thiruvananthapuram news

  • News

    ‘വെൽക്കം 2026’ ; പുത്തൻ പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേറ്റ് ലോകം

    പുത്തൻ പ്രതീക്ഷകളുമായി പുതുവർഷം പിറന്നു. ആർപ്പുവിളികളോടെയും ആഘോഷത്തോടെയും 2026 നെ ലോകം വരവേറ്റത്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളെല്ലാം വലിയ ആഘോഷങ്ങളോടെയാണ് 2025-നോട് വിട പറഞ്ഞതും 2026-നെ വരവേറ്റതും. പുതുവർഷപ്പിറവിയുടെ അടയാളമായ പപ്പാഞ്ഞിയെ കത്തിക്കലും നടന്നു. ഫോർട്ട് കൊച്ചിയിലും തിരുവനന്തപുരത്തുമാണ് പടുകൂറ്റൻ പപ്പാഞ്ഞിമാരെ കത്തിച്ചത്. മറ്റു പലയിടങ്ങളിലും ചെറുപപ്പാഞ്ഞിമാരെ കത്തിച്ചും പുതുവർഷത്തെ വരവേറ്റു. ഫോർട്ട് കൊച്ചിയിൽ രണ്ട് പപ്പാഞ്ഞിമാരെയാണ് കത്തിച്ചത്. വെളി മൈതാനത്തെ 55 അടി ഉയരമുള്ള പപ്പാഞ്ഞി സിനിമാതാരം ഷൈൻ നിഗമാണ് ഉദ്ഘാടനം ചെയ്തത്. കൊച്ചിൻ കാർണിവൽ കമ്മിറ്റിയുടെ 50 അടി ഉയരമുള്ള പപ്പാഞ്ഞി…

    Read More »
  • News

    ‘പോറ്റിയെ അറിയില്ല’; മണിയുടെയും സംഘത്തിന്റെയും മൊഴിയില്‍ ദുരൂഹതയെന്ന് എസ്‌ഐടി

    ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കില്ലെന്നും, ഉണ്ണികൃഷ്ണന്‍ പോറ്റിയേയും പ്രവാസി വ്യവസായിയേയും അറിയില്ലെന്നും ഡിണ്ടിഗല്‍ സ്വദേശി ഡി മണി എസ്‌ഐടിക്ക് മൊഴി നല്‍കി. മണിക്ക് പിന്നില്‍ ഇറിഡിയം തട്ടിപ്പു സംഘമാണെന്നാണ് എസ്‌ഐടിയുടെ നിഗമനം. ഇന്നലെ ചോദ്യം ചെയ്ത മണിയുടെ സഹായി വിരുതുനഗര്‍ സ്വദേശി ശ്രീകൃഷ്ണന്‍ ഇറിഡിയം തട്ടിപ്പു കേസിലെ പ്രതിയാണ്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും പല പ്രമുഖര്‍ ഉള്‍പ്പെടെ സംഘം തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. മണിയുടെ സംഘത്തിന്റെ മൊഴിയില്‍ മുഴുവന്‍ ദുരൂഹത ഉണ്ടെന്നാണ് എസ്‌ഐടിയുടെ വിലയിരുത്തല്‍. മണിയെ കേന്ദ്രീകരിച്ച് അന്വേഷണം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. കഴിഞ്ഞ പത്തു…

    Read More »
  • News

    ‌ടിക്കറ്റ് തുക നൽകാൻ വൈകി; യുവതിയെ രാത്രി റോഡിൽ ഇറക്കിവിട്ടതായി പരാതി, കണ്ടക്ടറെ പിരിച്ചുവിട്ടു

    ഗൂ​ഗിൾ പേ വഴി ടിക്കറ്റിനുള്ള പണം നൽകാൻ വൈകിയതിനാൽ കെഎസ്ആർടിസി കണ്ടക്ടർ രോ​ഗിയായ യുവതിയെ പരസ്യമായി അധിക്ഷേപിച്ച് രാത്രി റോഡിൽ ഇറക്കിവിട്ടതായി പരാതി. സംഭവത്തിൽ വെള്ളറട ഡിപ്പോയിലെ എംപാനൽ കണ്ടക്ടർ നെല്ലിമൂട് സ്വദേശിയായ സി അനിൽകുമാറിനെ ജോലിയിൽ നിന്നു പിരിച്ചുവിട്ടു. വെള്ളറട കോട്ടയംവിളാകം റോഡരികത്ത് വീട്ടിൽ എസ് ദിവ്യയ്ക്കാണ് ദുരനുഭവം. വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. കുന്നത്തുകാൽ കൂനമ്പനയിലെ ക്ലിനിക്കിൽ ജോലി ചെയ്യുന്ന ദിവ്യ അസുഖത്തെ തുടർന്നു ഡോക്ടറെ കണ്ടു മരുന്നു വാങ്ങി വെള്ളറടയിലേക്കു പോകുകയായിരുന്നു. പേഴ്സ് കാണാത്തതിനാൽ ​ഗൂ​ഗിൾ പേയിലൂടെ പണം നൽകാൻ ശ്രമിച്ചപ്പോൾ…

    Read More »
  • News

    സംസ്ഥാനത്തെ 5 പഞ്ചായത്തുകളിലെ പ്രസിഡന്‍റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

    സംസ്ഥാനത്തെ 5 പഞ്ചായത്തുകളിലെ പ്രസിഡന്‍റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. മുന്നണിയിലെ തർക്കങ്ങളും ക്വാറം തികയാത്തതിനേയും തുടർന്നു മാറ്റിവച്ച തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. ആലപ്പുഴയിൽ നെടുമുടി, വീയപുരം, കാസർകോട് പുല്ലൂർ- പെരിയ, എറണാകുളം വെങ്ങോല, മലപ്പുറം തിരുവാലി പഞ്ചായത്തുകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക. പലയിടത്തും മുന്നണികളിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിച്ചതിനാൽ ഇന്ന് വോട്ടെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷ. ആലപ്പുഴ വീയപുരത്ത് പട്ടിക ജാതി വനിത അംഗമില്ലാത്തതിനാൽ ഭൂരിപക്ഷമുണ്ടെങ്കിലും യുഡിഎഫിന് പ്രസിഡന്‍റ് സ്ഥാനം ലഭിക്കില്ല. മുന്നണികളിലെ തർക്കത്തെ തുടർന്നും ക്വാറം തികയാത്തതിനെ തുടർന്നും മാറ്റിവെച്ച തെരഞ്ഞെടുപ്പാണ് ഇന്ന്…

    Read More »
  • News

    വി വി രാജേഷിന് മുഖ്യമന്ത്രിയുടെ ആശംസ; ഫോണില്‍ വിളിച്ച് പിണറായി വിജയന്‍

    തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുമ്പേ, ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥി വി വി രാജേഷിനെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജേഷിന് മുഖ്യമന്ത്രി ആശംസകള്‍ നേര്‍ന്നു. നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് വി വി രാജേഷിനെ ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നത്. മുന്‍ ഡിജിപിയും ശാസ്തമംഗലം ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലറുമായ ആര്‍ ശ്രീലേഖയെ ബിജെപി പ്രധാനമായും പരിഗണിച്ചിരുന്നു. അവസാന നിമിഷം ശ്രീലേഖയുടെ പേരിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ അവസാന മണിക്കൂറുകളിലെ നാടകീയ നീക്കങ്ങള്‍ക്കൊടുവിൽ, ശ്രീലേഖയെ മറികടന്ന് രാജേഷ് നായക സ്ഥാനത്തെത്തുകയായിരുന്നു. വി മുരളീധര പക്ഷവും ആര്‍എസ്എസും…

    Read More »
  • News

    സംസ്ഥാനത്തെ വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധന കരട് പട്ടിക നാളെ; പരാതികള്‍ ജനുവരി 22 വരെ അറിയിക്കാം

    സംസ്ഥാനത്തെ വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധനയുടെ കരട് പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. ജനുവരി 22 വരെ അവകാശവാദവും എതിര്‍പ്പുകളും അറിയിക്കാം. ഓരോ നിര്‍ദേശത്തിനും പ്രത്യേകം ഫോമുണ്ടാകും. പേര് ചേര്‍ക്കാന്‍ ഫോം 6, എന്‍ആര്‍ഐ പൗരന്മാര്‍ക്ക് ഫോം 6 എ, പേര് നീക്കാന്‍ (മരണം, സ്ഥലം മാറ്റം, ഇരട്ടിപ്പ് തുടങ്ങിയവ) ഫോം 7, തിരുത്തലിനോ താമസസ്ഥലം മാറ്റാനോ ഫോം 8 എന്നിവ ഉപയോഗിക്കണം. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ അവകാശവാദങ്ങളും എതിര്‍പ്പുകളും പരിശോധിച്ച് തീരുമാനമെടുക്കും. കരട് പട്ടികയില്‍ ഉള്‍പ്പെട്ട ആരെയെങ്കിലും ഹിയറിങ്ങിനുശേഷം ഒഴിവാക്കിയാല്‍ ഇആര്‍ഒയുടെ ഉത്തരവ് തീയതി മുതല്‍…

    Read More »
  • News

    എസ്ഐആർ: പൂരിപ്പിച്ച ഫോം നൽകാൻ ഇന്നുകൂടി അവസരം

    സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്ഐആർ) ഭാഗമായി എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സമഗ്ര വോട്ടർപട്ടിക പരിഷ്കരണം വഴി പട്ടികയിൽനിന്നു പുറത്താകുന്ന 24.95 ലക്ഷം പേരുടെ വിവരങ്ങൾ തെരഞ്ഞെടുപ്പു കമ്മിഷൻ പ്രസിദ്ധീകരിച്ചു. https://www.ceo.kerala.gov.in/asd-list എന്ന ലിങ്കിൽ ബൂത്ത് അടിസ്ഥാനത്തിൽ പട്ടിക പരിശോധിക്കാം. പൂരിപ്പിച്ച ഫോം സമർപ്പിക്കാൻ ഇന്നുകൂടി മാത്രം അവസരം നൽകിക്കൊണ്ടാണ് ഇന്നലെ വൈകിട്ട് പട്ടിക പ്രസിദ്ധീകരിച്ചത്. കൂടുതൽ‍സമയം വേണമെന്ന രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം അംഗീകരിച്ചിട്ടില്ല. മതിയായ കാരണങ്ങളില്ലാതെ പുറത്താക്കൽ പട്ടികയിൽ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഇന്നു തന്നെ ബൂത്ത് ലവൽ ഓഫിസറെ ബന്ധപ്പെട്ട്…

    Read More »
  • News

    യുഡിഎഫ് നേതൃയോഗം യോഗം 22 ന്; മുന്നണി വിപുലീകരണം ചര്‍ച്ചയാകും: അടൂര്‍ പ്രകാശ്

    യുഡിഎഫ് നേതൃയോഗം ഈ മാസം 22 ന് ചേരും. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. മുന്നണി വിപുലീകരണം അടക്കം ചര്‍ച്ച ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തില്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളോടും നന്ദിയും കടപ്പാടും അറിയിക്കുന്നതായും കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു. ഏതൊക്കെ പാര്‍ട്ടികളേയും മുന്നണികളേയും ഉള്‍പ്പെടുത്തണം എന്നതു യോഗത്തില്‍ ചര്‍ച്ച ചെയ്യും. ടീം വര്‍ക്കിന് കേരളത്തിലെ ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് യുഡിഎഫിന് ലഭിച്ച വിജയം. സംസ്ഥാനത്തെ 505 പഞ്ചായത്തുകളില്‍ വ്യക്തമായ ഭൂരിപക്ഷം നേടാന്‍ സാധിച്ചു. നിലവില്‍…

    Read More »
  • News

    തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ഇടതുമുന്നണി ഇന്ന് യോഗം ചേരും

    തദ്ദേശ തെരഞ്ഞടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇടതുമുന്നണി ഇന്ന് യോഗം ചേരും. രാവിലെ 10.30 ന് എകെജി സെന്ററില്‍ വെച്ചാണ് യോഗം. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഭരണത്തില്‍ കാര്യമായ തിരുത്തലുകള്‍ വേണമെന്ന് ഘടകകക്ഷികള്‍ ആവശ്യമുന്നയിച്ചേക്കും. ഭരണവിരുദ്ധ വികാരവും ശബരിമല സ്വര്‍ണക്കൊള്ളയും തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ കനത്ത തോല്‍വിക്ക് കാരണമായിട്ടുണ്ടെന്നാണ് സിപിഐയുടെ വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ ഒറ്റയാന്‍ സമീപനത്തിലും സിപിഐ നേതൃയോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. മുന്നണിയെ വിശ്വാസത്തിലെടുക്കാതെ ഒറ്റയാള്‍ പട്ടാളം പോലെ പിണറായി വിജയന്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് സിപിഐ നേതൃയോഗത്തിലുയര്‍ന്ന…

    Read More »
  • News

    തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി വിലയിരുത്താൻ ഇന്ന് സിപിഎം, സിപിഐ നേതൃയോ​ഗങ്ങൾ

    തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി വിലയിരുത്താനായി സിപിഎം, സിപിഐ നേതൃയോ​ഗങ്ങൾ ഇന്ന് ചേരും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും സിപിഐ സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങളുമാണ് ചേരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ വലിയ തിരിച്ചടി ഇരു പാർട്ടികളും വിശദമായി ചർച്ച ചെയ്യും. ശബരിമല സ്വർണക്കൊള്ളയും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായതായി പ്രാഥമിക വിലയിരുത്തൽ. സർക്കാർ നടത്തിയ ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിയില്ല. ഭൂരിപക്ഷ – ന്യൂനപക്ഷ വോട്ടുകളിൽ വിള്ളലുണ്ടായതും തിരിച്ചടിയായി എന്നാണ് നേതാക്കളുടെ വിലയിരുത്തൽ. യുഡിഎഫ് – ജമാഅത്തെ ഇസ്‍ലാമി കൂട്ടുകെട്ട് ഉയർത്തി നടത്തിയ പ്രചാരണവും തിരിച്ചടിയായോ…

    Read More »
Back to top button