tamilnadu
-
News
തമിഴ്നാട്ടിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി; ചെങ്കൽപ്പേട്ടിൽ റാലി ഇന്ന്
തമിഴ്നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് ഔദ്യോഗികമായി ആരംഭിക്കും. ചെങ്കൽപേട്ട് മധുരാന്തകത്ത് നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിയ്ക്കാണ് പൊതുയോഗം. എൻഡിഎയുടെ സഖ്യകക്ഷി നേതാക്കളെല്ലാം പരിപാടിയ്ക്കെത്തും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ചെന്നൈയിലുണ്ട്. എൻഡിഎ വിട്ട അമ്മ മക്കൾ മുന്നേറ്റ കഴകം കഴിഞ്ഞ ദിവസം മുന്നണിയിൽ തിരിച്ചെത്തിയിരുന്നു. തമിഴ്നാട്ടിലെ കോൺഗ്രസ്, ഇന്ത്യൻ ജനനായക കക്ഷി ഉൾപ്പെടെയുള്ള കക്ഷികൾ എൻഡിഎയിൽ തുടരുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്തും എത്തുന്നുണ്ട്. രാവിലെ 10 മണിയോടെ പ്രത്യേക…
Read More » -
News
ഡിറ്റ്‌വാ ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ ജാഗ്രതാനിർദേശം, ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
ഡിറ്റ്‌വാ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ജാഗ്രതാനിർദേശം. തമിഴ്നാട്ടിലെ നാല് ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈ ഉൾപ്പെടെ 14 ജില്ലകൾ ഓറഞ്ചും ആറ് ജില്ലകളിൽ യെല്ലോ അലർട്ടുമാണുള്ളത്. ഡിറ്റ്‌വാ ചുഴലിക്കാറ്റ് തീരദേശ ജില്ലകളിൽ 70 മുതൽ 90 കിമീ വേഗത്തിൽ വീശുമെന്നാണ് മുന്നറിയിപ്പ്. 14 എൻഡിആർഎഫ് സംഘങ്ങളെ മേഖലയിൽ വിന്യസിപ്പിച്ചിട്ടുണ്ട്. ഭൂരിഭാഗം ജില്ലകളിലും എസ്ഡിആർഎഫിനെ വിന്യസിച്ചു. നിലവിൽ ഡിറ്റ്‌വാ ചുഴലിക്കാറ്റ് ചെന്നൈയിൽ നിന്ന് 430 കിലോമീറ്ററും പുതുച്ചേരിയിൽ നിന്ന് 330 കിലോമീറ്ററും കാരയ്ക്കലിൽ നിന്ന് 220 കിലോമീറ്ററും അകലെയാണുള്ളത്. മണിക്കൂറിൽ 7 കി…
Read More » -
News
തമിഴ്‌നാട്ടില്‍ ചരക്ക് ട്രെയിനിന് തീപിടിച്ചു; അപകടം തിരുവള്ളൂരില്‍, ആളപായമില്ല
തമിഴ്‌നാട്ടില്‍ ചരക്ക് ട്രെയിനിന്ന് തീപിടിച്ച് അപകടം. തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചാണ് ഗുഡ്സ് ട്രെയിനിന്റെ അഞ്ച് വാഗണുകളില്‍ ആണ് തീ പടര്‍ന്നത്. ഞായറാഴ്ച പുലര്‍ച്ചെ 5:30 ഓടെ ആണ് ഡീസല്‍ ശേഖരിച്ച ട്രെയിന്‍ വാഗണുകളില്‍ തീ പിടിച്ചത്. വലിയ തോതില്‍ തീ പടര്‍ന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം വച്ചായിരുന്നു ട്രയിനിന് തീപിടിച്ചത്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തം നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. പത്തോളം അഗ്നിശമന സേനാ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. വന്‍ തോതില്‍ തീ…
Read More » -
News
‘ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ നിർബന്ധിക്കുന്നു’; കേന്ദ്രസർക്കാരിനെതിരെ ഹർജിയുമായി തമിഴ്നാട്
കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജിയുമായി തമിഴ്നാട് സര്‍ക്കാര്‍. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ സംസ്ഥാനത്തെ നിർബന്ധിക്കുന്നുവെന്നും കേന്ദ്രം സാമ്പത്തികമായി സമ്മർദ്ദം ചെലുത്തതുന്നുവെന്നുമാണ് ഡിഎംകെ സര്‍ക്കാര്‍ ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ വിസമ്മതിക്കുന്നതിനാല്‍ വിദ്യാഭ്യാസ ഫണ്ട് കേന്ദ്രം തടഞ്ഞുവെക്കുന്നു എന്നും തമിഴ്നാട് സമർപ്പിച്ച ഹർജിയിൽ പറയുന്നുണ്ട്. വിദ്യാഭ്യാസ ഫണ്ടിൽ നിന്ന് 2291 കോടി രൂപ കേന്ദ്രം നിയമവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുന്നതായി ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.
Read More »