത് തന്നെ…

    Read More »
  • News

    ഗുരുവായൂരില്‍ ജൂണ്‍ അഞ്ചിനും ആറിനും വൈകീട്ട് ദര്‍ശന നിയന്ത്രണം

    ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂണ്‍ അഞ്ച്, ആറ് തീയതികളില്‍ നാലമ്പല പ്രവേശന നിയന്ത്രണം. ഈ ദിവസങ്ങളില്‍ ഗുരുവായൂരപ്പന് ശുദ്ധി, ശ്രീഭൂതബലി ചടങ്ങുകള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ജൂണ്‍ 5, 6 തീയതികളില്‍ വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം അത്താഴപൂജ കഴിയുന്നതുവരെ നാലമ്പലത്തില്‍ ഭക്തര്‍ക്ക് പ്രവേശനമുണ്ടാകില്ല. ഉപദേവശുദ്ധി ചടങ്ങുകള്‍ ജൂണ്‍ 5 ,7, 8 തീയതികളില്‍ നടക്കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

    Read More »
  • News

    ഇന്ന് തൃശ്ശൂർ പൂരം ; ആർഭാടങ്ങളില്ല, ചടങ്ങുകൾ മാത്രം; ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പ് തുടങ്ങി

    തൃശ്ശൂരിൽ ഇന്ന് പൂരാവേശം. വടക്കുംനാഥന്റെ തട്ടകത്തിലേക്ക് ഘടകപൂരങ്ങൾ പുറപ്പെട്ടു തുടങ്ങി. പുലർച്ചെ 4.45 ഓടെ കണിമംഗലം ശാസ്താ ക്ഷേത്രത്തിൽ നിന്ന് ആദ്യ ഘടകപൂരം ആരംഭിച്ചു. മറ്റ് ഏഴ് ഘടകക്ഷേത്രങ്ങളിൽ നിന്നുള്ള ശാസ്താ ഭഗവതിമാരും ആതിഥേയരായ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരും വടക്കുംനാഥനെ വണങ്ങാനെത്തും. 11 മണിയോടെ തിരുവമ്പാടിയുടെ മഠത്തിൽ വരവ് ആരംഭിക്കും. രണ്ട് മണിയോടെയാണ് പാറമേക്കാവിന്റെ ഇലഞ്ഞിത്ര മേളം. 250 കലാകാരൻമാർ അണിനിരക്കും. തുടർന്നാണ് തെക്കോട്ടിറക്കം. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഇത്തവണ ആഘോഷങ്ങളില്ലാതെയാണ് പൂരം. വെടിക്കെട്ട് ഒഴിവാക്കി ചടങ്ങള്‍ മാത്രമായി പൂരം പരിമിതപ്പെടുത്തി. കുടമാറ്റ…

    Read More »
  • News

    മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; ഇന്നും തിരച്ചിൽ തുടരും, ഡിഎൻഎ പരിശോധന തുടങ്ങി

    തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം നടന്ന സ്ഥലത്ത് ഇന്നും തിരച്ചിൽ തുടരും. നൂറിലേറെ പൊലീസ് ഉദ്യോ​ഗസ്ഥർ ഇന്നും തിരച്ചിലിന് എത്തും. കൂടുതൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനാണ് ശ്രമം. കണ്ടെടുത്ത അവശിഷ്ടങ്ങളുടെ ഡിഎൻഎ പരിശോധന തുടങ്ങി. മുണ്ടത്തിക്കോട് നടന്ന വെടിക്കെട്ട് അപകടത്തിൽ ഇതുവരെ പത്തു പേരാണ് മരണടഞ്ഞത്. നാലു പേരെ കാണാതായി. നാലു പേർ ​ഗുരുതരാവസ്ഥയിൽ തുടരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്നും ഒൻപത് മൃതദേഹങ്ങളാണ് പോസ്റ്റു മോർട്ടം പൂർത്തിയാക്കി ബന്ധുകൾക്ക് കൈമാറിയത്. തൃശൂർ പഴയന്നൂർ സ്വദേശി സുദർശനൻ (54), പാലക്കാട് കുമരനെല്ലൂർ സ്വദേശി…

    Read More »
Back to top button