supreme court

  • News

    ബിഹാറിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; ഹർജികൾ ഇന്ന് വീണ്ടും പരിഗണിക്കും

    ബിഹാർ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും.ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. ബിഹാറിലെ അന്തിമ വോട്ടര്‍ പട്ടികയിലെ മാറ്റങ്ങള്‍ പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ നിരീക്ഷിച്ചിരുന്നു. വോട്ടർപട്ടികയിലെ മാറ്റങ്ങള്‍ എഴുതി നല്‍കണമെന്നും കമ്മിഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. കേസിലെ നിയമ പ്രശ്നങ്ങളിൽ ആയിരിക്കും ഇന്ന് പ്രധാനമായും വാദം കേൾക്കുക. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ ഡിഎംകെയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം, പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പ് തുടരുന്നതിനിടെ രാജ്യത്ത് രണ്ടാം ഘട്ട…

    Read More »
  • News

    തെരുവ് നായ ശല്യം; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് സുപ്രീം കോടതി

    തെരുവ് നായ ശല്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് സുപ്രീം കോടതി. വന്ദീകരണമടക്കം നടപ്പാക്കാത്തതില്‍ വിശദീകരണം തേടിയാണ് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്. നിയന്ത്രണ നിയമങ്ങള്‍ നടപ്പാക്കാത്തതില്‍ സംസ്ഥാനങ്ങള്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. തിങ്കളാഴ്ചക്കകം സത്യവാങ് മൂലം സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

    Read More »
  • News

    കരൂര്‍ ദുരന്തം: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി

    കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, എന്‍ വി അഞ്ജാരിയ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി. അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കാന്‍ സുപ്രീംകോടതി മുന്‍ ജഡ്ജി അജയ് രസ്‌തോഗിയുടെ നേതൃത്വത്തിലുള്ള സമിതിയെയും നിയോഗിച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ തമിഴ്‌നാട് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കും. കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ടിവികെ അധ്യക്ഷനും നടനുമായ വിജയ് ആണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും, വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍…

    Read More »
  • News

    ആഗോള അയ്യപ്പ സംഗമം തടയണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് ​ പരിഗണിക്കും

    ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അയ്യപ്പ സംഗമം നടത്താമെന്ന കേരള ഹൈക്കോടതി ഉത്തരവിന് ചോദ്യം ചെയ്ത് ഡോക്ടർ വിഎസ് മഹേന്ദ്ര കുമാറാണ് കോടതിയെ സമീപിച്ചത്. വ്യവസ്ഥകൾ പാലിച്ച് സംഗമം നടത്താം എന്നായിരുന്നു കേരള ഹൈക്കോടതിയുടെ ഉത്തരവ്. ഇടക്കാല ഉത്തരവിനു മുമ്പ് വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ തടസ്സഹർജിയും സമർപ്പിച്ചിട്ടുണ്ട്.

    Read More »
  • News

    വഖഫ് നിയമ ഭേദഗതിക്ക് സുപ്രീം കോടതിയുടെ ഭാഗിക സ്റ്റേ, രണ്ട് സുപ്രധാന വ്യവസ്ഥകൾ തടഞ്ഞു

    ഇന്ത്യയില്‍ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ച വഖഫ് ഭേദഗതി നിയമത്തില്‍ ഭാഗിക സ്റ്റേയുമായി സുപ്രിം കോടതി. നിയമത്തിലെ വിവാദ വ്യവസ്ഥകളില്‍ ചിലതാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. വഖഫ് ചെയ്യുന്നതിന് അഞ്ച് വര്‍ഷമെങ്കിലും വിശ്വാസിയായിരിക്കണം എന്ന വ്യവസ്ഥയാണ് ഇടക്കാല വിധിയിലൂടെ സുപ്രീം കോടതി സ്‌റ്റേ ചെയ്ത പ്രധാന നിര്‍ദേശം. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് വിധി. വ്യക്തി മുസ്ലീമാണോ അല്ലയോ എന്ന് പരിശോധിക്കുന്നതിനുള്ള സംസ്ഥാന നിയമങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമത്തിന്റെ സെക്ഷന്‍ (3)(ആര്‍) സ്റ്റേ ചെയ്തത്. നിയമ വ്യവസ്ഥകള്‍…

    Read More »
  • News

    വഖഫ് ഭേദഗതി നിയമം; ഹർജികളിൽ സുപ്രീംകോടതി വിധി ഇന്ന്

    വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി ഇന്ന് ഇടക്കാല വിധി പറയും. ചീഫ് ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിപ്പിക്കുക. ഹർജികൾ പരിഗണിച്ച കോടതി വഖഫിൽ തലസ്ഥിതി തുടരണമെന്ന് നിർദേശം നൽകിയിരുന്നു. നിയമത്തിലെ ഭരണഘടന സാധുത പരിശോധിച്ച ശേഷമായിരിക്കും അന്തിമ വിധി. നിയമം സ്റ്റേ ചെയ്യണമെന്നാണ് ഹർജിക്കാരുടെ വാദം. ഉപയോഗത്തിലൂടെയോ അല്ലെങ്കിൽ രജിസ്ട്രേഷനിലെയോ വഖഫ് ആയ ഭൂമികളിൽ തൽസ്ഥിതി തുടരുമോ എന്ന നിർണായക ചോദ്യത്തിനും സുപ്രീംകോടതി ഇന്ന് മറുപടി പറയും. രണ്ട് ദിവസം മണിക്കൂറുകളോളം നീണ്ടു നിന്ന വാദത്തിനെടുവിലാണ്,…

    Read More »
  • News

    ആഗോള അയ്യപ്പസംഗമം:ഹൈക്കോടതി അനുമതി സ്റ്റേ ചെയ്യണം, സുപ്രീം കോടതിയില്‍ ഹര്‍ജി

    ആഗോള അയ്യപ്പസംഗമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. നടപടികളില്‍ നിന്ന് ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും വിലക്കണമെന്നാണ് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഡോ. പിഎസ് മഹേന്ദ്രകുമാറാണ് ഹര്‍ജി നല്‍കിയത്. ദൈവത്തിന് അവകാശപ്പെട്ട ദേവസ്വം ഫണ്ട് രാഷ്ട്രീയ പരിപാടികള്‍ക്കായി വിനിയോഗിക്കാന്‍ അനുവദിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം നാളെ സുപ്രീം കോടതിയില്‍ ഉന്നയിച്ചേക്കും. ഈ മാസം ഇരുപതാം തീയതി പമ്പയില്‍ ആഗോള അയ്യപ്പ സംഗമം നടത്തുന്നതിന് കേരള ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിനെതിരെയാണ് ഹര്‍ജി. അയ്യപ്പസംഗമത്തില്‍ നിന്ന് സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും അടിയന്തരമായി വിലക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.…

    Read More »
  • News

    രാഷ്ട്രപതിയുടെ റഫറൻസ്; സുപ്രീംകോടതിയിൽ അന്തിമ വാദം ഇന്ന്

    രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീംകോടതിയിൽ ഇന്ന് അന്തിമ വാദം നടക്കും. വർഷങ്ങളോളം ഗവർണറുടെ പക്കൽ ബില്ലുകൾ കെട്ടിക്കിടന്ന ശേഷം, ഇതിനെതിരെ സംസ്ഥാനങ്ങള്‍ കോടതിയെ സമീപിക്കുന്നത് തെറ്റായ സന്ദേശമെന്ന് കേന്ദ്ര സര്‍ക്കാരിന് എങ്ങനെ പറയാൻ പറ്റുമെന്ന്‌ സുപ്രീംകോടതി ഇന്നലെ വിമർശിച്ചിരുന്നു. ഇന്ന് ഉച്ചയ്‌ക്ക്‌ വാദം പൂർത്തിയാക്കി റിപ്പോർട്ടിനായി മാറ്റും. രാഷ്‌ട്രപതിയുടെയും കേന്ദ്രത്തിന്റെയും പ്രതിനിധി, ഭരണഘടനയുടെ സംരക്ഷകൻ എന്നി നിലകളിലാണ്‌ ഗവർണറുടെ പങ്കെന്ന്‌ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.

    Read More »
  • News

    രാഷ്ട്രപതി റഫറൻസ്: സുപ്രീംകോടതി ഇന്ന് വാദം കേൾക്കും

    ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ചതിനെക്കുറിച്ചുള്ള രാഷ്ട്രപതിയുടെ റഫറന്‍സിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വാദം കേൾക്കും. തമിഴ്നാടും കേരളവും എതിർവാദം ഉന്നയിക്കും. ഒരു ഭരണഘടനാ സ്ഥാപനം ചുമതല നിർവഹിക്കുന്നില്ലെങ്കിൽ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് നിർദ്ദേശം നൽകാൻ കഴിയില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. രാഷ്ട്രപതി റഫറൻസിൽ സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് ഇന്ന് വാദം കേൾക്കും. റഫറൻസിനെ അനുകൂലിക്കുന്നവരുടെ വാദം പൂർത്തിയായിരുന്നു. തമിഴ്നാടും കേരളവും എതിർവാദം ഉന്നയിക്കും. ആറുമാസത്തോളം തടഞ്ഞു വയ്ക്കുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായി കഴിഞ്ഞതവണ വ്യക്തമാക്കിയിരുന്നു. ഗവർണർ കേന്ദ്രത്തിലും സംസ്ഥാനങ്ങൾക്കും…

    Read More »
  • News

    ബിഹാര്‍ വോട്ടര്‍ പട്ടിക തീവ്രപരിശോധന: ഹർജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

    ബിഹാര്‍ വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധനയ്ക്ക് എതിരായ ഹർജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ആധാര്‍ പൗരത്വത്തിനുള്ള നിര്‍ണായക തെളിവായി കണക്കാക്കാനാകില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സുപ്രീംകോടതി ഇന്നലെ വാദത്തിനിടെ ശരിവെച്ചിരുന്നു. അതേസമയം തീവ്ര പരിശോധനനയ്ക്ക് ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയിലെ പിഴവ് ഹർജിക്കാര്‍ ഇന്നലെ സുപ്രീം കോടതിയില്‍ തുറന്നു കാട്ടിയിരുന്നു. മരിച്ചെന്നു രേഖപ്പെടുത്തി വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്ത രണ്ട്‌പേരെ സാമൂഹ്യ പ്രവര്‍ത്തകനായ യോഗേന്ദ്രയാദവ് സുപ്രിം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ നടപടിയിൽ യോഗേന്ദ്രയാദവിനെ…

    Read More »
Back to top button