Swarnappali
-
News
കോഴിക്കോട് മലാപറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി : വീടുകളിലും, വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി
കോഴിക്കോട് മലാപ്പറമ്പിൽ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി. സമീപത്തെ വീടുകളിലും, വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. ഇന്ന് പുലർച്ചെയാണ് കുടിവെള്ള പൈപ്പ് പൊട്ടിയത്. റോഡിൽ വലിയ രീതിയിൽ മണ്ണ് അടിഞ്ഞുകൂടിയിട്ടുണ്ട്. റോഡിൽ ഗർത്തം ഉണ്ടായതിനെ തുടർന്ന് ഈ വഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. പൈപ്പ് പൊട്ടുന്നത് സ്ഥിരമായി മാറിയിരിക്കുകയാണെന്നും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നതെന്നും നാട്ടുകാർ പറയുന്നു. നിലവിൽ പമ്പിങ് നിർത്തിവെച്ചിട്ടുണ്ട്. ജലവിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി ഉടൻ ആരംഭിക്കുമെന്നാണ് ജല അതോറിറ്റി അറിയിക്കുന്നത്. കഴിഞ്ഞദിവസവും ഇതേ സ്ഥലത്ത് കുടിവെള്ള പൈപ്പ്…
Read More » -
News
ശബരിമല സ്വർണ്ണക്കൊള്ള കേസ്; എ.പത്മകുമാറിന് ഇന്ന് നിർണായകം
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ.പത്മകുമാറിന് ഇന്ന് അതിനിർണായകം. പത്മകുമാർ ഇന്ന് ഹാജരായില്ലെങ്കിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് എസ് ഐ ടി നീക്കം. തെളിവ് ലഭിച്ചാൽ അറസ്റ്റിലേക്ക് കടക്കും. നിലവിൽ പത്തനംതിട്ടയിലെ വീട്ടിലുള്ള പത്മകുമാർ എസ്ഐടിയുടെ നിരീക്ഷണത്തിലാണ്. വാസുവിന്റെയും മറ്റു പ്രതികളുടെയും മൊഴികൾ ആണ് പത്മകുമാറിന് കുരുക്ക് ആയത്. കേസിൽ എട്ടാം പ്രതിയാണ് 2019 ലേ ദേവസ്വം ബോർഡ്. ശബരിമലയിലെ സ്വർണ്ണംപൂശിയ കട്ടിള പാളി ചെമ്പെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡ് അംഗങ്ങളുടെ അറിവോടെയാണെന്നാണ് SIT കോടതിയിൽ സമർപ്പിച്ച റിമാൻഡ്…
Read More »