thiruvananthapuram
-
News
എക്സൈസിന്‍റെ മിന്നൽ പരിശോധന : പാളയം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടി
തിരുവനന്തപുരം പാളയം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ എക്സൈസ് നടത്തിയ റെയ്ഡിൽ കഞ്ചാവ് പിടികൂടി. യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലെ 15 മുറികളിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. കളമശ്ശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിന് പിന്നാലെയാണ് തലസ്ഥാനത്തെ കോളേജ് ഹോസ്റ്റലിലും എക്സൈസ് പരിശോധനയിൽ കഞ്ചാവ് പിടിച്ചെടുത്തത്. പരിശോധന ഇപ്പോഴും തുടരുകയാണ്. ബാക്കിയുള്ള മുറികളിലും പരിശോധന നടത്തും. ഇതിനായി കൂടുതൽ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തും. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം മിന്നൽ പരിശോധന നടത്തുകയായിരുന്നു. പരിശോധന നടത്തിയ ചില മുറികളിൽ നിന്ന്…
Read More » -
News
പക്ഷിയിടിച്ചു; തിരുവനന്തപുരം വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം തിരിച്ചിറക്കി
പക്ഷിയിടിച്ചതിനെ തുടർന്ന് തിരുവനന്തപുരം – ബെംഗളൂരു വിമാനം തിരിച്ചിറക്കി. തിങ്കളാഴ്ച രാവിലെ ഏഴരയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു ടേക്ക് ഓഫ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഇൻഡിഗോയുടെ 6ഇ 6629 വിമാനത്തിലാണ് പക്ഷിയിടിച്ചത്. ഒന്നൊര മണിക്കൂറിലേറെ പരിശോധനയ്ക്കു വിധേയമാക്കിയതിനു പിന്നാലെ വിമാനം റദ്ദാക്കിയെന്ന് അധികൃതർ അറിയിച്ചു. വേറെ വിമാനം എത്തിച്ച് വൈകിട്ട് ആറിന് ബെംഗളൂരുവിലേക്കു സർവീസ് നടത്തും. ‘‘അറ്റകുറ്റ പണി നടക്കുന്നതിനാൽ റൺവേ അടച്ചിട്ടിരിക്കുകയാണ്. വൈകിട്ട് ആറുമണിക്കേ വിമാനം പുറപ്പെടുകയുള്ളൂ. യാത്രക്കാരെ ഹോട്ടലുകളിലേക്കു മാറ്റി. വീട്ടിൽപ്പോയി വരാവുന്നവരെ തിരിച്ചയയ്ക്കുകയും ചെയ്തു.’’– വിമാനത്താവള അധികൃതർ അറിയിച്ചു.
Read More » -
News
ആശാവർക്കർമാരുടെ രാപകൽ സമരം 23ാം ദിവസത്തിലേയ്ക്ക്
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാർ നടത്തുന്ന രാപകൽ സമരം 23ാം ദിവസത്തിലേയ്ക്ക്. വിഷയം ഇന്ന് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. ഇന്നലെ ശ്രദ്ധക്ഷണിക്കലായി സർക്കാർ വിഷയം അവതരിപ്പിച്ചിരുന്നു. സർക്കാർ ഫണ്ട് നൽകുന്നില്ലെന്നായിരുന്നു പ്രധാന വിശദീകരണം. ഇന്നലെ ആശാവർക്കർമാർ നിയമസഭാ മാർച്ച് നടത്തിയിരുന്നു. ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാതെ 62 വയസിൽ ആശമാരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിക്കുക, അഞ്ച് ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങളിൽ ഉറച്ച് നിന്നാണ് ആശാവർക്കർമാരുടെ സമരം. ഇതിനിടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സമരപ്പന്തൽ സന്ദർശിച്ചതുമായി ബന്ധപ്പെട്ട്…
Read More » -
News
വിമര്‍ശിക്കാന്‍ മോശം പദപ്രയോഗം വേണ്ട, നല്ല പദങ്ങള്‍ ഉപയോഗിക്കണം’; സിഐടിയു നേതാവിനെ തള്ളി എം വി ഗോവിന്ദന്‍
തിരുവനന്തപുരം: കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മിനിക്കെതിരായ സിഐടിയു നേതാവിന്റെ അധിക്ഷേപ പരാമര്‍ശം തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിമര്‍ശിക്കാന്‍ മോശം പദപ്രയോഗം ഉപയോഗിക്കേണ്ടതില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. നല്ല പദങ്ങള്‍ ഉപയോഗിക്കണം. മാധ്യമങ്ങള്‍ക്ക് ഏതെങ്കിലും ഒരു പദം ലഭിച്ചാല്‍ മതി. അതില്‍ പിടിച്ച് കാടുകയറും. കാര്യങ്ങളെ വസ്തുതാപരമായി കാണണമെന്നും എം വി ഗോവിന്ദന്‍ തിരുവനന്തപുരത്ത് പറഞ്ഞു ആശ വര്‍ക്കര്‍മാര്‍ക്ക് ഏറ്റവും അധികം വരുമാനം ലഭിക്കുന്ന ഒരു സംസ്ഥാനം കേരളമാണെന്നും എം വി…
Read More » -
News
സംസ്ഥാന കോൺഗ്രസിലെ പ്രതിസന്ധിയിൽ നിർണായക ഇടപെടൽ പ്രധാന നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചിച്ച് ഹൈക്കമാൻഡ്
ദില്ലി: സംസ്ഥാന കോൺഗ്രസിലെ പ്രതിസന്ധിയിൽ നിർണായക ഇടപെടലുമായി ഹൈക്കമാൻഡ്. പ്രധാന നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവുമടക്കം വെളളിയാഴ്ചത്തെ യോഗത്തിൽ പങ്കെടുക്കും. തരൂർ വിവാദവും പുനസംഘടനയും സംഘടനാ പ്രശ്നങ്ങളും ചർച്ചയാകും. അതേസമയം, അനുനയനീക്കവുമായി ശശി തരൂരിനെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വിളിച്ചിരുന്നു. അവഗണനയിൽ അതൃപ്തി പ്രകടിപ്പിച്ച തരൂരിനോട് പരാതികള്‍ ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചതായാണ് വിവരം. നോ കമന്‍റ്സ് പ്രതികരണം പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. തരൂരിന് വീഴ്ച പറ്റിയെന്ന് ആര്‍എസ്എപി വിമര്‍ശിച്ചു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതിൽ സംസ്ഥാന കോണ്‍ഗ്രസിൽ ഒന്നടങ്കം…
Read More » -
News
തിരുവനന്തപുരത്ത് 11 വയസുകാരി തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം: പതിനൊന്ന് വയസുകാരി തൂങ്ങിമരിച്ച നിലയിൽ. തിരുവനന്തപുരം ശ്രീകാര്യം പൗഡിക്കോണത്താണ് സംഭവം. പൗഡിക്കോണം സുഭാഷ് നഗറിലെ വീട്ടിനുള്ളിലാണ് തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടത്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. വീട്ടിലെ ജനലിൽ റിബൺ കെട്ടി അത് കഴുത്തിൽ കുരുക്കിട്ട നിലയിലായിരുന്നു മൃതദേഹം. സംഭവ സമയം മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. ഇളയ സഹോദരി അറിയിച്ചതിനെത്തുടർന്ന് അയൽക്കാർ എത്തി റിബൺ മുറിച്ചുമാറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു. തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ് എത്തിച്ചത്. പിന്നീട് മരണം സംഭവിക്കുകയായിരുന്നു.കുട്ടിയുടെ അച്ഛൻ ഓട്ടോ ഡ്രൈവറാണ്. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് അമ്മ. കുട്ടികൾ തമ്മിൽ…
Read More »