Thrissur

  • News

    വടക്കാഞ്ചേരി സംസ്ഥാന പാതയിൽ വീടിന്‍റെ ഒരുഭാഗം തകർന്ന് റോഡിലേക്ക് വീണു; ആളപായമില്ല

    കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാന പാതയിൽ വീടിന്‍റെ ഒരുഭാഗം തകർന്നു റോഡിലേക്ക് വീണു. വൻ അപകടം ഒഴിവായത്‌ തലനാരിഴക്ക്‌. രാത്രി 7:45ടെയാണ്‌ ചൊവ്വന്നൂർ ചുങ്കത്ത്‌ വീട്ടിൽ സാബുവിന്‍റെ വീടിന്‍റെ മുൻഭാഗം തകർന്ന് വീണത്. ആർക്കും പരിക്കില്ല. അപകടം നടക്കുമ്പോഴും സംസ്ഥാനപാതയിലൂടെ വാഹനങ്ങൾ കടന്ന് പോയിരുന്നു. മേഖലയിൽ കഴിഞ്ഞ രണ്ട്‌ ദിവസമായി ശക്തമായ മഴ തുടരുകയാണ്‌. മഴയിൽ ചുമരുകൾ നനഞ്ഞ്‌ കുതിർന്നതാകാം അപകടത്തിന്‌ കാരണമെന്ന് കരുതുന്നു. അപകടം നടക്കുമ്പോൾ ഇതുവഴി വന്ന ഓട്ടോറിക്ഷയും ബൈക്കും അപകടത്തിൻ നിന്ന് അത്ഭുതകരമായാണ്‌ രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇന്നലെ കാസർഗോഡും മ‍ഴയെ…

    Read More »
  • News

    സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിലും സ്കൂൾ ഒളിമ്പിക്സ് തിരുവനന്തപുരത്തും സംഘടിപ്പിക്കും: മന്ത്രി വി ശിവൻകുട്ടി

    സംസ്ഥാന സ്കൂൾ കലോത്സവം തൃശ്ശൂരിലും സ്കൂൾ ഒളിമ്പിക്സ് തിരുവനന്തപുരത്തും സംഘടിപ്പിക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. തിരുവനന്തപുരത്ത് വിളിച്ചുചേർത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ടിടിഐ,പി പി ടി ടി ഐ കലോത്സവം വയനാട്ടിലും സംസ്ഥാന അധ്യാപക അവാർഡ്, സ്കൂൾ പെർഫോമൻസ് അവാർഡ് വിതരണ ചടങ്ങുകൾ തിരുവനന്തപുരത്തും സംഘടിപ്പിക്കും. സ്പെഷ്യൽ സ്കൂൾ കലോത്സവം മലപ്പുറത്തും ശാസ്ത്രോത്സവം പാലക്കാട്ടും ദിശ ഹയർ സ്റ്റഡീസ് എക്സ്പോ ആൻഡ് ഇന്റർനാഷണൽ കരിയർ കോൺക്ലേവ് കോട്ടയത്തും സംഘടിപ്പിക്കപ്പെടും. സ്കൂളുകളുടെ പുതിയ…

    Read More »
  • News

    നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം: പ്രതികളായ പ്രതികളായ അനീഷയും ഭവിനും റിമാന്റില്‍

    തൃശൂരില്‍ മൂന്ന് വര്‍ഷത്തിനിടെ രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതികളായ പ്രതികളായ അനീഷയും ഭവിനും റിമാന്റില്‍. 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ ശേഖരിച്ച് ഫൊറന്‍സിക് സംഘം നിര്‍ണായ തെളിവുകള്‍ ശേഖരിച്ചു. കൊല്ലപ്പെട്ട രണ്ടു കുഞ്ഞുങ്ങളുടെയും അസ്ഥിയുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. കുട്ടികളെ പ്രസവിച്ചത് യൂട്യൂബ് നോക്കിയാണെന്നാണ് അനീഷ പൊലീസ് നല്‍കിയ മൊഴി. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് മേധാവി ഡോക്ടര്‍ ഉന്മഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് നിര്‍ണായ തെളിവുകള്‍ ശേഖരിച്ചത്. 2021ല്‍ നടന്ന ആദ്യ കുഞ്ഞിന്റെ കൊലപാതകത്തിലാണ് വെള്ളികുളങ്ങരയിലെ…

    Read More »
  • News

    രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് അമ്മയെന്ന് എഫ് ഐ ആർ.

    തൃശ്ശൂർ പുതുക്കാട് രണ്ട് നവജാത ശിശുക്കളെയും അമ്മ കൊലപ്പെടുത്തിയതെന്ന് എഫ്ഐആർ. 2021 നവംബർ ആറിനാണ് അനീഷ ആദ്യ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത്. 2024 ഓഗസ്റ്റ് 29 ന് ചേട്ടന്റെ മുറിയിൽ വച്ച് രണ്ടാമത്തെ കുഞ്ഞിനെയും അനീഷ കൊന്നു എന്നാണ് എഫ്ഐആറിലുള്ളത്. രണ്ടാമത്തെ കുഞ്ഞിനെ കൊന്ന ശേഷം മുണ്ടിൽ പൊതിഞ്ഞ് ശുചിമുറിയിൽ വെച്ചു. ഓഗസ്റ്റ് 30 ന് മൃതദേഹം സഞ്ചിയിലിട്ട് ഭവിന്റെ അമ്മയുടെ വീട്ടിലെത്തി പറമ്പിൽ കുഴിച്ചിട്ടു. രണ്ടാമത്തെ കുഞ്ഞിന്റെ കുഴി നാല് മാസങ്ങൾക്ക് ശേഷം കുഴി തുറന്ന് അസ്ഥിയെടുത്തു. ആദ്യത്തെ കുഞ്ഞിന്റെ അസ്ഥി…

    Read More »
  • News

    നീരൊഴുക്ക് വർധിച്ചു; തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ തുറക്കും

    കനത്തമഴയിൽ നീരൊഴുക്ക് കൂടിയതിനാൽ തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ ഉയർത്തും. മണലി, കരുവന്നൂർ പുഴകളുടെ തീരത്തുള്ളവർക്ക് കലക്ടർ ജാഗ്രതാ നിർദേശം നൽകി. ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി രാവിലെ 11 മുതൽ ഡാമിന്റെ നാല് ഷട്ടറുകളും നാല് ഇഞ്ച് (പത്ത് സെ.മി) വീതം തുറന്ന് മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മണലി, കരുവന്നൂർ പുഴകളിൽ നിലവിലെ ജലനിരപ്പിൽനിന്നും പരമാവധി 30 സെ.മി കൂടി ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ട്…

    Read More »
  • News

    തൃശൂരില്‍ കെട്ടിടം തകര്‍ന്ന് അതിഥി തൊഴിലാളികള്‍ മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടര്‍

    തൃശൂര്‍ കൊടകരയില്‍ കെട്ടിടം തകര്‍ന്ന് അതിഥി തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടര്‍. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിനായി പൊലീസ്, കൊടകര പഞ്ചായത്ത്, തൊഴില്‍ വകുപ്പ് എന്നിവരെ നിയോഗിച്ചു. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന മറ്റ് ബില്‍ഡിംഗുകളും സുരക്ഷിതമല്ലാത്ത ലേബര്‍ ക്യാമ്പുകളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തും. അന്വേഷണം ഏകോപിപ്പിക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറെ നിയോഗിച്ചതായും കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മരിച്ചവരുടെ മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിക്കും. വിമാനമാര്‍ഗം നാട്ടിലെത്തിക്കുന്ന മൃതദേഹങ്ങള്‍ക്കൊപ്പം ബന്ധുവിനും സുഹൃത്തുക്കളും പോകുന്നതിനുള്ള യാത്ര സൗകര്യം ഒരുക്കും. തൃശൂര്‍ മെഡിക്കല്‍ കോളജിലെ…

    Read More »
  • News

    തൃശൂര്‍ ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

    തൃശൂര്‍ ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. ഒറ്റപ്പെട്ട കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ശനിയാഴ്ച അവധി പ്രഖ്യാപിച്ചത്. പീച്ചി ഡാം ഷട്ടര്‍ നാളെ ഉയര്‍ത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി നാളെ (ജൂണ്‍ 28) രാവിലെ 11 മുതല്‍ ഡാമിന്റെ നാല് ഷട്ടറുകളും നാല് ഇഞ്ച് (പത്ത് സെ.മി) വീതം തുറന്ന് മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കും.

    Read More »
  • News

    അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ ഹൃദയാഘാതം, ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ യുവാവ് മരിച്ചു

    ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി അനസ്‌തേഷ്യ നല്‍കിയ രോഗി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോടശ്ശേരി വൈലത്ര വാവല്‍ത്താന്‍ സിദ്ധാര്‍ത്ഥന്‍ മകന്‍ സിനീഷ് (34) ആണ് മരിച്ചത്. ഹെര്‍ണിയ ഓപ്പറേഷന് മുന്നോടിയായി ഇന്ന് രാവിലെ ആയിരുന്നു സിനീഷിന് അനസ്‌തേഷ്യ നല്‍കിയത്. തുടര്‍ന്ന് ഓപ്പറേഷന്‍ തിയറ്ററില്‍ കയറ്റിയതിന് പിന്നാലെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി സിനീഷിനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. രാവിലെ പത്ത് മണിയോടെ സിനീഷിനെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും . 10.55ഓടെ മരണമടയുകയായിരുന്നു. വെള്ളിക്കുളങ്ങര പൊലീസ് മേല്‍നടപടി സ്വീകരിച്ചു.…

    Read More »
  • News

    ബിജു വധക്കേസ്: 8 പ്രതികള്‍ക്കും ജീവപര്യന്തം തടവും പിഴയും

    സിപിഎം പ്രവര്‍ത്തകന്‍ ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 8 പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. ഓരോരുത്തരും 1,44,000 രൂപ പിഴയും നല്‍കണം. തൃശൂര്‍ മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ എം രതീഷ് കുമാര്‍ ആണ് ശിക്ഷ വിധിച്ചത്. സിപിഎം പ്രവര്‍ത്തകനും ഡിവൈഎഫ്‌ഐയുടെ സജീവ സംഘാടകനുമായിരുന്ന വടക്കാഞ്ചേരി വില്ലേജ് കുമ്പളങ്ങാട് ദേശത്ത് ചാലയ്ക്കല്‍ വീട്ടില്‍ തോമസ് മകന്‍ ബിജു (31 വയസ്സ്)വിനെ വെട്ടിക്കൊലപ്പെടുത്തുകയും, സിഐടിയു ചുമട്ടുതൊഴിലാളിയായ കുമ്പളങ്ങാട് ദേശത്ത് പന്തലങ്ങാട്ട് രാജന്‍ മകന്‍ ജിനീഷിനെ (39 വയസ്സ്) വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലാണ് വിധി.…

    Read More »
  • News

    തൃശൂർ ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു

    തൃശൂർ ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ചെറുതുരുത്തി കലാമണ്ഡലത്തിനു സമീപം റെയിൽവേ പാലത്തിന് താഴെയാണ് സംഭവം നടന്നത്. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് വലിയ അപകടം ഒഴിവായത്. മരം വീഴുന്നത് കണ്ട് ട്രെയിനിന്റെ വേഗം കുറച്ച് സമയോചിത ഇടപെടലാണ് ലോക്കോ പൈലറ്റ് നടത്തിയത്. ജാം നഗർ- തിരുനെല്ലി എക്സ്പ്രസിന്‌ മുകളിലേക്കാണ് മരം വീണത്. മണിക്കൂറുകളോളം ട്രെയിൻ നിർത്തിയിട്ടു.മരം പൂർണ്ണമായി മുറിച്ചുമാറ്റിയ ശേഷം ഗതാഗതം പുനരാരംഭിച്ചു. ഇന്നലെ സമീപ പ്രദേശങ്ങളിൽ വലിയ രീതിയിലുള്ള മഴയും കാറ്റും രൂപപ്പെട്ടിരുന്നു.

    Read More »
Back to top button