thamarassery pass
-
News
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; താമരശ്ശേരി ചുരത്തിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം
ദേശീയപാത 766ൽ താമരശ്ശേരി ചുരത്തിൽ ഇന്നു ( തിങ്കളാഴ്ച) മുതൽ ഗതാഗത നിയന്ത്രണം. 6, 7, 8 വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റൽ, അറ്റകുറ്റപ്പണി എന്നിവ നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. മൾട്ടി ആക്സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ തിരിച്ചുവിടുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനു വാഹനങ്ങൾ യാത്ര രാവിലെ എട്ടിന് മുന്നെയും വൈകീട്ട് ആറിന് ശേഷവുമായി ക്രമീകരിക്കണമെന്നും അധികൃതർ അറിയിച്ചു.
Read More » -
News
മണ്ണിടിച്ചില്‍: താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതം ഒഴിവാക്കാന്‍ നിര്‍ദേശം
താമരശ്ശേരി ചുരത്തില്‍ മണ്ണും പാറക്കെട്ടുകളും മരങ്ങളും റോഡിലേക്ക് പതിച്ച് മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ ദേശീയ പാത 766 കോഴിക്കോട് വയനാട് പാതയിലെ ചുരം വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിലച്ചു. അതിനാല്‍ ആരും തന്നെ കാഴ്ചകള്‍ കാണാനും, മറ്റു അത്യാവശ്യമല്ലാത്ത യാത്രകള്‍ക്കുമായി ചുരത്തിലേക്ക് പ്രവേശിക്കരുത് എന്ന് ജില്ലാകലക്ടറുടെ നിര്‍ദേശം. നിലവില്‍ ഇതുവഴി കാല്‍നട യാത്രക്കാര്‍ക്ക് വരെ കടന്ന് പോകുവാന്‍ സാധിക്കുകയില്ല. ഇപ്പോഴും പാറക്കല്ലുകള്‍ റോഡിലേക്ക് വീഴുന്നുണ്ടെന്നാണ് വിവരം. ചുരം ഒന്‍പതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായാണ് മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ചത്. അത്യാവശ്യ യാത്രക്കാര്‍…
Read More »