supreme court
-
News
ശബരിമല യുവതീ പ്രവേശനം: സത്യവാങ്മൂലം സര്‍ക്കാര്‍ തിരുത്തുമെന്ന് പ്രതീക്ഷയെന്ന് എന്‍എസ്എസ്
ശബരിമല യുവതീ പ്രവേശനക്കേസില്‍ യുവതി പ്രവേശന സമയത്തെ സത്യവാങ്മൂലം സര്‍ക്കാര്‍ തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് എന്‍എസ്എസ്. കോടതിയില്‍ സര്‍ക്കാര്‍ എന്തു നിലപാട് സ്വീകരിക്കുമെന്ന് അറിയില്ല. അക്കാര്യത്തെക്കുറിച്ച് എന്‍എസ്എസ് അന്വേഷിച്ചിട്ടില്ല. സര്‍ക്കാര്‍ എന്തു നിലപാടാണ് സ്വീകരിക്കുക എന്ന് തനിക്ക് പറയാന്‍ പറ്റില്ലല്ലോ എന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ശബരിമല കേസിലെ സര്‍ക്കാര്‍ നിലപാടില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാകുമോ ഇല്ലയോ എന്നൊന്നും പറയാനാകില്ല. സത്യവാങ്മൂലം തിരുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമനടപടി ആലോചിച്ച് ചെയ്യട്ടെ. ഇക്കാര്യത്തില്‍ എന്‍എസ്എസ് സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടില്ല. ഈ വിഷയത്തില്‍ എന്‍എസ്എസിന്റെ…
Read More » -
News
ശബരിമല സ്വർണക്കൊള്ളക്കേസ്: പ്രതി ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ഗോവർധന്റെ ജാമ്യപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഗോവർധൻ സുപ്രീം കോടതിയെ സമീപിച്ചത്. താൻ അയ്യപ്പ ഭക്തനാണെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് സുപ്രീം കോടതിയിൽ ഫയൽചെയ്ത ജാമ്യഹർജിയിൽ ഗോവർധൻ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. തട്ടിയെടുത്ത സ്വർണം വാങ്ങിയെന്ന് ആരോപിച്ചാണ് കർണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനെ എസ്ഐടി അറസ്റ്റ് ചെയ്തത്. അതേ സമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ മൂന്ന് പേരെക്കൂടി പ്രതി ചേര്‍ക്കും. ദ്വാരപാലകക്കേസില്‍ രണ്ട് പേരുടെയും കട്ടിളപ്പാളിക്കേസില്‍ ഒരാളുടെയും…
Read More » -
News
ബലാത്സംഗ കേസിൽ വിചാരണ തടയണമെന്ന് ആവശ്യം: മോൺസൺ മാവുങ്കൽ സുപ്രീം കോടതിയിൽ
ബലാത്സംഗ കേസിൽ വിചാരണ നേരിടണമെന്ന കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മോൻസൻ മാവുങ്കൽ സുപ്രീം കോടതിയിൽ. വീട്ടുജോലിക്കാരിയുടെ മകളെ ബലാത്സംഗം ചെയ്തു എന്ന കുറ്റത്തിന് വിചാരണ നേരിടാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവ് റദ്ദാക്കണം എന്നാണ് അപ്പീലിലെ ആവശ്യം. വീട്ടുജോലിക്കാരിയുടെ മകളെ പ്രായപൂർത്തിയാകുന്നതിനു മുൻപ് പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഗർഭം അലസിപ്പിക്കുകയും ചെയ്തു എന്ന കേസിൽ എറണാകുളം പോക്സോ കോടതി മോൻസനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. പ്രായപൂർത്തിയതിന് ശേഷം പീഡിപ്പിച്ചതിനാണ് രണ്ടാമത്തെ ബലാത്സംഗ കേസ് ഒരേ കുറ്റത്തിന് രണ്ടു തവണ ശിക്ഷിക്കപ്പെടാൻ പാടില്ല എന്ന…
Read More » -
News
ശബരിമല സ്വർണ്ണക്കൊള്ളക്കേസ് : എൻ വാസുവിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതിയിൽ ഇന്ന് പരിഗണിക്കും
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എൻ വാസുവിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് വാസുവിന്‍റെ അപ്പീൽ. അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവുശേഖരണവുമുള്‍പ്പെടെ പൂര്‍ത്തിയായതിനാല്‍ ഇനി തന്‍റെ കസ്റ്റഡി അനിവാര്യമല്ലെന്നാണ് വാസുവിന്‍റെ വാദം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നല്‍കണമെന്നും അപ്പീലില്‍ ആവശ്യപ്പെടുന്നു. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുക. അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതികളായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ…
Read More » -
News
തീവ്ര വോട്ടർപട്ടിക പരിഷ്കരണം; ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ
തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. എസ്ഐആറിലെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ ആണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക. ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയിൽ എത്തിയ ഹർജികളും ഒപ്പം മറ്റ് സംസ്ഥാനങ്ങളിലെ എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികളും കോടതിയുടെ പരിഗണനയിൽ ഉണ്ട്. കേരളത്തിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികൾ ഈ മാസം 15നാണ് സുപ്രീംകോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്. യുപിയിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള കരട് പട്ടിക ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ…
Read More » -
News
ഡൽഹി കലാപ ഗൂഢാലോചനാ കേസ്; ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
ഡൽഹി കലാപ ഗൂഢാലോചനാ കേസിൽ ഉമർ ഖാലിദ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ഷർജിൽ ഇമാം, ഉമർ ഖാലിദ്, ഗുല്‍ഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷദാബ് അഹമ്മദ്, മുഹമ്മദ് സലീം ഖാൻ തുടങ്ങിയവരുടെ അപ്പീലുകളിലാണ് അന്തിമ വിധി. ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ വി അഞ്ജരിയയുമുൾപ്പെട്ട ബെഞ്ചാണ് വിധി പറയുക. ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീലുകൾ. അഞ്ച് വർഷത്തിലേറെയായി ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിലാണ്. യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം) പ്രകാരം ഗുരുതരമായ കുറ്റങ്ങൾ…
Read More » -
News
പാലിയേക്കര ടോൾ പിരിവ്; ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
പാലിയേക്കര ടോൾ പിരിവ് പുനരാരംഭിക്കാൻ ഹൈക്കോടതി അനുമതി നൽകിയത് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഗതാഗതം സുഗമമാകാതെ ടോള്‍ പിരിക്കരുതെന്ന സുപ്രീം കോടതിയുടെ മുന്‍വിധി ലംഘിച്ചാണ് ഹൈക്കോടതി തീരുമാനം എടുത്തതെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഗതാഗതയോഗ്യമല്ലാതെ ടോൾ പിരിക്കുന്നത് പൊതു താൽപര്യത്തിന് വിരുദ്ധമാണെന്നാണ് ഹർജിക്കാരൻ ഷാജി കോടങ്കണ്ടത്തിന്‍റെ പ്രധാന വാദം. ഒക്ടോബര്‍ 17നാണ് ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കരയില്‍ ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. ജസ്റ്റിസുമാരായ വിക്രംനാഥ് സന്ദീപ്…
Read More » -
News
ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാലകളിലെ വിസി നിയമനം; കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ജെ.ബി. പാര്‍ദിവാല, കെ.വി. വിശ്വനാഥന്‍ എന്നിവറുടെ ബെഞ്ചാണ് പരിഗണിക്കുക. കേസില്‍ കഴിഞ്ഞദിവസം ചാന്‍സലറായി ഗവര്‍ണര്‍ പുതിയ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മെറിറ്റ് മറികടന്നാണ് മുഖ്യമന്ത്രി മുന്‍ഗണന ക്രമം നിശ്ചയിച്ചതെന്നും സിസ തോമസിനെയും ഡോക്ടര്‍ പ്രിയ ചന്ദ്രനെയും ഇരു സര്‍വകലാശാലകളിലെയും വി സിമാരായി നിയമിക്കാന്‍ അനുമതി നല്‍കണമെന്നും ഗവര്‍ണര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ ചെയര്‍മാരായ ചര്‍ച്ച കമ്മിറ്റി പേരുകള്‍ ശുപാര്‍ശ ചെയ്തിട്ടും തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ വൈകുന്നതില്‍ നേരത്തെ…
Read More » -
News
കേരളത്തിലെ എസ്ഐആറിൽ ഇന്ന് നിർണ്ണായകം: ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
കേരളത്തിലെ എസ്ഐആറിൽ ഇന്ന് നിർണ്ണായകം. തീവ്രവോട്ടർപട്ടിക പരിഷ്ക്കരണം ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരും കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്സീം ലീഗ് അടക്കമുള്ള രാഷ്ട്രീയപാർട്ടികളും നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ബീഹാർ എസ്ഐആറും ഇതേ ബെഞ്ചാണ് പരിഗണിക്കുന്നത്. കേസിൽ സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരാകും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്ഐആർ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, എസ്ഐആർ തന്നെ ഭരണഘടന വിരുദ്ധം എന്ന…
Read More » -
News
രാഷ്ട്രപതി റഫറൻസ്: ബില്ലുകൾ ഒപ്പിടാനുള്ള സമയപരിധി തള്ളി ഭരണഘടന ബഞ്ച്
ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബഞ്ചിൻ്റെ തീരുമാനം തള്ളി ഭരണഘടന ബെഞ്ച്. രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറൻസിനാണ് സുപ്രീംകോടതി മറുപടി നൽകിയത്. ഭരണഘടനയുടെ 200ാം അനുച്ഛേദം പ്രകാരം ബില്ലുകൾ ലഭിക്കുമ്പോൾ ഗവർണർക്ക് മുന്നിലുള്ള ഭരണഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയാണ് എന്നുള്ളതിലാണ് സുപ്രീം കോടതിയുടെ ആദ്യ മറുപടി ലഭ്യമായിരിക്കുന്നത്. ബില്ല് വന്നാൽ ഗവർണർ അനിയന്ത്രിതമായി പിടിച്ചു വെക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചർച്ചയിലൂടെയും പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. ആശയവിനിമയം ഇല്ലാതെ പിടിച്ചു വെക്കുന്നത് അഭിലഷണീയമല്ല. ഗവർണ്ണർ സാധാരണ…
Read More »