supplementary allotment application
-
News
പ്ലസ് വൺ പ്രവേശനം ; സപ്ലിമെൻ്ററി അലോട്ട്മെൻ്റിന് ഇന്നുമുതൽ അപേക്ഷിക്കാം
സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെൻ്ററി അലോട്ട്മെൻ്റിലേക്ക് പരിഗണിക്കുന്നതിനായി ഇന്നുമുതൽ അപേക്ഷ സമർപ്പിക്കാം. മുഖ്യ അലോട്ട്മെൻ്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്. രാവിലെ 10 മണിമുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ജൂലൈ 15 വൈകിട്ട് അഞ്ചുമണിവരെ അപേക്ഷ സമർപ്പിക്കാം. സപ്ലിമെൻ്ററി അലോട്ട്മെന്റിനായുള്ള ഒഴിവുകളും മറ്റു വിവരങ്ങളും രാവിലെ ഒൻപതുമണിക്ക് അഡ്മിഷൻ വെബ്സൈറ്റായ https://hscap.kerala.gov.in ൽ പ്രസിദ്ധീകരിക്കും. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യർത്ഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെൻ്റ് ലഭിച്ചു പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ ജോയിനിങ് ആയവർ) പ്രവേശനം…
Read More »