Sunny JosepH
-
News
രാഹുൽ നിയമസഭയിൽ എത്തിയത് ന്യായീകരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്
രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയത് ന്യായീകരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് . എംഎല്‍എ അല്ലേ സഭയില്‍ വരുമെന്നും പാർട്ടി എടുക്കേണ്ട നടപടികൾ എടുത്തിട്ടുണ്ടെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. രാഹുലിന് നിയമസഭയിൽ എത്താൻ അവകാശമുണ്ടെന്ന് കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. എംഎൽഎ എന്ന നിലയിൽ രാഹുലിന് സഭയിലെത്താൻ നിയമസഭ സ്പീക്കർ അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണ വിധേയനായവർ എല്ലാവരും സഭയിൽ ഉണ്ടല്ലോയെന്നും അദ്ദേഹം ചോദിച്ചു.കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായാണ് രാഹുലിനെതിരെ നടപടി എടുത്തതെന്നും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത വ്യക്തിയെക്കുറിച്ച് മറിച്ച് ഒരു…
Read More » -
News
സണ്ണി ജോസഫിനെതിരെ ആഞ്ഞടിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ; ശബ്ദരേഖ പുറത്ത്
എൻ എം വിജയന്റെ കുടുംബത്തെ കോൺഗ്രസ് ചതിച്ച വിഷയത്തിൽ സണ്ണി ജോസഫിനെതിരെ ആഞ്ഞടിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. എൻ എം വിജയന്റെ കുടുംബവുമായി തിരുവഞ്ചൂർ സംസാരിച്ച ശബ്ദരേഖയാണ് പുറത്തായത്. സണ്ണി ജോസഫിനെ കൊണ്ട് ഒരു കാര്യവുമില്ല. പി സിദ്ധിഖിന്റെ നിലപാട് തെറ്റാണ്. ആത്മത്യയുടെ ഉത്തരവാദി ഐ സി ബാലകൃഷ്ണൻ ആണെന്ന് പത്മജ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അത് തനിക്ക് അറിയാമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
Read More » -
News
വിവാദ പോസ്റ്റ് വിഷയത്തിൽ ബൽറാം രാജിവെച്ചിട്ടില്ല; വാർത്ത തള്ളി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്
വിവാദ ബീഡി ബിഹാർ പോസ്റ്റ് വിഷയത്തിൽ വി ടി ബൽറാമിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ബൽറാം രാജിവെച്ചിട്ടില്ലെന്നും പാർട്ടി നടപടി എടുത്തിട്ടില്ലെന്നും സണ്ണി ജോസഫ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പോസ്റ്റിന്‍റെ പേരിൽ ബൽറാമിനെ തേജോവധം ചെയ്യാൻ ശ്രമം നടക്കുന്നുവെന്നും കെപിസിസി അധ്യക്ഷൻ ആരോപിച്ചു. ബൽറാം ഡിജിറ്റൽ മീഡിയ സെൽ ചുമതലയിൽ തുടരുന്നുണ്ട്. അദ്ദേഹം രാജിവെക്കുകയോ പാർട്ടി നടപടിയെടുക്കുകയോ ചെയ്തിട്ടില്ല. വിവാദ പോസ്റ്റ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത് ബൽറാം തന്നെയാണ്. ഡിജിറ്റൽ മീഡിയ സെല്ലിന്‍റെ പോസ്റ്റുകൾ തയ്യാറാക്കുന്നത് പാർട്ടി അനുഭാവികളായ പ്രൊഫഷണലുകളാണ്. സാമൂഹ്യമാധ്യമ വിഭാഗം…
Read More » -
News
യൂത്ത് കോൺഗ്രസ് നേതാവിന് പൊലീസ് സ്റ്റേഷനിൽ മർദ്ദനമേറ്റ സംഭവം; പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്
യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്തിന് കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഇന്ന് തൃശൂരില്‍ എത്തി സുജിത്തിനെയും ജില്ലാ കോണ്‍ഗ്രസ് നേതാക്കളെയും കാണും. ഇതിന് ശേഷമായിരിക്കും ഭാവി പ്രതിഷേധ പരിപാടികള്‍ തീരുമാനിക്കുക. സുജിത്തിനെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നിയമനടപടി വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എസ്‌ഐ ഉള്‍പ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് നീക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. സമാനമായി വിവിധ പൊലീസ് സ്റ്റേഷനുകളില്‍ മര്‍ദ്ദനമേറ്റവരെ സംഘടിപ്പിക്കാനും കോണ്‍ഗ്രസ് ലക്ഷ്യംവെയ്ക്കുന്നുണ്ട്. ഇതിന്റെ…
Read More » -
News
അജിത് കുമാറിന് ക്ലീന്‍ ചിറ്റ് ; മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയതെന്ന് തെളിഞ്ഞു ; സണ്ണി ജോസഫ്
അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി അജിത് കുമാറിന് മുഖ്യമന്ത്രി ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെയും എഡിജിപി അജിത്ത് കുമാറിനെയും രക്ഷിക്കുന്നതിനായി മുഖ്യമന്ത്രി ഇടപെട്ടുവെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞിരിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സണ്ണി ജോസഫ്. വിജിലന്‍സ് കോടതിയുടെ നടപടിയിലൂടെ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയതെന്ന് തെളിഞ്ഞു. നിയമ ലംഘനങ്ങളുടെ വകുപ്പായി അഭ്യന്തര വകുപ്പ് മാറിയിരിക്കുകയാണ് എന്നും സണ്ണി ജോസഫ്…
Read More » -
News
സണ്ണി ജോസഫ് ഛത്തീസ്ഗഡിലേക്ക്; ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളെ കാണും
കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഛത്തീസ്ഗഡിലേക്ക്. ദുര്‍ഗിലെ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളെ നേരില്‍ കാണും. കന്യാസ്ത്രീകളുടെ ജാമ്യം പ്രോസിക്യൂഷന്‍ എതിര്‍ത്തതിന് തൊട്ട് പിന്നാലെ തന്നെ കോണ്‍ഗ്രസ് നിയമപരമായ എല്ലാ സഹായവും ചെയ്തു നല്‍കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ആ ഇപ്പോള്‍ കെപിസിസി അധ്യക്ഷന്‍ തന്റെ മുഴുവന്‍ പരിപാടികളും റദ്ദാക്കി ഛത്തീസ്ഗഡിലേക്ക് പോകുന്നത്. കന്യാസ്ത്രീകളെ നേരില്‍ കാണാനും അവര്‍ക്ക് എല്ലാവിധ പിന്തുണയും ഉറപ്പാക്കാനുമാണ് നീക്കം. നേരത്തെ അതുമായി ബന്ധപ്പെട്ട യുഡിഎഫ് എംഎല്‍എമാരെയും എംപിമാരെയും ചുമതലപ്പെടുത്തിയിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് കെപിസിസി അധ്യക്ഷന്‍ തന്നെ പോകാന്‍ ഛത്തീസ്ഗഡിലേക്ക്…
Read More » -
News
പി ജെ കുര്യനെ തള്ളാതെ സണ്ണി ജോസഫ്; അദ്ദേഹം ലക്ഷ്യം വെച്ചത് സംഘടനയുടെ ശാക്തീകരണമാണ് പ്രതികരണം
യൂത്ത് കോണ്‍ഗ്രസിനെതിരായ പരസ്യ വിമര്‍ശനത്തിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനെ തള്ളാതെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ‘കുര്യന്‍ ലക്ഷ്യം വെച്ചത് സംഘടനയുടെ ശാക്തീകരണമാണ്. പാര്‍ട്ടി കൂടുതല്‍ ശക്തമാകണമെന്ന്സീനിയര്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. ശക്തമായ സമരവുമായി യൂത്ത് കോണ്‍ഗ്രസ് മുന്നോട്ട് പോവുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു പ്രവര്‍ത്തകര്‍ പൊലീസിന്റെ അക്രമങ്ങള്‍ നേരിട്ടാണ് മുന്നോട്ട് പോവുന്നത്. ഈ പ്രതിസന്ധികളിലും സമര പരിപാടികള്‍ ശക്തമാണ്’. സണ്ണിജോസഫ് പറഞ്ഞു. അതേസമയം ഗുരുപൂര്‍ണിമാഘോഷത്തിന്റെ പേരില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തിലും…
Read More » -
Kerala
‘യുഡിഎഫിന് തികഞ്ഞ ആത്മവിശ്വാസം; നിലമ്പൂരിൽ രാഷ്ട്രീയ പോരാട്ടം’; സണ്ണി ജോസഫ്
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് തികഞ്ഞ ആത്മവിശ്വാസമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. നിലമ്പൂരിൽ അതിശക്തമായ ജനവികാരം സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഫിലക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. പാലക്കാട് നിന്ന് സിപിഐഎം പാഠം പഠിച്ചു. ഇന്നതെ ദിവസം വളരെ പോസിറ്റിവാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. യുഡിഎഫിന് എപ്പോഴും ഗുണകരമായ വാർത്തകൾ തന്നെയാണ്. നിലമ്പൂരിൽ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയപ്പോൾ തന്നെ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തിയുള്ള വിചാരണയാണ് നടക്കുക. ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള പോരാട്ടമാണ്. ജനകീയ വിധി തങ്ങൾ സമ്പാദിക്കുമെന്നും ഇതിന് വേണ്ടി ജനങ്ങളെ സമീപിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.…
Read More » -
Kerala
‘ആദ്യമായി ഒരു മലയോര കർഷകന്റെ മകൻ കെപിസിസി പ്രസിഡന്റാകുന്നു’; ആശംസകളുമായി എ കെ ആന്റണി
ചുമതലേയേറ്റെടുക്കുന്നതിന് മുൻപായി മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയെ കണ്ട് പുതിയ കെപിസിസി നേതൃത്വം. നിയുക്ത അധ്യക്ഷൻ സണ്ണി ജോസഫ്, വർക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, പി സി വിഷ്ണുനാഥ്, എ പി അനിൽകുമാർ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എന്നിവരാണ് എ കെ ആന്റണിയുടെ വീട്ടിലെത്തി അനുഗ്രഹം വാങ്ങിയത്. യുഡിഎഫിനെയും കോൺഗ്രസിനെയും ശക്തിപ്പെടുത്തുന്നതിനോടൊപ്പം എല്ലാ ജനവിഭാഗങ്ങളേയും കൂട്ടിയിണക്കാൻ കഴിഞ്ഞാൽ സണ്ണി ജോസഫിന് മികച്ച വിജയം നേടാനാകുമെന്ന് എ കെ ആന്റണി ആശംസിച്ചു. താൻ കേരളത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന രണ്ട് വിഭാഗങ്ങൾ…
Read More » -
News
ഇനി പുതിയ മുഖം; കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് ചുമതലയേറ്റു
പുതിയ കെപിസിസി നേതൃത്വം ഇന്ന് ചുമതലയേൽക്കും. രാവിലെ 9.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ വെച്ച് കെ സുധാകരൻ സണ്ണി ജോസഫിന് ചുമതല കൈമാറും. കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും കെ കരുണാകരന്റെയും സ്‌മൃതിമണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷം നിയുക്ത അധ്യക്ഷൻ സണ്ണി ജോസഫ്, വർക്കിങ് പ്രസിഡന്റുമാരായി നിയമിക്കപ്പെട്ട എ പി അനിൽകുമാർ, ഷാഫി പറമ്പിൽ, പി സി വിഷ്ണുനാഥ് എന്നിവർ ഇന്നലെ വൈകീട്ട് തിരുവനന്തപുരത്ത് എത്തിയിരുന്നു. നിലവിലെ യുഡിഎഫ് കണ്‍വീനറായ എം എം ഹസ്സൻ, വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി എന്‍…
Read More »